Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

പരിസ്ഥിതി സംരക്ഷണ അതോറിറ്റികളുടെ ലയനം: എതിർപ്പുമായി നയാഗ്ര-ഓൺ-ദി-ലേക്ക്

Canada Varthakal by Canada Varthakal
January 30, 2026
in Niagara
Reading Time: 1 min read
പരിസ്ഥിതി സംരക്ഷണ അതോറിറ്റികളുടെ ലയനം: എതിർപ്പുമായി നയാഗ്ര-ഓൺ-ദി-ലേക്ക്

നയാഗ്ര-ഓൺ-ദി-ലേക്ക്: ഒന്റാറിയോയിലെ 36 കൺസർവേഷൻ അതോറിറ്റികളെ ലയിപ്പിച്ച് ഏഴ് റീജിയണൽ ഏജൻസികളാക്കി മാറ്റാനുള്ള ഒന്റാറിയോ സർക്കാരിന്റെ നീക്കത്തിനെതിരെ നയാഗ്ര-ഓൺ-ദി-ലേക്ക് നഗരസഭയും രംഗത്ത്. നയാഗ്ര പെനിൻസുല കൺസർവേഷൻ അതോറിറ്റിയെ (NPCA) ഹാമിൽട്ടൺ, ക്രെഡിറ്റ് വാലി, ഹാൾട്ടൺ തുടങ്ങിയ മറ്റ് അതോറിറ്റികളുമായി ലയിപ്പിച്ച് ‘വെസ്റ്റേൺ ലേക്ക് ഒന്റാറിയോ റീജിയണൽ കൺസർവേഷൻ അതോറിറ്റി’ രൂപീകരിക്കാനുള്ള നിർദ്ദേശത്തിനെതിരെയാണ് ടൗൺ കൗൺസിലർമാർ പ്രമേയം പാസാക്കിയത്. ലയന നീക്കത്തിനെതിരെ മറ്റ് നഗരസഭകളിൽ നിന്നും എതിർപ്പ് ശക്തമാകുന്ന സാഹചര്യത്തിലാണ് നയാഗ്ര-ഓൺ-ദി-ലേക്കും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ലയനമല്ലാത്ത മറ്റു മാർഗ്ഗങ്ങളുണ്ടെന്ന് കൗൺസിലർ സാന്ദ്ര ഓ കോണർ ചൂണ്ടിക്കാട്ടി. നയാഗ്രയുടെ പ്രകൃതി സംരക്ഷിക്കുന്നതിൽ NPCA വഹിക്കുന്ന പങ്ക് വലുതാണെന്നും പ്രാദേശിക പ്രാതിനിധ്യം നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ഡെപ്യൂട്ടി ലോർഡ് മേയർ ഇർവിൻ വീൻസ് അഭിപ്രായപ്പെട്ടു. ബിൽ 68 പ്രകാരം രൂപീകരിക്കുന്ന ‘ഒന്റാറിയോ പ്രൊവിൻഷ്യൽ കൺസർവേഷൻ ഏജൻസി’ വഴി ബജറ്റ്, ജീവനക്കാരുടെ നിയമനം, പ്രവർത്തനം എന്നിവയിൽ സർക്കാരിന് പൂർണ്ണ നിയന്ത്രണം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കുന്നത്.

ADVERTISEMENT

ലയനം പ്രാദേശിക ഭരണസംവിധാനങ്ങളെ ദുർബലപ്പെടുത്തുമെന്നും നടത്തിപ്പ് ചിലവ് വർദ്ധിപ്പിക്കുമെന്നും NPCA ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. ഹാമിൽട്ടൺ, പെൽഹാം, മിസിസാഗ, ഗ്രേറ്റർ സഡ്‌ബറി തുടങ്ങിയ നഗരസഭകളും സമാനമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, നദീതടങ്ങളുടെ സ്വാഭാവിക അതിരുകൾക്കനുസരിച്ച് പ്രവർത്തനങ്ങൾ ക്രമീകരിക്കാനും കാലഹരണപ്പെട്ട സംവിധാനങ്ങൾ പരിഷ്കരിക്കാനും പുതിയ മാറ്റങ്ങൾ സഹായിക്കുമെന്ന് പരിസ്ഥിതി മന്ത്രി ടോഡ് മക്കാർത്തി വിശദീകരിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ പരിശോധിച്ചുവരികയാണെന്നും നിലവിലുള്ള സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Niagara-on-the-Lake opposes merger of environmental protection authorities
Tags: canada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

niagara falls
Niagara

ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുടെ കണക്കെടുപ്പ്; നയാഗ്രയിൽ ‘വേക്കന്റ് ബിൽഡിംഗ് രജിസ്ട്രി’ നിലവിൽവന്നു

by Canada Varthakal
September 8, 2026
beluga whales
Niagara

നയാ​ഗ്രയിൽ നിന്ന് കൊണ്ടുപോയ ബെലൂഗ തിമിംഗലങ്ങൾ ചത്തൊടുങ്ങുന്നു: ഷെഡ് അക്വേറിയത്തിൽ 24 മണിക്കൂറും തീവ്രനിരീക്ഷണം

by Canada Varthakal
September 7, 2026
Representative image
Niagara

Labour Day in Niagara ലേബർ ഡേയിൽ നയാഗ്രയിൽ എന്തൊക്കെ സ്ഥാപനങ്ങൾ പ്രവർത്തിക്കും, ഏതൊക്കെ അടച്ചിടും; അറിയാം വിശദമായി

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.