ലെത്ബ്രിഡ്ജ്: 2023-ൽ ഫ്രാൻസിസ് വിഡോസൺ നടത്താനിരുന്ന വിവാദ പ്രഭാഷണം റദ്ദാക്കിയ ലെത്ബ്രിഡ്ജ് സർവകലാശാലയുടെ നടപടി തെറ്റായിരുന്നെന്ന് ആൽബർട്ടയിലെ കോടതി. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സർവകലാശാല പരിഗണിച്ചില്ലെന്ന് ജസ്റ്റിസ് ക്രിസ് സിമാർഡ് പറഞ്ഞു. എന്നാൽ ഇപ്പോൾ പ്രഭാഷണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനാൽ പരിപാടി നടത്താൻ സർവകലാശാലയോട് കോടതി നിർദേശിച്ചില്ല.
4,000ത്തിലധികം പേർ പ്രഭാഷണത്തിനെതിരെ ഒപ്പിട്ടതിന് പിന്നാലെയാണ് സർവകലാശാല പരിപാടി റദ്ദാക്കിയത്. വിവാദ ആശയങ്ങൾ സർവകലാശാലകളിൽ ചർച്ച ചെയ്യാനും വിമർശിക്കാനും കഴിയണമെന്നും സർവകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു.
മൗണ്ട് റോയൽ സർവകലാശാലയിലെ മുൻ അധ്യാപികയായ വിഡോസണെ 2021-ൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. റെസിഡൻഷ്യൽ സ്കൂളുകൾക്ക് ഗുണങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയതിനെ തുടർന്നായിരുന്നു നടപടി. ജീവനക്കാരിൽ നിന്നും വിദ്യാർഥികളിൽ നിന്നും പരാതികൾ ലഭിച്ചതായും സർവകലാശാല അറിയിച്ചു.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
2026 ഏപ്രിലിൽ ലെത്ബ്രിഡ്ജ് സർവകലാശാല ക്യാംപസിൽ അതിക്രമിച്ച് പ്രവേശിച്ചതിന് വിഡോസണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരിയിൽ അനുമതിയില്ലാതെ ക്യാംപസിൽ പരിപാടി നടത്തിയതിനെ തുടർന്നാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതെന്ന് സർവകലാശാല പറഞ്ഞു. വിലക്ക് പാലിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പോലീസ് നടപടി ഉണ്ടായത്. മൗണ്ട് റോയൽ സർവകലാശാലയിലെ വിഡോസണിന്റെ ജോലി തിരിച്ചുപിടിക്കാനുള്ള നിയമനടപടിയും തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









