മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 സെപ്റ്റംബർ 24-ന് നടന്ന ഈ ഡ്രോയിൽ ആകെ 474 ഇൻവിറ്റേഷൻസാണ് വിതരണം ചെയ്തത്. വിദേശ തൊഴിലന്വേഷകർക്കും അന്താരാഷ്ട്ര ബിരുദധാരികൾക്കും കാനഡയിലേക്ക് കുടിയേറാനുള്ള മികച്ച അവസരമാണ് ഈ നറുക്കെടുപ്പിലൂടെ ഒരുങ്ങിയിരിക്കുന്നത്.
ഈ ഡ്രോയിലൂടെ മാനിറ്റോബയിലെ സ്കിൽഡ് വർക്കർ (Skilled Worker in Manitoba) സ്ട്രീമിൽ 418 ഇൻവിറ്റേഷൻസ് ലഭിച്ചു. ഇതിൽ നാച്ചുറൽ & അപ്ലൈഡ് സയൻസസ് (Natural & Applied Sciences) വിഭാഗത്തിന് 417 ഇൻവിറ്റേഷൻസും, NOC 31102 വിഭാഗത്തിന് ഒരു എൽ.എ.എയും ഉൾപ്പെടുന്നു. കൂടാതെ ഫ്രാങ്കോഫോൺ സീലക്ഷൻ (Francophone Selection) വഴി 16 പേർക്കും, സ്കിൽഡ് വർക്കർ സ്ട്രീം – സ്ട്രാറ്റജിക് റിക്രൂട്ട്മെന്റ് (Skilled Worker Stream – Strategic Recruitment) വഴി 40 പേർക്കും അവസരം ലഭിച്ചു. സ്ട്രാറ്റജിക് റിക്രൂട്ട്മെന്റിൽ എംപ്ലോയർ സർവീസസ് (Employer Services – 9), എത്നോകൾച്ചറൽ കമ്മ്യൂണിറ്റികൾ (Ethnocultural Communities – 9), റീജിയണൽ കമ്മ്യൂണിറ്റികൾ (Regional Communities – 15), ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി (Francophone Community – 6), ടി.പി.പി (TPP – 1) എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
Also Read: കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!
ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അപേക്ഷകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ റാങ്കിംഗ് സ്കോർ (Minimum Ranking Score) 760 ആണ്. ലഭിച്ച അപേക്ഷകളിൽ 148 എണ്ണം സാധുവായ എക്സ്പ്രസ് എൻട്രി (Express Entry) പ്രൊഫൈലുകളുള്ള ഉദ്യോഗാർത്ഥികളുടേതാണ്. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച ഇൻവിറ്റേഷൻസ് (LAA) ഉപയോഗിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥിരതാമസത്തിനായുള്ള പൂർണ്ണമായ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





