ഹാലിഫാക്സ്: കാനഡയിലെ ദേശീയ ആക്‌സസിബിലിറ്റി അവബോധ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹാലിഫാക്സ് മലയാളി അസോസിയേഷനും റയാൻ ഫൗണ്ടേഷനും സംയുക്തമായാണ് ഈ വേറിട്ട പരിപാടിക്ക് നേതൃത്വം നൽകുന്നത്.
കാനഡയിലുടനീളം മേയ് 31 മുതൽ ജൂൺ 6 വരെ വിപുലമായ രീതിയിൽ ദേശീയ ആക്സസ് ബോധവൽക്കരണ വാരമായി ആഘോഷിക്കുന്നതിന് മുന്നോടിയായാണ് മേയ് 30-ന് ഈ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 2026 മേയ് 30, ശനിയാഴ്ച ഉച്ചയ്ക്ക് 1:00 മണി മുതൽ 3:30 വരെ ഡാർട്ട്മൗത്തിലുള്ള ഈസ്റ്റർ സീൽസ് നോവാസ്കോഷ്യയുടെ (Easter Seals Nova Scotia) ഓഫീസിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
ആക്‌സസിബിലിറ്റി (Accessibility), ഇൻക്ലൂഷൻ (Inclusion), അഡാപ്റ്റീവ് ടെക്നോളജി (Adaptive Technology), സാമൂഹിക പങ്കാളിത്തം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അനുഭവപരിചയത്തിലൂടെ നേരിട്ട് പഠിക്കാനുള്ള ഒരു മികച്ച അവസരമായാണ് ഈ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
ഈസ്റ്റർ സീൽസ് നോവാസ്കോഷ്യയുമായി കൈകോർത്ത് പരിപാടികൾ
നോവാസ്കോഷ്യയിലെ പ്രമുഖ ഭിന്നശേഷി സേവന സന്നദ്ധ സംഘടനയായ ‘ഈസ്റ്റർ സീൽസ് നോവാസ്കോഷ്യ’യുമായി (Easter Seals Nova Scotia) സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ അവബോധം വളർത്തുന്നതിനായി വിവിധങ്ങളായ ഇന്ററാക്ടീവ് ആക്ടിവിറ്റികൾ, വിനോദ-വിജ്ഞാന പ്രവർത്തനങ്ങൾ, അനുഭവപരിചയ സെഷനുകൾ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
സമൂഹത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതിനും (Inclusion) ആക്‌സസിബിലിറ്റിക്കും പ്രാധാന്യം നൽകുന്ന ഒരു പുതിയ തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത്. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ എല്ലാ രക്ഷിതാക്കളും തങ്ങളുടെ മക്കളോടൊപ്പം പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ഈ ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്: രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/idvjbh8BKGbi3pTC7
National Accessibility Awareness: Special camp for children in Halifax
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










