Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വൻശക്തികൾക്ക് മുന്നിൽ വഴങ്ങില്ല: യൂറോപ്യൻ പാർലമെന്റിൽ കടുത്ത നിലപാടുമായി മാർക്ക് കാർണി

Canada Varthakal by Canada Varthakal
September 17, 2026
in Canada
Reading Time: 1 min read
Mark Carney

Image credits: screen grab

സ്ട്രോസ്ബർഗ്: ചെറിയ രാജ്യങ്ങളുടെ പരമാധികാരത്തിന്മേൽ കടന്നുകയറുന്ന വൻശക്തികളുടെ ഭീഷണികളെ ചെറുക്കാൻ കാനഡയും യൂറോപ്യൻ യൂണിയനും തമ്മിൽ ആഴത്തിലുള്ള പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാർക്ക് കാർണി. വ്യാഴാഴ്ച ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടന്ന യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്താണ് അദ്ദേഹം ‘ഭാവി സഖ്യത്തിന്’ ആഹ്വാനം ചെയ്തത്. യു.എസുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ജനാധിപത്യ മൂല്യങ്ങളും സാമ്പത്തിക സുരക്ഷിതത്വവും സംരക്ഷിക്കാൻ യൂറോപ്പുമായി കൂടുതൽ അടുക്കാൻ കാനഡ തീരുമാനിച്ചത്.

YFA AD 1 2

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നുള്ള സാമ്പത്തിക സമ്മർദ്ദങ്ങളും താരിഫ് ഭീഷണികളുമാണ് ഈ പുതിയ നീക്കത്തിന് പ്രധാന കാരണം. കാനഡയുമായി വ്യാപാര കരാറിൽ ഏർപ്പെടുകയാണെങ്കിൽ യൂറോപ്യൻ യൂണിയന് മേൽ കടുത്ത താരിഫുകൾ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും തങ്ങളുടെ പരമാധികാരവും വിപണി സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പ്രതിരോധശേഷിയുള്ള സഖ്യങ്ങൾ ആവശ്യമാണെന്നും കാർണി വ്യക്തമാക്കി.

ADVERTISEMENT

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ കാനഡയ്ക്ക് യൂറോപ്യൻ യൂണിയനിൽ ‘അസോസിയേറ്റ് അംഗത്വം’ വാഗ്ദാനം ചെയ്തു. പൂർണ്ണ അംഗത്വം ലക്ഷ്യമല്ലെങ്കിലും ശാസ്ത്ര സാങ്കേതിക ഗവേഷണ പദ്ധതിയായ ‘ഹൊറൈസൺ’, വിദ്യാഭ്യാസ പദ്ധതിയായ ‘ഇറാസ്മസ്+’ എന്നിവയിൽ പങ്കാളികളാകാൻ കാനഡ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രതിരോധം, ഊർജ്ജം, കൃത്രിമബുദ്ധി (AI), നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലും ഇരുവിഭാഗവും സഹകരണം ശക്തമാക്കും.

Also Read: വിദേശ വിദ്യാർഥികൾക്ക് തിരിച്ചടി; പഠനത്തിനൊപ്പം കുടുംബത്തെ കൊണ്ടുവരുന്നതിന് നിയന്ത്രണമേർപ്പെടുത്തി ഓസ്‌ട്രേലിയ

ഇതിനകം തന്നെ യൂറോപ്യൻ യൂണിയനുമായി നിരവധി സുരക്ഷാ കരാറുകളിൽ കാനഡ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ 150 ബില്യൺ യൂറോയുടെ യൂറോപ്യൻ സുരക്ഷാ പദ്ധതിയായ ‘സേഫിൽ’ (SAFE) ചേരുന്ന ആദ്യ യൂറോപ്യൻ ഇതര രാജ്യമായി കാനഡ മാറി. പുതിയ പങ്കാളിത്ത കരാറിന്റെ അന്തിമ രൂപരേഖ കനേഡിയൻ പാർലമെന്റിൽ ചർച്ച ചെയ്ത് വോട്ടെടുപ്പിലൂടെ മാത്രമേ പാസാക്കൂ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Frances Widdowson
Canada

വിവാദ പ്രഭാഷണം റദ്ദാക്കിയ നടപടി തെറ്റ്; ലെത്‌ബ്രിഡ്ജ് സർവകലാശാലയ്‌ക്കെതിരെ കോടതി

by Canada Varthakal
September 19, 2026
Mark Carney
Canada

യൂറോപ്പിൽ പഠിക്കാം, ജോലി ചെയ്യാം; കാനഡ – EU ബന്ധം ശക്തമായാൽ അമേരിക്കക്കാർക്കും​ ​ഗുണം

by Canada Varthakal
September 19, 2026
Royal Canadian Navy ship
Canada

ആർട്ടിക് പിടിച്ചടക്കാൻ കാനഡ; സൈനിക സാന്നിധ്യം ശക്തമാക്കിയെന്ന് യുദ്ധക്കപ്പൽ കമാൻഡർ

by Canada Varthakal
September 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.