സാസ്കച്ചെവാൻ; നഗരത്തിലെ തിരക്കേറിയ നിർമ്മാണ പ്രവർത്തനങ്ങളുടെ സീസൺ അവസാനത്തിലേക്ക് കടക്കുകയാണ്. ഈ വർഷത്തെ പ്രധാനപ്പെട്ട ജോലികളിലൊന്ന്, ബ്രോഡ്‌വേ ബ്രിഡ്ജിന്റെ പുനരുദ്ധാരണമാണ്. ഏപ്രിൽ മുതൽ അടച്ചിട്ടിരിക്കുന്ന ഈ പാലം ഒക്ടോബർ അവസാനത്തോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ സാധിക്കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് നിർമ്മാണ പദ്ധതികളുടെയെല്ലാം ജോലികൾ കാലാവസ്ഥ പ്രതികൂലമാവുന്നത് വരെ തുടരും.
2025-ലെ നിർമ്മാണ സീസണിൽ നഗരസഭയുടെ നേതൃത്വത്തിൽ ഏകദേശം 200 കിലോമീറ്റർ ഡ്രൈവിംഗ് പാതകൾ മെച്ചപ്പെടുത്താൻ സാധിച്ചു. ഇതിനുപുറമെ നാല് കിലോമീറ്റർ പുതിയ റോഡുകൾ നിർമ്മിക്കുകയും, ആറ് കിലോമീറ്ററിലധികം പഴയ ജലവിതരണ പൈപ്പുകൾ (വാട്ടർ മെയിനുകൾ) മാറ്റി സ്ഥാപിക്കുകയും പുനരുദ്ധാരണം നടത്തുകയും ചെയ്തു. പത്ത് കിലോമീറ്ററിലധികം നടപ്പാതകളും (സൈഡ് വാക്ക്) ഈ കാലയളവിൽ നവീകരിച്ചു.
നഗരത്തിൽ പൂർത്തിയാക്കിയ ശ്രദ്ധേയമായ പദ്ധതികളിൽ ചിലത് ഇവയാണ്: വാർമാൻ റോഡിലെ നോർത്ത്ബൗണ്ട് പാതകൾ 33-ാം സ്ട്രീറ്റ് മുതൽ സർക്കിൾ ഡ്രൈവ് വരെ പുതിയ ടാർ ഇട്ട് നവീകരിച്ചു. 22-ഉം 24-ഉം സ്ട്രീറ്റുകൾക്കിടയിലുള്ള ഫോർത്ത് അവന്യൂവിലെ ജലവിതരണ പൈപ്പുകളും ഭൂഗർഭ വാൽവുകളും മാറ്റി സ്ഥാപിച്ചു. ബ്രൈട്ടൺ, ഹോംവുഡ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി എട്ടാം സ്ട്രീറ്റിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ, നിരവധി പ്രദേശങ്ങളിലെ ജലപ്രവാഹം മെച്ചപ്പെടുത്തുന്നതിനും ഭാവിയിൽ പൈപ്പ് പൊട്ടാനുള്ള സാധ്യത കുറയ്ക്കുന്നതിനുമായി പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ചു.
“ഈ വർഷം നഗരത്തിൽ ഉയർന്ന അളവിലുള്ള ജോലികളാണ് ചെയ്തതെന്നും, ഒരു പ്രധാന പാലത്തിന്റെ പുനരുദ്ധാരണം, ജല-മലിനജല സംവിധാനങ്ങളുടെ നവീകരണം, ലിങ്ക് ട്രാൻസിറ്റ് സിസ്റ്റത്തിന് (ബസ് അതിവേഗ ഗതാഗത സംവിധാനം) ആവശ്യമായ നിർമ്മാണം എന്നിവയെല്ലാം പതിവ് റോഡ് അറ്റകുറ്റപ്പണികൾക്കൊപ്പം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും” നഗരത്തിന്റെ ഗതാഗത-നിർമ്മാണ വിഭാഗം ജനറൽ മാനേജർ ടെറി ഷ്മിഡ് അഭിപ്രായപ്പെട്ടു.
സസ്‌കറ്റൂണിലെ താമസക്കാരുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. 2028-ൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന ലിങ്ക് ബസ് അതിവേഗ ഗതാഗത സംവിധാനത്തിനായുള്ള ഒരുക്കങ്ങൾ 2025-ലെ പ്രധാന ശ്രദ്ധാകേന്ദ്രമായിരുന്നു. ഈ വർഷം ഇതിനോടകം 33 പുതിയ ബസ് സ്റ്റേഷൻ പ്ലാറ്റ്‌ഫോമുകൾ നിർമ്മിച്ചു. അടുത്ത വർഷം 44 എണ്ണം കൂടി നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളിൽ ഡിജിറ്റൽ വിവര പ്രദർശന സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളോടും കൂടിയ പുതിയ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഇവ 2026-ൽ സ്ഥാപിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വേനൽക്കാല നിർമ്മാണ ജോലികൾ അവസാനിക്കുന്നതോടെ നഗരത്തിന്റെ ശ്രദ്ധ ഇനി ശീതകാല റോഡ് പരിപാലനത്തിലേക്ക് മാറും. മഞ്ഞും ഐസും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ റോഡുകൾ സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും നിലനിർത്തുന്നതിനുള്ള ഒരുക്കങ്ങൾ റോഡ്‌വേസ് വിഭാഗം പൂർത്തിയാക്കി കഴിഞ്ഞു. തണുപ്പുകാലത്ത് റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇനി നഗരസഭ ശ്രദ്ധ കേന്ദ്രീകരിക്കുക.
how-saskatoon-revamped-200km-roads-in-one-construction-season
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






