Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

Labour Day in Niagara ലേബർ ഡേയിൽ നയാഗ്രയിൽ എന്തൊക്കെ സ്ഥാപനങ്ങൾ പ്രവർത്തിക്കും, ഏതൊക്കെ അടച്ചിടും; അറിയാം വിശദമായി

Canada Varthakal by Canada Varthakal
September 6, 2026
in Niagara
Reading Time: 1 min read
Representative image

Representative image

നയാ​ഗ്ര: ലേബർ ഡേയോടനുബന്ധിച്ച് തിങ്കളാഴ്ച നയാഗ്ര മേഖലയിലെ വിവിധ നഗരസഭകളിൽ പൊതുസേവനങ്ങളുടെ പ്രവർത്തന സമയത്തിൽ കാര്യമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വിവിധ നഗരങ്ങളിലെ സിറ്റി ഹാളുകൾ, ലൈബ്രറികൾ, സർക്കാർ ഓഫീസുകൾ എന്നിവ അടഞ്ഞു കിടക്കുമ്പോൾ, ചില വ്യാപാര സ്ഥാപനങ്ങളും അത്യാവശ്യ സേവനങ്ങളും തടസ്സമില്ലാതെ പ്രവർത്തിക്കും.

DOCX 1 1

പൊതുഗതാഗത മേഖലയിൽ സെപ്റ്റംബർ 6 ഞായറാഴ്ച മുതൽ സർവീസുകളിൽ വർദ്ധനവ് വരും. ഫോർട്ട് ഈറിയിലെ റൂട്ട് 751 ഉൾപ്പെടെയുള്ള പ്രാദേശിക ബസ് റൂട്ടുകളിലും നയാഗ്ര ട്രാൻസിറ്റ് പ്ലസ് സേവനങ്ങളിലും കൂടുതൽ സർവീസുകൾ ലഭ്യമാകും. ലേബർ ഡേ തിങ്കളാഴ്ച നയാഗ്രയിലെ ബസുകളും റൈഡ് ഷെയർ സംവിധാനങ്ങളും പ്രത്യേക അവധി ദിന സമയക്രമത്തിലായിരിക്കും ഓടുക.

ADVERTISEMENT

സൂപ്പർമാർക്കറ്റുകളുടെ പ്രവർത്തന സമയം നഗരങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും. സെന്റ് കാതറീൻസിലെ സോബീസ്, വാൾമാർട്ട് എന്നിവയ്ക്ക് അവധിയായിരിക്കുമെങ്കിലും നയാഗ്ര ഫോൾസ്, ഫോർട്ട് ഈറി എന്നിവിടങ്ങളിലെ ചില സൂപ്പർമാർക്കറ്റുകൾ തുറന്നു പ്രവർത്തിക്കും. എന്നാൽ ഒന്റാരിയോ റീട്ടെയിൽ ബിസിനസ് ഹോളിഡേയ്സ് ആക്ട് അനുസരിച്ച് നയാഗ്രയിലുടനീളമുള്ള എല്ലാ എൽ.സി.ബി.ഒ മദ്യശാലകളും തിങ്കളാഴ്ച പൂർണ്ണമായും അടച്ചിടും.

സെന്റ് കാതറീൻസ്, നയാഗ്ര ഫോൾസ്, വെല്ലൻഡ്, ഫോർട്ട് ഈറി എന്നിവിടങ്ങളിലെ സിറ്റി, ടൗൺ ഹാളുകൾ ലേബർ ഡേയിൽ പ്രവർത്തിക്കില്ല. സെന്റ് കാതറീൻസിൽ ലയൺ ഡങ്ക് സ്കൂളി പൂൾ, മെറിഡിയൻ സെന്റർ ഉൾപ്പെടെയുള്ള സിറ്റി അരീനകൾ, റസ്സൽ അവന്യൂ, പോർട്ട് വെല്ലർ കമ്മ്യൂണിറ്റി സെന്ററുകൾ, വയോജന കേന്ദ്രങ്ങൾ, പൊതു ലൈബ്രറികൾ എന്നിവ അടഞ്ഞിരിക്കും. എന്നാൽ വിക്ടോറിയ ലോൺ സെമിത്തേരിയുടെ അഡ്മിനിസ്ട്രേഷൻ ഓഫീസ് അടയ്ക്കുമെങ്കിലും സന്ദർശകർക്ക് പ്രവേശനമുണ്ടാകും.

നയാഗ്ര ഫോൾസിൽ പബ്ലിക് ലൈബ്രറി, ചരിത്ര മ്യൂസിയം, മുനിസിപ്പൽ സർവീസ് സെന്റർ എന്നിവ അടയ്ക്കും. ഇവിടെ ഫെയർവ്യൂ സെമിത്തേരിയിൽ അഡ്മിനിസ്ട്രേഷൻ അടയ്ക്കുമെങ്കിലും സന്ദർശനം അനുവദിക്കും. വെല്ലൻഡിൽ പബ്ലിക് ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്റർ, സിറ്റി അരീനകൾ, നയാഗ്ര കോളേജിന്റെ വെല്ലൻഡ്, ഡാനിയൽ ജെ. പാറ്റേഴ്സൺ ക്യാമ്പസുകൾ എന്നിവ പ്രവർത്തിക്കില്ലെങ്കിലും എംപയർ സ്പോർട്സ്പ്ലെക്സ് തുറന്നു പ്രവർത്തിക്കും. ഫോർട്ട് ഈറിയിൽ പബ്ലിക് ലൈബ്രറികളും അടഞ്ഞു കിടക്കും.

ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ

മേഖലയിലെ മാലിന്യശേഖരണത്തിൽ തിങ്കളാഴ്ച മാറ്റമൊന്നുമില്ലാതെ പതിവുപോലെ നടക്കുമെങ്കിലും വെസ്റ്റ് ലിങ്കണിലെ നയാഗ്ര റോഡ് 12 ലാൻഡ്‌ഫിൽ & ഡ്രോപ്പ്-ഓഫ് ഡിപ്പോ അടച്ചിടും. റീജിയണൽ ഭരണനിർവ്വഹണ ഓഫീസുകൾ, ചൈൽഡ് കെയർ സെന്ററുകൾ, പബ്ലിക് ഹെൽത്ത് – സെക്ഷ്വൽ ഹെൽത്ത് ക്ലിനിക്കുകൾ, പ്രൊവിൻഷ്യൽ ഓഫൻസസ് കോടതി എന്നിവ ലേബർ ഡേയിൽ പ്രവർത്തിക്കില്ല. തപാൽ മേഖലയിൽ കാനഡ പോസ്റ്റ് മെയിൽ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ഇല്ല. കൂടാതെ കാനഡയിലുടനീളമുള്ള യു.പി.എസ് (UPS) സ്റ്റോറുകളും പൂർണ്ണമായി അടഞ്ഞിരിക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Beluga whale "Tofino," the last whale in captivity in Canada, is transported by a group of experts from Marineland and several U.S. aquariums
Niagara

കാനഡയിൽ നിന്നെത്തിച്ച തിമിംഗലങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

by Canada Varthakal
September 4, 2026
United Way
Niagara

പഠനം ഇനി പ്രതിസന്ധിയിലാകില്ല: നയാഗ്രയിൽ 2,500 വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ നൽകി യുണൈറ്റഡ് വേ

by Canada Varthakal
August 30, 2026
Echo the dolphin is transported by experts
Niagara

Niagara Falls Marineland Beluga Dies: യു.എസിലെത്തിച്ച ബെലൂഗ തിമിംഗലം ചത്തു; നയാ​ഗ്രയിൽ നിന്ന് അവസാന ഡോൾഫിനുകൾ സ്പെയിനിലേക്ക്

by Canada Varthakal
August 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.