📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പ്രമേഹ, വെയ്റ്റ് ലോസ് മരുന്നുകൾക്ക് ഇനി ചിലവ് കുറയും; ഒസെംപിക് ജനറിക് പതിപ്പുകൾക്ക് കാനഡയിൽ അംഗീകാരം

Canada Varthakal by Canada Varthakal
January 3, 2026
in Canada
Reading Time: 1 min read
medicine box

ടൊറന്റോ: പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന ‘ഒസെംപിക്’ (Ozempic) എന്ന മരുന്നിന്റെ ചിലവ് കുറഞ്ഞ ജനറിക് പതിപ്പുകൾ ഉൽപ്പാദിപ്പിക്കാൻ കാനഡയിൽ അനുമതി. നോവോ നോർഡിസ്ക് എന്ന കമ്പനിയുടെ പേറ്റന്റ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാനഡയുടെ ഈ തീരുമാനം. ജനുവരി ആദ്യവാരം മുതൽ ഉൽപ്പാദനത്തിന് അനുമതിയുണ്ടെങ്കിലും, മരുന്നുകൾ ഫാർമസികളിൽ ലഭ്യമാകാൻ മാസങ്ങൾ എടുത്തേക്കുമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.

ഒസെംപിക്, വെഗോവി തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ അറിയപ്പെടുന്ന സെമാഗ്ലൂട്ടൈഡ് (semaglutide) എന്ന ഘടകം നിർമ്മിക്കുന്നതിനായി സാൻഡോസ് കാനഡ, അപ്പോടെക്സ്, തേവ കാനഡ ഉൾപ്പെടെ ഒൻപത് കമ്പനികളാണ് നിലവിൽ ഹെൽത്ത് കാനഡയ്ക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഉയർന്ന ഡിമാൻഡുള്ള ഈ മരുന്നിന്റെ ചിലവ് കുറഞ്ഞ പതിപ്പുകൾ വിപണിയിലെത്തിക്കുന്നതിനോട് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മരുന്ന് വിപണിയിലെത്താൻ മാസങ്ങൾ എടുത്തേക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ വിദഗ്ധനായ മിന തദ്രോസ് വ്യക്തമാക്കി.

ADVERTISEMENT

നിലവിൽ മാസം തോറും നൂറുകണക്കിന് ഡോളറാണ് ഒസെംപിക് മരുന്നിനായി രോഗികൾ ചെലവാക്കുന്നത്. ജനറിക് മരുന്നുകൾ എത്തുന്നതോടെ വിലയിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ബ്രാൻഡ് മരുന്നിന്റെ വിലയുടെ 35 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ജനറിക് പതിപ്പുകൾ ലഭ്യമായേക്കാം. മരുന്നിന്റെ അമിതവില കാരണം ചികിത്സ തുടരാൻ കഴിയാത്ത സാധാരണക്കാരായ രോഗികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്ന് വാൻകൂവറിലെ എൻഡോക്രൈനോളജിസ്റ്റ് ഡോ. എഹുദ് ഉർ പറഞ്ഞു.

സാധാരണ ജനറിക് മരുന്നുകളുടെ അംഗീകാരത്തേക്കാൾ സങ്കീർണ്ണമായ പരിശോധനകളാണ് സെമാഗ്ലൂട്ടൈഡിന്റെ കാര്യത്തിൽ നടക്കുന്നത്. ഒറിജിനൽ മരുന്ന് ജൈവപ്രക്രിയയിലൂടെ (Biological process) നിർമ്മിക്കുമ്പോൾ, ജനറിക് പതിപ്പുകൾ രാസപ്രക്രിയയിലൂടെയാണ് (Synthetic) നിർമ്മിക്കുന്നത്. ഇത്തരം മാറ്റങ്ങൾ മരുന്നിന്റെ ഫലപ്രാപ്തിയെയും സുരക്ഷയെയും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ 180 ദിവസത്തോളം നീളുന്ന ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്ന് ഹെൽത്ത് കാനഡ വക്താവ് മാർക്ക് ജോൺസൺ അറിയിച്ചു.

കാനഡയിൽ നിലവിൽ പത്ത് ലക്ഷത്തിലധികം ആളുകൾ ഒസെംപിക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. പേറ്റന്റ് കാലാവധി തീർന്നാലും തങ്ങളുടെ രോഗികൾക്ക് ആവശ്യമായ പിന്തുണയും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്ക് സാമ്പത്തിക സഹായവും തുടരുമെന്ന് നോവോ നോർഡിസ്ക് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, ഒസെംപിക്കിന്റെ പ്രധാന എതിരാളികളായ എലി ലില്ലി (Eli Lilly) കമ്പനിയുടെ മരുന്നുകൾക്ക് കാനഡയിൽ ഇപ്പോഴും പേറ്റന്റ് സംരക്ഷണം തുടരുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Costs of diabetes and weight loss drugs will now be lower; Generic versions of Ozempic approved in Canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിൽ പ്രവിശ്യകളുടെ വേർപിരിയൽ അത്ര എളുപ്പമല്ല; തടസ്സമായി 1998-ലെ സുപ്രീം കോടതി വിധിയും ‘ക്ലാരിറ്റി ആക്ടും’!
Canada

കാനഡയിൽ പ്രവിശ്യകളുടെ വേർപിരിയൽ അത്ര എളുപ്പമല്ല; തടസ്സമായി 1998-ലെ സുപ്രീം കോടതി വിധിയും ‘ക്ലാരിറ്റി ആക്ടും’!

by Canada Varthakal
May 23, 2026
piyush goyal
Canada

ഇന്ത്യ – കാനഡ ബന്ധം കൂടുതൽ ശക്തമാകുന്നു; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ അടുത്തയാഴ്ച കാനഡയിൽ

by Canada Varthakal
May 22, 2026
canada airport
Canada

എബോള ഭീതിയിൽ ലോകം; കാനഡയിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധന, യാത്രാവിലക്കും വന്നേക്കും

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.