Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canada Indian Techie അക്കൗണ്ടിൽ കോടികൾ, പക്ഷേ അടങ്ങാത്ത ലഹരി! ഓഹരി വിപണിയിൽ വൻതുക തുലച്ച് ടൊറന്റോയിലെ ഇന്ത്യൻ യുവാവ്

Canada Varthakal by Canada Varthakal
September 1, 2026
in Canada
Reading Time: 1 min read
stock trading addiction

stock trading addiction

ടൊറന്റോ: സ്റ്റോക് ട്രേഡിം​ഗ് ലഹരിയായതോടെ കടക്കെണിയിലായി ടൊറന്റോയിലെ ഇന്ത്യക്കാരൻ. ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ താമസിക്കുന്ന 31-കാരനായ ഇന്ത്യൻ വംശജൻ അക്ഷയ് സപ്രയാണ് 3.5 ലക്ഷം കനേഡിയൻ ഡോളർ നഷ്ടപ്പെടുത്തി കടക്കെണിയിലായത്. കേവലം കുറച്ച് അധിക വരുമാനം ലക്ഷ്യമിട്ട് തുടങ്ങിയ ഓഹരി വ്യാപാരം ഒടുവിൽ നിയന്ത്രിക്കാനാവാത്ത ട്രേഡിംഗ് ലഹരിയായി മാറുകയായിരുന്നു.

WhatsApp Image 2026 08 03 at 2.31.52 AM 1

നാലാം വയസ്സിൽ കുടുംബത്തോടൊപ്പം ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയതാണ് അക്ഷയ്. അച്ഛൻ പിന്നീട് ബ്രിട്ടീഷ് കൊളംബിയയിലെ കെലോണയിൽ ഒരു വെറ്ററിനറി ഡോക്ടറായി നല്ല നിലയിലെത്തിയെങ്കിലും, കുട്ടിക്കാലത്ത് അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകൾ അക്ഷയിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഈ Scarcity mindset തന്നെയാണ് പിന്നീട് ട്രേഡിംഗിലേക്ക് തന്നെ വലിച്ചിഴച്ചതെന്ന് അക്ഷയ് പറയുന്നു.

ADVERTISEMENT

2017-ൽ കോളേജ് പഠനകാലത്താണ് കനബീസ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചുകൊണ്ട് അക്ഷയ് ട്രേഡിം​ഗ് തുടങ്ങിയത്. എന്നാൽ ഓഹരികൾ ദീർഘകാലം സൂക്ഷിക്കാനുള്ള ക്ഷമ തനിക്കില്ലായിരുന്നുവെന്നും ഹ്രസ്വകാലമാറ്റങ്ങൾ പ്രവചിച്ചായിരുന്നു തന്റെ കളിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പഠനത്തിന് ശേഷം സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ച ശേഷമാണ് ദുരന്തങ്ങളുടെ തുടക്കം. മെറ്റ കമ്പനിയുടെ സാമ്പത്തിക ഫലം മോശമാകുമെന്ന് അക്ഷയ് നടത്തിയ ഒരു പ്രവചനം വൻ ലാഭത്തിൽ അവസാനിച്ചു. പിന്നീട് ട്രേഡിം​ഗ് ലഹരി തലയ്ക്ക് പിടിച്ചു. തുടർന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജോലി ഉപേക്ഷിച്ച്, പകൽ സമയം ഉബർ ഡെലിവറി നടത്തിയും ബാക്കി സമയം മുഴുവൻ ട്രേഡിംഗ് നടത്തിയും ജീവിക്കാൻ തുടങ്ങി.

ട്രേഡിം​ഗ് ലഹരി മാറ്റാനുള്ള 3 ആഴ്ചത്തെ പുനരധിവാസ കേന്ദ്രത്തിൽ അക്ഷയ് പ്രവേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഫോൺ ഉപയോഗിക്കാൻ സാധിക്കാതിരുന്നിട്ടും അക്ഷയ് നേരത്തെ നിർമ്മിച്ച ‘ട്രേഡിംഗ് ബോട്ട്’ വിപണിയിൽ ട്രേഡ് ചെയ്തുകൊണ്ടിരുന്നു. റീഹാബിൽ നിന്ന് ഇറങ്ങിയയുടൻ അദ്ദേഹം വീണ്ടും ട്രേഡിംഗിലേക്ക് മടങ്ങിയെത്തി. തുടർന്ന് സ്പേസ് എക്സ് ഓഹരികളിൽ നടത്തിയ നിക്ഷേപത്തിലൂടെ കേവലം ഒരു മാസത്തിനുള്ളിൽ 3 ലക്ഷം ഡോളറിലധികം ആണ് അക്ഷയിക്ക് നഷ്ടപ്പെട്ടത്.

ALSO READ: കനേഡിയൻ പൗരത്വ അപേക്ഷയിൽ വലിയ ഇളവ്: ഇനി ഈ വിവരങ്ങൾ നൽകേണ്ടതില്ല!

ഇത്രയും വലിയ സാമ്പത്തിക തകർച്ചയും കടവും നേരിട്ടിട്ടും ട്രേഡിംഗ് പൂർണ്ണമായി നിർത്താൻ അക്ഷയ് തയ്യാറല്ല. താൻ നടത്തുന്ന ഓരോ ട്രേഡുകളും റെക്കോർഡ് ചെയ്ത് സ്വയം ഉത്തരവാദിത്തമുള്ളവനാകാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള പ്ലാനിലാണ് ഇപ്പോൾ. ട്രേഡിം​ഗ് ലഹരി എത്രത്തോളം അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് തന്റെ ലക്ഷ്യമെന്നും അക്ഷയ് പറയുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Continue Reading
Tags: canadacanada malayalam newscanada newsOntario
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Fuel Prices Canada
Canada

ലേബർ ഡേ ഇളവ് അവസാനിക്കുന്നു; കാനഡയിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

by Canada Varthakal
September 1, 2026
Carney Sets Conditions for New Deal
Canada

പരിഹാസങ്ങൾ അവസാനിപ്പിക്കാതെ വ്യാപാര ചർച്ചക്കില്ല: അമേരിക്കയോട് കാനഡ

by Canada Varthakal
September 1, 2026
Canada US Trade War
Canada

അമേരിക്കയെ പൂട്ടി കാനഡ! സെപ്റ്റംബർ 8 മുതൽ വില കൂടുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക പുറത്ത്

by Canada Varthakal
September 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.