ന്യൂഫൗണ്ട്‌ലാൻഡ്: സ്വർണനിറത്തിലുള്ള രോമങ്ങൾക്ക് പകരം കറുത്തിരുണ്ട അഴകും കൂറ്റൻ ശരീരവുമായി ആളുകളുടെ മനസ്സ് കവരുകയാണ് ‘ഫിന്നഗൻ’ എന്ന മൂന്നു വയസ്സുകാരൻ നായ. ഗോൾഡൻ റിട്രീവറിന്റെയും ന്യൂഫൗണ്ട്‌ലാൻഡിന്റെയും അപൂർവ്വ സങ്കരയിനത്തിൽപ്പെട്ട ഫിന്നഗന്റെ വിശേഷങ്ങൾ പരേഡ് പെറ്റ്സിൽ അലിസൺ ബ്ലെയർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത്.
ന്യൂഫൗണ്ട്‌ലാൻഡ് ഇനത്തിന്റെ കൂറ്റൻ ശരീരവും കട്ടിയുള്ള കറുത്ത രോമവുമാണ് ഫിന്നഗനുള്ളത്. എങ്കിലും ഗോൾഡൻ റിട്രീവറുകളെപ്പോലെയുള്ള തിളക്കവും മിനുസവുമാണ് ഇതിന്റെ പ്രധാന ആകർഷണം. നടക്കുമ്പോൾ ഒരു വലിയ നിഴൽ നീങ്ങിപ്പോകുന്നതുപോലെയ തോന്നിക്കുന്ന ഈ സങ്കരയിനം നായകൾക്ക് പൂർണ്ണ വളർച്ചയെത്താൻ ഏകദേശം നാല് വയസ്സുവരെ സമയമെടുക്കും.
ALSO READ: ക്യുബെക്കിലെ യു.എസ് ആർമിയുടെ ബാരലിൽ ന്യൂറോടോക്സിനോ? പ്രദേശത്ത് സുരക്ഷാ ജാഗ്രത!
വെള്ളത്തിലിറങ്ങി നീന്താൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഈ കൂട്ടർ. വേട്ടയാടിയ പക്ഷികളെ വെള്ളത്തിൽ നിന്ന് കരയ്‌ക്കെത്തിക്കാൻ മിടുക്കരായ ഗോൾഡൻ റിട്രീവറിന്റെയും, കടലിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ പ്രാപ്തിയുള്ള ന്യൂഫൗണ്ട്‌ലാൻഡിന്റെയും സവിശേഷതകൾ ഒരുപോലെ ഫിന്നഗനിലുമുണ്ട്. ബുദ്ധിശക്തിയും ഊർജസ്വലതയും കുട്ടികളോട് പെട്ടെന്ന് ഇണങ്ങാനുള്ള കഴിവുമുള്ള ഫിന്നഗന് കളിക്കാനും ഓടിനടക്കാനും നല്ല സ്ഥലസൗകര്യം ആവശ്യമാണ്. നായകൾക്കുള്ള പ്രത്യേക ട്രീറ്റുകളോടും കളിപ്പാട്ടങ്ങളോടുമാണ് ഈ മിടുക്കന് ഏറെ പ്രിയം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





