Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കൊവിഡിന്റെ പുതിയ വകഭേദം ‘സ്ട്രാറ്റസ്’: ഭീഷണിയിൽ ഈ രാജ്യം; ലക്ഷണങ്ങളും മുൻകരുതലുകളും

Canada Varthakal by Canada Varthakal
September 28, 2025
in World
Reading Time: 1 min read
Covid 'Stratus

google

വാഷിങ്ടൺ: ഒരുകാലത്ത് ലോകത്തെ ഭീതിയിലാഴ്ത്തിയിരുന്ന രോഗബാധയാണ് കൊവിഡ് 19. ഇന്ന് അത് ഒരു ഓർമ്മയായി മാറിയെന്ന് തോന്നാമെങ്കിലും കൊവിഡ് വൈറസിൻ്റെ വകഭേദങ്ങൾ ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലാണ് കൊവിഡിൻ്റെ പുതിയ വകഭേദം പടർന്നുപിടിക്കുന്നത്. XFG അല്ലെങ്കില്‍ സ്ട്രാറ്റസ് എന്ന വകഭേദമാണ് നിലവിൽ പടർന്നുപിടിക്കുന്നത്.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഡെലവെയര്‍, വെര്‍മോണ്ട്, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍, മിനസോട്ട, നോര്‍ത്ത്, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളിലാണ് സ്ട്രാറ്റസ് വകഭേദം പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ജനുവരിയില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലാണ് ഇത് ആദ്യമായി കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പറയുന്നത്. ജൂണ്‍ മാസത്തിൽ 38 രാജ്യങ്ങളിലേക്ക് വ്യാപിച്ചതിനെത്തുടര്‍ന്ന് സ്ട്രാറ്റസിനെ ‘നിരീക്ഷണത്തിലുള്ള SARS-CoV-2 വേരിയൻ്റായി’ പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

സെപ്റ്റംബർ 15ലെ കണക്കുകൾ പ്രകാരം, അമേരിക്കയിലെ ഒമ്പത് സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതായി സിഡിസി അറിയിച്ചു. സ്ട്രാറ്റസ് വകഭേഗം രോഗപ്രതിരോധ സംവിധാനത്തെ ചെറുക്കുന്ന രീതിയിലാണ് ഉള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്കും മുമ്പ് അണുബാധയുണ്ടായിട്ടില്ലാത്തവര്‍ക്കും ഈ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും.

കൊവിഡ് 19 സ്ട്രാറ്റസ് ലക്ഷണങ്ങൾ
സ്ട്രാറ്റസ് വകഭേദത്തിന് കൊവിഡ് 19ൻ്റെ സാധാരണ ലക്ഷണങ്ങൾ തന്നെയാണ് ഉള്ളത്. എങ്കിലും, വാക്സിൻ എടുത്ത ആളുകളിൽ മിക്ക കേസുകളും ലക്ഷണങ്ങൾ നേരിയ തോതിലുള്ളവയാണ്. ക്ഷീണം, പനി, തുടർച്ചയായ വരണ്ട ചുമ എന്നിവ ഇതിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. ശ്വാസംമുട്ടൽ, നെഞ്ചിൽ ഭാരം, തൊണ്ടവേദന അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, തലവേദന, ശരീരവേദന, വയറുവേദന, ഓക്കാനം, ബ്രയിന്‍ഫോഗ് (brain fog), രുചിയോ മണമോ നഷ്ടപ്പെടുക എന്നിവയും ഈ വകഭേദത്തിൻ്റെ മറ്റ് ലക്ഷണങ്ങളാണ്.

ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ഇത് അത്യാവശ്യമാണ്. 103 ഡിഗ്രിക്ക് മുകളിലുള്ള പനി മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ, അല്ലെങ്കിൽ ലക്ഷണങ്ങൾ മെച്ചപ്പെട്ടതിന് ശേഷം വീണ്ടും വഷളാകുകയാണെങ്കിൽ, ഒരു ഡോക്ടറെ കാണണം.

തിരക്കുള്ള സ്ഥലങ്ങളിലും അടച്ചിട്ട മുറികളിലും മാസ്ക് ധരിക്കുക, ജനലുകൾ തുറന്നിടുക അല്ലെങ്കിൽ എയർ ഫിൽട്ടർ ഉപയോഗിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, മറ്റുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക, യാത്ര ചെയ്യുന്നതിന് മുൻപ് പ്രദേശത്തെ കൊവിഡ് കേസുകളുടെ എണ്ണം പരിശോധിക്കണമെന്നും അധികൃർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

New variant of Covid 'Stratus': This country is under threat; Symptoms and precautions

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി
: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Tags: Covid 'Stratus
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം
World

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

by Canada Varthakal
July 25, 2026
തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ
World

തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ

by Canada Varthakal
July 24, 2026
"Even if he forgets me, let him at least recognize me by this hair"—Footballer Marc Cucurella opens up about his son's medical condition.
World

‘എന്നെ മറന്നാലും ഈ മുടി കണ്ടെങ്കിലും അവൻ തിരിച്ചറിയട്ടെ’; മകന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.