ടൊറന്റോ: കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 40 മില്യണ്‍ ഡോളര്‍ സമ്മാനമുള്ള ലോട്ടോ മാക്സ് ടിക്കറ്റ് സ്ഥിരീകരിച്ചു. ഒന്റാരിയോയിലെ ഗ്രേ കൗണ്ടിയില്‍ വിറ്റ ടിക്കറ്റാണ് കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് അധികൃതര്‍ക്ക് മുന്നിലെത്തിയത്. ഒന്റാരിയോ ലോട്ടറി ആന്‍ഡ് ഗെയിമിങ് കോര്‍പ്പറേഷനാണ് (ഒഎല്‍ജി) ഇക്കാര്യം അറിയിച്ചത്.

2025 ഒക്ടോബര്‍ 28-ലെ നറുക്കെടുപ്പില്‍ വിജയിച്ച ടിക്കറ്റിന്റെ കാലാവധി 2026 ഒക്ടോബര്‍ 28 ബുധനാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അതിന് മണിക്കൂറുകള്‍ മുമ്പ് അംഗീകൃത ലോട്ടറി വില്‍പ്പന കേന്ദ്രത്തില്‍ ടിക്കറ്റ് സ്ഥിരീകരിച്ചു.
ടിക്കറ്റ് സ്ഥിരീകരിച്ച വ്യക്തിയുമായി ഒഎല്‍ജി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ 40 മില്യണ്‍ ഡോളറിന്റെ സമ്മാനം ലഭിക്കേണ്ട യഥാര്‍ത്ഥ ഉടമ ആരാണെന്ന് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഇനി പൂര്‍ത്തിയാക്കണം. ഉടമസ്ഥാവകാശം ഉറപ്പാക്കിയശേഷം വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അവരുടെ വിവരങ്ങള്‍ മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും പങ്കുവെക്കുകയും ചെയ്യുമെന്ന് ഒഎല്‍ജി അറിയിച്ചു.
ALSO READ: റെക്കോർഡ് തകർത്ത് ലോട്ടോ മാക്സ്; ആൽബർട്ടയിൽ 9 കോടി ഡോളറിന്റെ ജാക്ക്പോട്ട് ഭാഗ്യം
ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം സംബന്ധിച്ച പരിശോധന പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സമയം എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതുവരെ വിജയിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ല. നറുക്കെടുപ്പിലെ വിജയിച്ച നമ്പറുകള്‍ 06, 14, 17, 19, 26, 43, 45 എന്നിവയാണ്. ബോണസ് നമ്പര്‍ 27 ആയിരുന്നു.
വിജയിച്ച ടിക്കറ്റ് തങ്ങളുടേതാണെന്ന് കരുതുന്നവര്‍ക്ക് ഒഎല്‍ജിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ക്ലെയിം ചെയ്യാത്ത ടിക്കറ്റുകള്‍ക്കായുള്ള പേജില്‍ വിവരങ്ങള്‍ നല്കി സമ്മാനത്തിനായി അപേക്ഷിക്കാം. അല്ലെങ്കില്‍ 1-800-387-0098 എന്ന നമ്പറില്‍ ഒഎല്ജിയുമായി ബന്ധപ്പെടാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Lotto Max Winning Ticket Confirmed in Ontario’




