Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

തിരഞ്ഞെടുപ്പ് നീട്ടിവെക്കില്ലെന്ന് ആൽബർട്ട സർക്കാർ; മണ്ഡല പുനർനിർണയം സമയത്ത് പൂർത്തിയാക്കും

Canada Varthakal by Canada Varthakal
November 2, 2026
in Alberta
Reading Time: 1 min read
Alberta Government Rejects Election Delay

Alberta Government

കാൽഗറി : ആൽബർട്ടയിൽ വരാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നോ നിലവിലെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ അതിർത്തികൾ തന്നെ നിലനിർത്തണമെന്നോ ഉള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം ജസ്റ്റിസ് മന്ത്രി മിക്കി അമെറി തള്ളി. 2027 ലെ തിരഞ്ഞെടുപ്പിനായി വോട്ടെടുപ്പ് കേന്ദ്രങ്ങളും അതിർത്തികളും സജ്ജമാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് ജസ്റ്റിസ് മന്ത്രി നിർദ്ദേശം നൽകി.

CT CLIENT WEB ADS eHouse 17

സെപ്റ്റംബറിലെ സ്വതന്ത്ര റഫറണ്ടത്തിന് ശേഷം തങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്നും പുതിയ മണ്ഡല അതിർത്തികൾ നിർണയിച്ച് തിരഞ്ഞെടുപ്പിന് പൂർണ്ണമായി സജ്ജമാകാൻ 18 മാസമെങ്കിലും വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ഇലക്ടറൽ ഓഫീസർ ഗോർഡൻ മക്ലൂർ എം.എൽ.എമാർക്ക് കത്തയച്ചത്. എന്നാൽ നിലവിലെ ശരത്കാല സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് പുതിയ മണ്ഡല അതിർത്തികൾ അന്തിമമാക്കുമെന്നും അതിനുശേഷം തയ്യാറെടുപ്പുകൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന് 11 മാസത്തോളം സമയം ലഭിക്കുമെന്നും മന്ത്രി മിക്കി അമെറി മറുപടി നൽകി.

ADVERTISEMENT

സ്വതന്ത്രമായ സ്ഥാപനമാണെങ്കിലും നിയമപ്രകാരം നിർദ്ദിഷ്ട സമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ബാധ്യത കമ്മീഷനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം തെക്കൻ ആൽബർട്ടയിലെ ലെത്ത്ബ്രിഡ്ജ്, കാൽഗറി തുടങ്ങിയ മേഖലകളിൽ ഗെറിമാൻഡറിങ് (ഭരണകക്ഷിക്ക് അനുകൂലമായി മണ്ഡല അതിർത്തികൾ പുനർനിർണ്ണയിക്കുന്ന രീതി) നടക്കുകയാണെന്ന് പ്രതിപക്ഷമായ എൻ.ഡി.പി നേതാവ് നഹീദ് നെൻഷി ആരോപിച്ചു. എൻ.ഡി.പി സ്വാധീനമേഖലകൾ വിഭജിച്ച് ഭരണകക്ഷിയായ യു.സി.പിക്ക് നേട്ടമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Also Read: ചൂടോ തണുപ്പോ? കാനഡയിൽ നവംബറിലെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

നിലവിൽ 87 സീറ്റുകളുള്ള നിയമസഭയിൽ അംഗസംഖ്യ 91 ആയി ഉയർത്താനാണ് ശുപാർശ. പുതിയ അതിർത്തി നിർണയ റിപ്പോർട്ട് തിങ്കളാഴ്ച നിയമസഭയുടെ പരിഗണനയ്ക്ക് വരും. എന്നാൽ സർക്കാരിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് അതിർത്തി മാറ്റങ്ങൾ നടത്തുന്നതെന്ന പ്രതിപക്ഷ ആരോപണം പ്രീമിയർ ഡാനിയേൽ സ്മിത്ത് നിഷേധിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Albertacanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Thomas Lukaszuk
Alberta

‘ഫോറെവർ കനേഡിയൻ’ രാഷ്ട്രീയ പാർട്ടിയാകുമോ? പുതിയ നീക്കവുമായി തോമസ് ലുകാഷുക്

by Canada Varthakal
November 3, 2026
Sundre woman convicted
Alberta

ന്യൂ ഇയർ പാർട്ടിയിൽ 15-കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ആൽബർട്ടയിൽ 35-കാരി കുറ്റക്കാരി

by Canada Varthakal
November 1, 2026
Alberta property tax freeze 2027
Alberta

പ്രോപ്പർട്ടി ടാക്സ് ഇളവിലൂടെ വോട്ടർമാരെ ആകർഷിക്കാൻ ആൽബർട്ട; മൂന്ന് വർഷത്തെ നികുതി മരവിപ്പിക്കൽ പ്രഖ്യാപനം

by Canada Varthakal
October 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.