ന്യൂ ഫൗണ്ട്ലാൻഡ്: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ ഉദ്യോഗാർത്ഥികൾക്ക് വൻ അവസരമൊരുക്കിക്കൊണ്ട് ന്യൂ ഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ തങ്ങളുടെ കുടിയേറ്റ ക്വാട്ടയിൽ 54 ശതമാനത്തിന്റെ വലിയ വർദ്ധനവ് പ്രഖ്യാപിച്ചു. പ്രവിശ്യയിലെ ഗ്രാമീണ മേഖലകളിലും സർക്കാരിന്റെ ആരോഗ്യമേഖല, വിദ്യാഭ്യാസം, സോഷ്യൽ സപ്പോർട്ട് തുടങ്ങിയ സുപ്രധാന രംഗങ്ങളിലും നേരിടുന്ന കടുത്ത തൊഴിൽ ക്ഷാമത്തിന് പരിഹാരം കാണാനാണ് ഈ നീക്കം. ഇതിനായി 1,000 അധിക സ്ഥിരതാമസ (PR) അവസരങ്ങൾക്ക് കനേഡിയൻ ഫെഡറൽ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഈ പുതിയ 1,000 ഒഴിവുകളും ന്യൂഫൗണ്ട്‌ലാന്റ് ആൻഡ് ലാബ്രഡോർ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (NLPNP) മാറ്റിയതോടെ ഇതിന്റെ വാർഷിക ക്വാട്ട 2,379 ആയി ഉയർന്നു. അതേസമയം അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന്റെ (AIP) 475 ക്വാട്ട മാറ്റമില്ലാതെ തുടരുന്നതിനാൽ, ഇരു പ്രോഗ്രാമുകളിലുമായി ആകെ ലഭിക്കുന്ന അവസരങ്ങൾ കഴിഞ്ഞ വർഷത്തെ 2,525-ൽ നിന്ന് ഈ വർഷം 2,854 ആയി കുതിച്ചുയർന്നു. കൂടാതെ, ബേസ് PNP വഴി അപേക്ഷിക്കുന്നവർക്ക് അവരുടെ സ്ഥിരതാമസ അപേക്ഷയുടെ അക്നോളജ്മെന്റ് ഓഫ് റെസീപ്റ്റിനായി (AOR) കാത്തുനിൽക്കാതെ തന്നെ ‘ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റിനായി’ (BOWP) അതിവേഗം അപേക്ഷിക്കാനുള്ള പുതിയ ഇളവും നിലവിലുണ്ട്.
Also Read: ഐസ്‌ക്രീം മുതൽ പ്രതിരോധ മേഖല വരെ; താരിഫിനിടയിലും കാനഡയിൽ തദ്ദേശീയ വ്യവസായങ്ങൾക്ക് മുന്നേറ്റം
എന്റർപ്രണർ സ്ട്രീമുകൾ ഒഴികെ ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ സാധുവായ ജോബ് ഓഫർ ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇക്സ്‌പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) പ്രൊഫൈൽ സമർപ്പിച്ച് കാത്തിരിക്കേണ്ടതുണ്ട്. സെപ്റ്റംബർ പകുതി വരെയുള്ള വിവരങ്ങൾ അനുസരിച്ച് പ്രവിശ്യ ഇതിനകം ആയിരക്കണക്കിന് അപേക്ഷകർക്ക് ഇൻവിറ്റേഷൻ അയച്ചുകഴിഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









