ആൽബർട്ട: കാനഡയിലെ ലോട്ടറി ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ലോട്ടോ മാക്സ് (Lotto Max) നറുക്കെടുപ്പ്. ചൊവ്വാഴ്ച രാത്രി നടന്ന ആവേശകരമായ നറുക്കെടുപ്പിൽ റെക്കോർഡ് തുകയായ 9 കോടി ഡോളറിന്റെ (90 Million CAD) ജാക്ക്പോട്ട് ആൽബർട്ടയിൽ നിന്നുള്ള ടിക്കറ്റ് ഉടമയെ തേടിയെത്തി.ഒന്റാറിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് കോർപ്പറേഷനാണ് (OLG) ഇക്കാര്യം അറിയിച്ചത്.

ഒന്റാരിയോ പ്രവിശ്യയിലാകെ മറ്റ് നിരവധി പേർക്കും ലക്ഷക്കണക്കിന് ഡോളറിന്റെ ചെറു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഒ.എൽ.ജി മീഡിയ റിലേഷൻസ് ഡയറക്ടർ അറിയിച്ചു. ഇതിൽ സൂ സെന്റ് മേരിയിൽ (Sault Ste. Marie) വിറ്റഴിക്കപ്പെട്ട ഒരു ടിക്കറ്റിന് ഒരു ലക്ഷം ഡോളറിന്റെ മാക്സ്മില്യൺസ് (Maxmillions) സമ്മാനവും ഉൾപ്പെടുന്നു.
ALSO READ: ആൽബർട്ടയുടെ ഭാവിയെന്ത്? കുടിയേറ്റവും ഭരണഘടനയും ഉൾപ്പെടെയുള്ള 9 ചോദ്യങ്ങളിൽ ചർച്ച സജീവമാകുന്നു
ടിക്കറ്റ് എടുത്തവർ ഒ.എൽ.ജി ആപ്പ് വഴിയോ അടുത്തുള്ള അംഗീകൃത ലോട്ടറി വിൽപനശാലകൾ സന്ദർശിച്ചോ എത്രയും വേഗം തങ്ങളുടെ ടിക്കറ്റുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Canada Lotto Max 90 Million Jackpot Won’




