ന്യൂ ബ്രൺസ്‌വിക്ക്; ന്യൂ ബ്രൺസ്‌വിക്കിലേക്ക് അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസകരമായ വാർത്ത. ഹോട്ടൽ, റെസ്റ്റോറന്റ് (Accommodation & Food Services – NAICS 72) മേഖലയിലുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പ്രവിശ്യാ ഭരണകൂടം ഔദ്യോഗികമായി നീക്കി. 2026 സെപ്റ്റംബർ 14 മുതലാണ് പുതിയ ഇളവ് പ്രാബല്യത്തിൽ വന്നത്. ഇതോടെ ഷെഫുമാർ, കുക്കുമാർ, ബേക്കർമാർ, ഫ്രണ്ട് ഡെസ്ക് ക്ലർക്കുമാർ, ബാർ ടെൻഡർമാർ തുടങ്ങിയവർക്ക് ഇനി AIP എൻഡോഴ്‌സ്‌മെന്റുകൾക്കായി അപേക്ഷിക്കാം.
എന്നാൽ, മേഖലയിലെ വിലക്ക് മാറിയെങ്കിലും 8 പ്രത്യേക തസ്തികകൾക്ക് (NOC) നിയന്ത്രണം തുടരും. ഷിപ്പേഴ്‌സ് ആൻഡ് റിസീവേഴ്‌സ്, റീട്ടെയിൽ/ഹോൾസെയിൽ മാനേജർമാർ, റെസ്റ്റോറന്റ്/ഫുഡ് സർവീസ് മാനേജർമാർ, റീട്ടെയിൽ സെയിൽസ് സൂപ്പർവൈസർമാർ, ഫുഡ് സർവീസ് സൂപ്പർവൈസർമാർ, റീട്ടെയിൽ/ഹോൾസെയിൽ ബയർമാർ, റീട്ടെയിൽ സെയിൽസ് പേഴ്‌സൺസ്, ഫിഷ് ആൻഡ് സീഫുഡ് പ്ലാന്റ് തൊഴിലാളികൾ എന്നിവർക്കാണ് ഇപ്പോഴും അപേക്ഷിക്കാൻ സാധിക്കാത്തത്.
Also Read : ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ച് അമേരിക്ക: എന്താണ് ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ’?
കൂടാതെ, മേഖലയിലെ ഇളവ് ലഭിച്ചതുകൊണ്ടു മാത്രം അപേക്ഷകർക്ക് നേരിട്ട് എൻഡോഴ്‌സ്‌മെന്റ് ലഭിക്കില്ലെന്നും തൊഴിൽദാതാവും അപേക്ഷകനും AIP ആവശ്യപ്പെടുന്ന മറ്റ് യോഗ്യതകൾ പൂർണ്ണമായി പാലിച്ചിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള കാനഡയ്ക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് നിലവിൽ ഈ ഇളവ് നേരിട്ട് പ്രയോജനപ്പെടില്ല.
ആരോഗ്യ രംഗം (Health Care), വിദ്യാഭ്യാസം (Education), നിർമ്മാണ മേഖല (Construction) എന്നീ മൂന്ന് രംഗങ്ങളിൽ കാനഡ സർക്കാർ നേരിട്ട് നടത്തുന്ന പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ വഴി മാത്രമേ വിദേശത്തുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കൂ. അതിനാൽ, നിലവിൽ കാനഡയിൽ ഉള്ളവർക്കും സർക്കാർ ഡ്രൈവുകളുടെ ഭാഗമാകുന്നവർക്കും മാത്രമാണ് ഈ മാറ്റം പെട്ടെന്ന് പ്രയോജനപ്പെടുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









