സൺഡ്രെ: ആൽബർട്ടയിൽ ന്യൂ ഇയർ പാർടിക്കിടെ 15 വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 35-കാരിയായ അലക്സ സ്യൂട്ടർ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. 2023 ഡിസംബർ 31-ന് സൺഡ്രെയിലെ ഒരു വീട്ടിൽ നടന്ന പുതുവത്സര ആഘോഷത്തിനിടയിലാണ് സംഭവം.
പാർട്ടിയിൽ മുതിർന്നവരും കൗമാരക്കാരും പങ്കെടുത്തിരുന്നു. മുതിർന്നവർ പ്രധാന വീട്ടിലായിരുന്നപ്പോൾ അലക്സയും കൗമാരക്കാരും ക്യാബിനിൽ ഇരുന്ന് മദ്യപിച്ചു. ഉറങ്ങാൻ കിടന്ന സമയത്ത്, കോട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ അലക്സ ഉപദ്രവിക്കുകയായിരുന്നു. പിറ്റേദിവസം “നമ്മൾ ഇന്നലെ രാത്രി അതിരുകടന്നു” എന്ന് കാണിച്ച് അലക്സ കുട്ടിക്ക് സ്നാപ്ചാറ്റ് സന്ദേശവും അയച്ചു.
ALSO READ: കാനഡയിൽ എക്സ്പ്രസ് എൻട്രി മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി ഇമിഗ്രേഷൻ വിദഗ്ധർ
വെള്ളം കുടിക്കാൻ എത്തിയപ്പോൾ ഇരുവരെയും കണ്ടതായി കുട്ടിയുടെ സുഹൃത്തുക്കളും കോടതിയിൽ മൊഴി നൽകി. എന്നാൽ, താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അലക്സ വാദിച്ചത്. ശനിയാഴ്ച 24 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് ജൂറി അലക്സ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ജസ്റ്റിസ് ഡഗ്ലസ് മാഹ് പിന്നീട് കേസിൽ ശിക്ഷ വിധിക്കും. തടവുശിക്ഷ ഒഴിവാക്കി നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





