📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

13,000-ത്തിലധികം പേർ ഇരുട്ടിൽ, ​മഞ്ഞ് മൂടി റോഡുകൾ; ഹാലിഫാക്സിൽ ജാ​ഗ്രത നിർദേശം

Canada Varthakal by Canada Varthakal
January 20, 2026
in Nova Scotia
Reading Time: 1 min read
Power crews work at the corner of Inglis Street and Victoria Road in Halifax

credits Callum Smith/CTV Atlantic

ഹാലിഫാക്സ്: കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് നോവ സ്കോഷ്യയിൽ ജനജീവിതം ദുസ്സഹമായി. മാരിടൈംസിന്റെ വിവിധ ഭാഗങ്ങളിൽ 10 മുതൽ 30 സെന്റിമീറ്റർ വരെ മഞ്ഞ് മൂടിയിരിക്കുന്നതായാണ് വിവരം. റോഡുകളിൽ രൂപപ്പെട്ട ‘ബ്ലാക്ക് ഐസ്’ കാരണം ഹാലിഫാക്സ് നഗരത്തിലുടനീളം നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പോലീസ് അറിയിച്ചു.

റോഡിലെ അപകടസാധ്യത കണക്കിലെടുത്ത് മക്കായ് ബ്രിഡ്ജിലേക്കുള്ള ഹൈവേ 111 ഏകദേശം ഒരു മണിക്കൂറോളം അടച്ചിടേണ്ടി വന്നു. വഴുക്കലുള്ള റോഡുകളിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും മുൻപിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും ഹാലിഫാക്സ് റീജിയണൽ പോലീസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, നടപ്പാതകളിൽ മഞ്ഞ് നിറഞ്ഞതിനാൽ കാൽനടയാത്രക്കാർ റോഡിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.

ADVERTISEMENT

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ നോവ സ്കോഷ്യയിലെ 13,000-ത്തിലധികം ഉപഭോക്താക്കൾ വൈദ്യുതിയില്ലാത്ത അവസ്ഥയിലായിരുന്നു. കൊടുങ്കാറ്റിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിൽ ഏകദേശം 1.4 ലക്ഷം പേർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു. മരങ്ങളിൽ കനത്ത മഞ്ഞ് അടിഞ്ഞുകൂടി കമ്പികളിലേക്ക് വീണതാണ് ഈ തകരാറുകൾക്ക് കാരണം. ​റോഡുകളിലൂടെ യാത്ര ദുസ്സഹമായ സാഹചര്യം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജീവനക്കാരുടെ ശ്രമങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.

ADVERTISEMENT

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും മഞ്ഞുവീഴ്ച ബാധിച്ചു. ഡിഗ്ബി കൗണ്ടിയിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചപ്പോൾ അനാപൊളിസ് വാലിയിലെ സ്കൂളുകൾ രണ്ട് മണിക്കൂർ വൈകിയാണ് പ്രവർത്തിക്കുന്നത്. വൈദ്യുതി തടസ്സം കാരണം മറ്റ് പലയിടങ്ങളിലും വിദ്യാലയങ്ങൾ അടച്ചിട്ടു. ഗതാഗത മേഖലയിൽ ഫെറി സർവീസുകൾക്കും നിയന്ത്രണമുണ്ട്. നോർത്ത് സിഡ്നിയിൽ നിന്നും പോർട്ട് ഓക്സ് ബാസ്കിലേക്കുമുള്ള പ്രധാന യാത്രകൾ റദ്ദാക്കി. ഫണ്ടി റോസ് ഫെറിയുടെ സമയം മാറ്റുകയും കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു.

നിലവിൽ ഹാലിഫാക്സ് നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല പാർക്കിംഗ് നിരോധനം താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്. എങ്കിലും മഞ്ഞ് നീക്കം ചെയ്യുന്നതിന് തടസ്സമാകുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

More than 13K still without power in N.S., collisions caused by icy roads reported in Halifax area

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ദേശീയ ആക്‌സസിബിലിറ്റി ബോധവൽക്കരണം: ഹാലിഫാക്സിൽ കുട്ടികൾക്കായി പ്രത്യേക ക്യാമ്പ്
Nova Scotia

ദേശീയ ആക്‌സസിബിലിറ്റി ബോധവൽക്കരണം: ഹാലിഫാക്സിൽ കുട്ടികൾക്കായി പ്രത്യേക ക്യാമ്പ്

by Canada Varthakal
May 20, 2026
കനത്ത കാവലിൽ സ്പ്രിങ്ഹിൽ ജയിൽ; അഞ്ചാം ദിവസവും തുടരുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നിലെന്ത്?
Nova Scotia

കനത്ത കാവലിൽ സ്പ്രിങ്ഹിൽ ജയിൽ; അഞ്ചാം ദിവസവും തുടരുന്ന മിന്നൽ പരിശോധനയ്ക്ക് പിന്നിലെന്ത്?

by Canada Varthakal
May 19, 2026
മഴയെ തോൽപ്പിച്ച് ജനസാഗരം; ഹാലിഫാക്സ് തെരുവുകളെ ആവേശത്തിലാഴ്ത്തി ‘ബ്ലൂ നോസ് മാരത്തോൺ’!
Nova Scotia

മഴയെ തോൽപ്പിച്ച് ജനസാഗരം; ഹാലിഫാക്സ് തെരുവുകളെ ആവേശത്തിലാഴ്ത്തി ‘ബ്ലൂ നോസ് മാരത്തോൺ’!

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.