Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home INSIGHT

ഡെൻമാർക്കിലെ മക്‌ഡൊണാൾഡ്‌സിൽ മണിക്കൂറിന് 22 ഡോളർ വരെ വേതനം; കാനഡയിലെ കുറഞ്ഞ വേതനം വീണ്ടും ചർച്ചയിൽ

Canada Varthakal by Canada Varthakal
December 1, 2025
in INSIGHT
Reading Time: 1 min read
Mcdonalds job

ഒട്ടാവ/കോപ്പൻഹേഗൻ: കാനഡയിലെ കുറഞ്ഞ വേതനം, ആനുകൂല്യങ്ങളുടെ അഭാവം, ഉയർന്ന ജീവിതച്ചെലവ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കി ഡെൻമാർക്കിലെ മക്‌ഡൊണാൾഡ്‌സ് തൊഴിലാളികളുടെ ഉയർന്ന വേതനം. മണിക്കൂറിന് ഏകദേശം 22 യുഎസ് ഡോളർ (ഏകദേശം $30 കനേഡിയൻ ഡോളർ) ഡെൻമാർക്കിലെ ഫാസ്റ്റ് ഫുഡ് മേഖലയിലെ ജീവനക്കാർക്ക് ലഭിക്കുന്നു എന്ന സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായതോടെയാണ് കാനഡയിലെ തൊഴിലാളി സംഘടനകളും പ്രവാസികളും ഈ വിഷയം വീണ്ടും ഏറ്റെടുത്തത്. എന്നാൽ, ഡെൻമാർക്കിലെ ഈ ഉയർന്ന വേതനത്തിന് പിന്നിൽ കാനഡയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാമ്പത്തിക-തൊഴിൽ മോഡലാണ് പ്രവർത്തിക്കുന്നത്.

ADVERTISEMENT

ഡെൻമാർക്ക് മോഡൽ: യൂണിയൻ ശക്തി

കാനഡയിൽ നിന്ന് വ്യത്യസ്തമായി ഡെൻമാർക്കിന് സർക്കാർ നിശ്ചയിച്ച മിനിമം വേതന നിയമം (Minimum Wage Law) ഇല്ല. അവിടെ തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നത് പ്രധാനമായും ശക്തമായ തൊഴിലാളി യൂണിയനുകളും തൊഴിലുടമ സംഘടനകളും തമ്മിലുള്ള കരാറുകൾ (Collective Bargaining Agreements – CBAs) വഴിയാണ്.

ഫാസ്റ്റ്-ഫുഡ് മേഖലയിലെ ഏറ്റവും വലിയ യൂണിയനായ 3F – യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ഡാനിഷ് വർക്കേഴ്‌സ്, മക്‌ഡൊണാൾഡ്‌സ് ഉൾപ്പെടെയുള്ള മുഴുവൻ വ്യവസായത്തെയും ഉൾപ്പെടുത്തി കരാറുകൾ ഉണ്ടാക്കുന്നുണ്ട്. ഈ കരാറുകൾ പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ കാനഡയുമായി താരതമ്യം ചെയ്യുമ്പോൾ ഞെട്ടിപ്പിക്കുന്നതാണ്:

മണിക്കൂറിന് 20–22 യുഎസ് ഡോളർ (ഏകദേശം $30 CAD) വരെയാണ് വേതനം. 5–6 ആഴ്ചത്തെ പെയ്ഡ് അവധിയും ലഭിക്കും. തൊഴിലുടമയുടെ പെൻഷൻ സംഭാവന, മാതൃത്വ–പിതൃത്വ അവധി, ഇൻഷുറൻസ്, ജോലി സുരക്ഷിതത്വം എന്നിവയെല്ലാം ആനുകൂല്യങ്ങളുടെ കൂട്ടത്തിൽ വരും.ഡെൻമാർക്കിലെ ഫാസ്റ്റ്-ഫുഡ് മേഖലയിലെ 70% ജീവനക്കാരും യൂണിയൻ അംഗങ്ങളാണ്.

കാനഡയിലെ സാഹചര്യം: നിയമവും ഫ്രാഞ്ചൈസി മോഡലും

കാനഡയിലെ ഫാസ്റ്റ്-ഫുഡ് മേഖലയിൽ വേതനം പ്രധാനമായും പ്രവിശ്യകൾ നിശ്ചയിക്കുന്ന മിനിമം വേതന നിയമങ്ങൾ അനുസരിച്ചാണ്. ഉദാഹരണത്തിന് ഒന്റാരിയോയിൽ $17.60-ഉം ബ്രിട്ടീഷ് കൊളംബിയയിൽ $17.85-ഉം ആണ് നിലവിലെ നിരക്കുകൾ.കാനഡയിലെ മക്‌ഡൊണാൾഡ്‌സിന്റെ ഭൂരിഭാഗം ശാഖകളും സ്വതന്ത്ര ഫ്രാഞ്ചൈസി ഉടമസ്ഥതയിൽ ആയതിനാൽ ഓരോ ശാഖയും തൊഴിൽ നിബന്ധനകളിൽ വ്യത്യാസം വരുത്തുന്നു. ഡെൻമാർക്കിൽ നിന്ന് വ്യത്യസ്തമായി കാനഡയിൽ യൂണിയൻ സാന്നിധ്യം 5% ൽ താഴെ മാത്രമാണ്. തൊഴിലാളികൾക്ക് കൂട്ടായി വേതനത്തിനായി വിലപേശാൻ കഴിയാത്ത അവസ്ഥയാണ് കാനഡയിലുള്ളത്.

ഡെൻമാർക്കിന്റെ കരുത്ത് ഉയർന്ന നികുതി മോഡൽ

ഈ ഉയർന്ന വേതനത്തിനും ആനുകൂല്യങ്ങൾക്കും ഡെൻമാർക്ക് വലിയ വില നൽകുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഡെൻമാർക്ക്. ഈ ഉയർന്ന നികുതി സംവിധാനം വഴിയാണ് അവിടുത്തെ തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, സബ്സിഡിയോടെയുള്ള കുട്ടികളുടെ ഡേകെയർ, ദീർഘകാല പെയ്ഡ് പേരന്റൽ ലീവ് തുടങ്ങിയ ശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികൾ ലഭിക്കുന്നത്.

വിദഗ്ധരുടെ വിലയിരുത്തൽ:

അതേസമയം, അടുത്തിടെ പുറത്തുവന്ന വൈറൽ പോസ്റ്റിലെ വിവരങ്ങൾ ഡെൻമാർക്കിനെക്കുറിച്ച് സത്യമാണെങ്കിലും, കാനഡയുമായി നേരിട്ട് താരതമ്യം ചെയ്യുന്നത് ശരിയായ സമീപനമല്ല എന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. കാരണം രണ്ടു രാജ്യങ്ങളുടെയും തൊഴിൽ മോഡലുകളും സാമൂഹിക സുരക്ഷാ സംവിധാനങ്ങളും പൂർണ്ണമായും വ്യത്യസ്തമാണ്. ഉയർന്ന നികുതി നൽകുന്ന ഡെൻമാർക്കിലെ പൗരന്മാർക്ക് ഈ ആനുകൂല്യങ്ങൾ അവരുടെ അവകാശമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട്, യൂണിയനുകൾക്ക് വലിയ ശക്തിയുള്ള ഡെൻമാർക്കിലെ തൊഴിൽ മോഡൽ കാനഡയിൽ നടപ്പിലാക്കാതെ, കേവലം വേതന വർദ്ധനവ് മാത്രം ആവശ്യപ്പെടുന്നത് പ്രായോഗികമാകില്ലെന്നാണ് അവരുടെ അഭിപ്രായം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

McDonald's in Denmark offers up to $22 per hour; Canada's minimum wage under discussion again
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണലാരണ്യത്തിലെ യുദ്ധനിഴൽ; നിശ്ശബ്ദമാകുന്ന പ്രവാസി സ്വപ്നങ്ങളും പ്രതിസന്ധിയിലാകുന്ന കേരളവും
INSIGHT

മണലാരണ്യത്തിലെ യുദ്ധനിഴൽ; നിശ്ശബ്ദമാകുന്ന പ്രവാസി സ്വപ്നങ്ങളും പ്രതിസന്ധിയിലാകുന്ന കേരളവും

by Canada Varthakal
July 18, 2026
അധികാരക്കൊതിയില്ലാത്ത ഭരണാധികാരി; ത്യാഗവും ദീർഘവീക്ഷണവും ഒത്തുചേർന്ന 18 വർഷങ്ങൾ, ആരായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി?
INSIGHT

അധികാരക്കൊതിയില്ലാത്ത ഭരണാധികാരി; ത്യാഗവും ദീർഘവീക്ഷണവും ഒത്തുചേർന്ന 18 വർഷങ്ങൾ, ആരായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി?

by Canada Varthakal
July 12, 2026
പരാജയങ്ങളിൽ തളരാത്ത പടയാളി; 62-ന്റെ നിറവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ
INSIGHT

പരാജയങ്ങളിൽ തളരാത്ത പടയാളി; 62-ന്റെ നിറവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

by Canada Varthakal
May 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.