ഓട്ടവ: കാനഡയിൽ തൊഴിൽ പരിചയമുള്ള സീനിയർ മാനേജർമാർക്കായി കാനഡ ഇമിഗ്രേഷൻ വകുപ്പ് (IRCC) പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള എക്സ്പ്രസ് എൻട്രി ഡ്രോ വിവരങ്ങൾ പുറത്തുവിട്ടു. ഈ ഡ്രോയിലൂടെ 250 അപേക്ഷകർക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഐടിഎകൾ ലഭിച്ചത്. ഇതിലേക്കുള്ള കുറഞ്ഞ CRS കട്ട്-ഓഫ് സ്കോർ 389 ആയിരുന്നു. സെപ്റ്റംബർ 1, 2026, UTC സമയം 23:05:13 വരെ പ്രൊഫൈൽ സമർപ്പിച്ചവർക്കാണ് ടൈ-ബ്രേക്കിംഗ് നിയമപ്രകാരം ഈ ഡ്രോയിൽ മുൻഗണന ലഭിച്ചത്. 2026ൽ ഈ വിഭാഗത്തിൽ ആകെ നൽകിയ ക്ഷണങ്ങളുടെ എണ്ണം ഇതോടെ 1,000 ആയി ഉയർന്നു.
കനേഡിയൻ വർക്ക് എക്സ്പീരിയൻസുള്ള ബിസിനസ് ലീഡർമാരെയും ഉയർന്ന ഉദ്യോഗസ്ഥരെയും രാജ്യത്ത് നിലനിർത്തുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ CRS സ്കോറിൽ IRCC ഇത്തരത്തിലുള്ള പ്രത്യേക കാറ്റഗറി ഡ്രോകൾ സംഘടിപ്പിക്കുന്നത്.
സെപ്റ്റംബർ 15-ന് നടന്ന കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 2,000 അപേക്ഷകർക്ക് സ്ഥിരതാമസത്തിനായുള്ള (PR) ക്ഷണം നൽകിയിരുന്നു. സിആർഎസ് സ്കോർ 519 ആയിരുന്നു സിആർഎസ് സ്കോർ. സെപ്റ്റംബർ 14-ന് നടന്ന പിഎൻപി ഡ്രോയിലൂടെ 576 ഉദ്യോഗാർത്ഥികൾക്കും ഐടിഎ ലഭിച്ചിരുന്നു. ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടാനുള്ള കുറഞ്ഞ സിആർഎസ് കട്ട് ഓഫ് സ്കോർ 734 ആയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









