ന്യൂഫൗണ്ട്ലാൻഡ് : ജനങ്ങൾക്ക് പ്രിയപ്പെട്ട പ്രാദേശിക ബിസിനസ്സിനെ തിരഞ്ഞെടുക്കാൻ പുതിയ അവാർഡ് പ്രഖ്യാപിച്ച് ബോർഡ് ഓഫ് ട്രേഡ്. ‘ലോക്കലി ലവ്ഡ്’ എന്ന പേരിലുള്ള പുരസ്കാരത്തിന്റെ വിജയിയെ പൊതുജനങ്ങളുടെ വോട്ടിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.
ബോർഡ് ഓഫ് ട്രേഡിന്റെ ബിസിനസ് അവാർഡുകളുടെ ചരിത്രത്തിൽ ആദ്യമായാണ് വിജയിയെ തിരഞ്ഞെടുക്കാനുള്ള അവസരം പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. മറ്റ് വിഭാഗങ്ങളിലെ അവാർഡുകൾ വിധികർത്താക്കളുടെ പാനലാണ് വിലയിരുത്തുന്നത്.
ALSO READ: അവസാനവട്ട ഫലസൂചനകൾക്കായി ഇസ്രയേൽ; രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും അടിപതറാതെ നെതന്യാഹു
ഈ വർഷത്തെ ബിസിനസ് അവാർഡുകൾക്കായി നാമനിർദേശം ചെയ്യപ്പെട്ട എല്ലാ സ്ഥാപനങ്ങളും ‘ലോക്കലി ലവ്ഡ്’ പുരസ്കാരത്തിനും പരിഗണിക്കപ്പെടും. ജനങ്ങൾ സ്ഥിരമായി ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും മറ്റുള്ളവർക്ക് ശുപാർശ ചെയ്യുന്നതുമായ ബിസിനസ്സുകൾക്ക് വോട്ട് ചെയ്യാം.
വോട്ടിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. നവംബർ 19 വരെയാണ് വോട്ടിങ്. ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന മൂന്ന് സ്ഥാപനങ്ങൾ അവസാന റൗണ്ടിലേക്ക് യോഗ്യത നേടും.
ഈ വർഷത്തെ ബിസിനസ് അവാർഡ് നാമനിർദേശങ്ങളുടെ പട്ടിക അറിയാനും ഇഷ്ടപ്പെട്ട സ്ഥാപനത്തിന് വോട്ട് ചെയ്യാനും ബോർഡ് ഓഫ് ട്രേഡിന്റെ വെബ്സൈറ്റ് സന്ദർശിക്കാം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





