വിന്നിപെഗ്: തെക്കുപടിഞ്ഞാറൻ മാനിറ്റോബയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ECCC) മുന്നറിയിപ്പ്. വിർഡൻ, ബോയ്സെവെയ്ൻ, വാസ്കഡ, മെലിറ്റ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത രണ്ടു ദിവസങ്ങളിൽ പകൽ സമയത്തെ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. രാത്രിയിൽ താപനില 18 ഡിഗ്രി സെൽഷ്യസിന് അടുത്തായിരിക്കും. ഞായറാഴ്ചയോടെ പ്രദേശത്തുകൂടി തണുത്ത കാറ്റ് കടന്നുപോകാൻ സാധ്യതയുള്ളതിനാൽ ചൂടിന് നേരിയ ആശ്വാസമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചൂട് കടുക്കുന്ന സാഹചര്യത്തിൽ ധാരാളം വെള്ളം കുടിക്കാനും, നേരിട്ട് വെയിൽ അടിക്കുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചു. തനിച്ചു താമസിക്കുന്ന മുതിർന്ന പൗരന്മാരുടെയും രോഗികളുടെയും ക്ഷേമം അന്വേഷിക്കാനും നിർദ്ദേശമുണ്ട്. ശരീരത്തിൽ വീക്കം, പേശിവലിവ്, കഠിനമായ തലവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.
Heat warning issued for parts of southwest Manitoba
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





