Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

33 ബില്യണ്‍ ഡോളര്‍ എല്‍എന്‍ജി പദ്ധതി; സ്റ്റീലിനായി ചൈനയെ ആശ്രയിച്ച് കാനഡ

Canada Varthakal by Canada Varthakal
October 2, 2026
in British Columbia
Reading Time: 1 min read
LNG Canada Kitimat Facility

LNG Canada’s Kitimat facility and export terminal, where the Phase 2 project is planned.

ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ കിറ്റിമാറ്റില്‍ നടപ്പാക്കുന്ന രണ്ടാംഘട്ട വികസന പദ്ധതിക്കായി ചൈനയില്‍നിന്ന് സ്റ്റീല്‍ ഇറക്കുമതി ചെയ്യുമെന്ന് എല്‍എന്‍ജി കാനഡ അറിയിച്ചു. 33 ബില്യണ്‍ ഡോളറിലേറെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണത്തിനാണ് വിദേശ സ്റ്റീല്‍ ഉപയോഗിക്കുന്നത്.

CT CLIENT WEB ADS doc X page 0001

ചൈനീസ് സ്റ്റീല്‍ തെരഞ്ഞെടുക്കുന്നത് മുന്‍ഗണനയുടെ അടിസ്ഥാനത്തിലല്ലെന്നും പദ്ധതിയുടെ വലുപ്പത്തിനും സങ്കീര്‍ണതയ്ക്കും ആവശ്യമായ പ്രത്യേക നിര്‍മാണ സൗകര്യങ്ങള്‍ കാനഡയില്‍ ലഭ്യമല്ലാത്തതിനാലാണെന്നും കമ്പനി വ്യക്തമാക്കി. രണ്ടാംഘട്ടത്തിന് ആവശ്യമായ അധിക മോഡ്യൂളുകള്‍ നിര്‍മിച്ച് എത്തിക്കാന്‍ ശേഷിയുള്ള ഫാബ്രിക്കേഷന്‍ യാര്‍ഡുകള്‍ കാനഡയിലില്ലെന്നും എല്‍എന്‍ജി കാനഡ പറഞ്ഞു.

ADVERTISEMENT

ഇത്രയും വലുപ്പമുള്ള മോഡ്യൂളുകള്‍ റോഡ് മാര്‍ഗം കിറ്റിമാറ്റിലേക്ക് എത്തിക്കാന്‍ കഴിയില്ലെന്നും കടല്‍മാര്‍ഗം കൊണ്ടുവരേണ്ടതിനാല്‍ കടലിലേക്ക് നേരിട്ടുള്ള പ്രവേശനമുള്ള നിര്‍മാണ കേന്ദ്രം ആവശ്യമായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. കിറ്റിമാറ്റിലെത്തിക്കുന്ന മോഡ്യൂളുകള്‍ നിലവിലുള്ള ഓഫ്ലോഡിങ് സൗകര്യം വഴി സ്വീകരിച്ച് പ്ലാന്റില്‍ സ്ഥാപിക്കും.

ALSO READ: മരുന്ന് ചെലവ് കുറയും; പി.ഇ.ഐക്ക് 32 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഫെഡറൽ പ്രവിശ്യാ സർക്കാർ

അതേസമയം, രണ്ടാംഘട്ടത്തിലെ പൈപ്പ്ലൈന്‍ കംപ്രസര്‍ നിര്‍മാണത്തിന് ആവശ്യമായ സ്റ്റീലിന്റെ ഭൂരിഭാഗവും കാനഡയില്‍നിന്നായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഏകദേശം 15,000 ടണ്‍ സ്റ്റീല്‍ കനേഡിയന്‍ വിതരണക്കാരില്‍നിന്നോ മില്ലുകളില്‍നിന്നോ ലഭ്യമാക്കാനാണ് കോസ്റ്റല്‍ ഗ്യാസ്ലിങ്കിന്റെ പദ്ധതി. ആവശ്യമായ സ്റ്റീലിന്റെ ഏകദേശം 70 ശതമാനമാണിത്.

എല്‍എന്‍ജി കാനഡയുടെ രണ്ടാംഘട്ട വികസനം ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 2030-കളുടെ തുടക്കത്തില്‍ പ്ലാന്റിന്റെ ഉല്‍പാദനശേഷി ഇരട്ടിയാകും. നിലവിലെ 14 ദശലക്ഷം ടണ്ണില്‍നിന്ന് പ്രതിവര്‍ഷ ഉല്‍പാദനം 28 ദശലക്ഷം ടണ്ണായി ഉയരും.

രണ്ട് പുതിയ പ്രോസസ്സിങ് യൂണിറ്റുകള്‍, പുതിയ എല്‍എന്‍ജി സംഭരണ ടാങ്ക്, കണ്ടന്‍സേഷന്‍ ടാങ്ക്, ലോഡിങ് ബെര്‍ത്ത്, വിപുലീകരിച്ച പ്രോസസ്സിങ് സംവിധാനങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും. വികസനത്തിലൂടെ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.

വടക്കുപടിഞ്ഞാറന്‍ ആല്‍ബര്‍ട്ടയില്‍നിന്നും വടക്കുകിഴക്കന്‍ ബ്രിട്ടീഷ് കൊളംബിയയില്‍നിന്നും പൈപ്പ്ലൈന്‍ വഴി എത്തിക്കുന്ന പ്രകൃതിവാതകം കിറ്റിമാറ്റിലെ പ്ലാന്റില്‍ ദ്രവരൂപത്തിലാക്കി പ്രത്യേക ടാങ്കറുകളിലാണ് ഏഷ്യന്‍ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഷെല്‍, പെട്രോചൈന, മലേഷ്യയിലെ പെട്രോനാസ്, ജപ്പാനിലെ മിത്സുബിഷി കോര്‍പ്പറേഷന്‍, ദക്ഷിണ കൊറിയയിലെ കെഒജിഎഎസ് എന്നിവയുടെ സംയുക്ത സംരംഭമാണ് എല്‍എന്‍ജി കാനഡ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

‘LNG Canada Chinese Steel Project’

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

31 kg cannabis
British Columbia

ലണ്ടനിലേക്ക് 31 കിലോ കഞ്ചാവ് കടത്താൻ ശ്രമം; വൻകൂവർ വിമാനത്താവളത്തിൽ ഒന്റാറിയോ സ്വദേശി പിടിയിൽ

by Canada Varthakal
October 5, 2026
E-Scooter
British Columbia

ഇ-സ്‌‌കൂട്ടറുകൾക്ക് പൂട്ടിട്ട് വൻകൂവർ പോലീസ്: പണി കിട്ടിയത് ആയിരത്തിലധികം പേർക്ക്

by Canada Varthakal
October 4, 2026
BC law changes 2026
British Columbia

നിങ്ങൾ ബ്രിട്ടീഷ് കൊളംബിയയിൽ ആണോ? എന്നാൽ ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
October 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.