ഓട്ടവ: പ്രതിരോധ-സുരക്ഷാ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ട് കുവൈറ്റും കാനഡയും നിർണായക ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഓട്ടവയിൽ വെച്ച് നടന്ന ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം കുവൈറ്റ് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദുമാണ് കുവൈറ്റ് പ്രതിരോധ മന്ത്രാലയവും കനേഡിയൻ കൊമേഴ്സ്യൽ കോർപ്പറേഷനും തമ്മിലുള്ള കരാറിൽ ഒപ്പുവെച്ചത്.

കുവൈറ്റും കാനഡയും തമ്മിലുള്ള നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ പുരോഗതിയും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും അവലോകനം ചെയ്തു. ഇരുരാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാനും സഹകരണത്തിന്റെ പുതിയ വാതിലുകൾ തുറക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്.
Also Read : യുഎസ്-കാനഡ വ്യാപാര യുദ്ധം: കായിക മേഖലയിലും വൻ തിരിച്ചടി
കൂടാതെ ഗൾഫ് മേഖലയിലെ നിലവിലെ സംഭവവികാസങ്ങളും തന്ത്രപ്രധാന വിഷയങ്ങളും ചർച്ച ചെയ്ത മന്ത്രിമാർ, മേഖലയിൽ സംഘർഷങ്ങൾ കുറയ്ക്കാനും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








