ടെഹ്റാൻ: എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഇറാന്റെ രണ്ടുമുന്നറിയിപ്പ് നിർദേശം സ്വീകരിക്കാൻ അമേരിക്ക തയ്യാറാകണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. തങ്ങളുടെ നിർദേശം നിരസിക്കുകയും യുദ്ധം തുടരാനുമാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇറാന്റെ പോരാളികൾ ശക്തമായ തിരിച്ചടി നൽകുമെന്നും അമേരിക്കയ്ക്ക് മേൽ തീമഴ പെയ്യിക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അരാഗ്ചിയുടെ പ്രതികരണം.
യുഎസിൽ അടുത്തിടെ നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിച്ചാണ് ഇറാന്റെ കടുത്ത പ്രതികരണം. അമേരിക്കൻ വോട്ടർമാർ തങ്ങളുടെ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും ഇനി തീരുമാനമെടുക്കേണ്ടത് വൈറ്റ്ഹൗസ് ആണെന്നും അരാഗ്ചി എക്സിൽ കുറിച്ചു. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുന്നതടക്കമുള്ള ഉപാധികൾ അംഗീകരിച്ചാൽ പ്രയോജനമുണ്ടാകുമെന്നും, മറിച്ചാണെങ്കിൽ യുദ്ധത്തിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ഇറാനെതിരെയുള്ള യുദ്ധമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ നേതാക്കൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഹോർമൂസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ആഗോള തലത്തിൽ എണ്ണ വില വർധിക്കുകയും യുഎസിൽ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷവും ഇറാനെതിരെ ആക്രമണം നടത്താൻ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്
അതേസമയം, യുഎസിന്റെയോ ഇസ്രയേലിന്റെയോ ഭാഗത്തുനിന്ന് പുതിയ സൈനിക ആക്രമണമുണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനും നയതന്ത്ര ചർച്ചകൾക്കും ഇറാൻ തയ്യാറാണെങ്കിലും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന നിലപാടിൽ ടെഹ്റാൻ ഉറച്ചുനിൽക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





