റീജൈന : വാഹനമോടിക്കുമ്പോളുള്ള ലഹരി ഉപയോഗം വരുത്തിവെക്കുന്ന മാരകമായ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി MADD (Mothers Against Drunk Driving) കാനഡ. റീജൈനയിലെ എഫ്.ഡബ്ല്യു. ജോൺസൺ കോളിജിയേറ്റിൽ നടന്ന MADD കാനഡയുടെ 2025-2026 സ്കൂൾ പ്രോഗ്രാമിലാണ് ഈ സുപ്രധാന സന്ദേശം നൽകിയത്.
ചെറുപ്പക്കാർക്കിടയിലെ മരണങ്ങളുടെ പ്രധാന കാരണം വാഹന അപകടങ്ങളാണെന്നും, അതിൽ പകുതിയോളം കേസുകളിലും മദ്യം, കഞ്ചാവ്, മറ്റ് മയക്കുമരുന്നുകൾ എന്നിവയുടെ സ്വാധീനം ഉൾപ്പെടുന്നുണ്ടെന്നും MADD കാനഡ സിഇഒ സ്റ്റീവ് സള്ളിവൻ ചൂണ്ടിക്കാട്ടി.
മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ നിരക്കുകൾ കുറഞ്ഞുവരുന്നതിനിടയിലും, കഞ്ചാവ് ഉപയോഗിച്ചുള്ള അപകടങ്ങൾ വർധിക്കുന്നതായാണ് എന്നാണ് MADD-ന്റെ പുതിയ കണക്കുകൾ. വാഹനം ഓടിക്കുമ്പോൾ കഞ്ചാവിന്റെ സ്വാധീനം എത്രത്തോളം അപകടകരമാണെന്ന് യുവതലമുറ (മുതിർന്നവരും) തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു തിരഞ്ഞെടുപ്പാണെന്ന് എം.എൽ.എ ബ്രാഡ് ക്രാസ്വെല്ലർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ഈ ബോധവൽക്കരണ പരിപാടി, സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഊന്നൽ നൽകിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
MADD warns Regina students about deadly risks of impaired driving






