ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. അപകടത്തിൽ മൃതദേഹം ചിന്നിച്ചിതറിയ അവസ്ഥയിലായതിനാൽ നാട്ടിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നും, നിയമനടപടികൾ പൂർത്തിയാക്കി സംസ്കാരം ജപ്പാനിൽ തന്നെ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇരിട്ടി നിഡിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബിനയുടെയും മകളായ വി. ദേവിക (22) ആണ് മരിച്ചത്.
ദേവിക ആറ് മാസം മുമ്പാണ് നഴ്സിംഗ് കെയർ വിസയിൽ ജപ്പാനിലെത്തിയത്. ഗിഫുവിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ മൂന്ന് വർഷത്തെ കരാറിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.
സെപ്റ്റംബർ 2-നാണ് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിന്റെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എം.പി, സജീവ് ജോസഫ് എം.എൽ.എ എന്നിവരും ജനപ്രതിനിധികളും ഇടപെട്ടിരുന്നു. എന്നാൽ മൃതദേഹത്തിന്റെ നിലവിലെ അവസ്ഥ കണക്കിലെടുത്ത് ജാപ്പനീസ് അധികൃതരും ഇന്ത്യൻ എംബസിയും മൃതദേഹം നാട്ടിലെത്തിക്കുന്നത് അപ്രായോഗികമാണെന്ന് അറിയിക്കുകയായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









