Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home INSIGHT

വേട്ടയാടലിന്റെ ഇരയോ? ഡോ. സി.ജെ. റോയിയുടെ മരണം വ്യവസ്ഥിതിക്ക് നേരെയുള്ള വിരൽചൂണ്ടലാകുന്നു! സോഷ്യൽ മീഡിയയിൽ ചർച്ച

Canada Varthakal by Canada Varthakal
January 31, 2026
in INSIGHT
Reading Time: 1 min read
വേട്ടയാടലിന്റെ ഇരയോ? ഡോ. സി.ജെ. റോയിയുടെ മരണം വ്യവസ്ഥിതിക്ക് നേരെയുള്ള വിരൽചൂണ്ടലാകുന്നു! സോഷ്യൽ മീഡിയയിൽ ചർച്ച

image credits oneindia

“ജീവിതത്തിൽ ഇനിയൊന്നും നേടാനില്ല, എപ്പോൾ മരിച്ചാലും ഞാൻ ഹാപ്പിയാണ്.” കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയ് അവസാനമായി നൽകിയ അഭിമുഖത്തിലെ ഈ വാക്കുകൾ ഇന്ന് ഒരു നോവായി അവശേഷിക്കുന്നു. മരണത്തെ നൃത്തം ചെയ്തുകൊണ്ട് സ്വീകരിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ ഒരു മനുഷ്യനെ, സ്വന്തം ഓഫീസിനുള്ളിൽ വെടിയുതിർത്ത് മരിക്കാൻ പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച് സമൂഹത്തിൽ വലിയ തോതിലുള്ള ചർച്ചകളാണ് ഉയരുന്നത്.

വേട്ടയാടപ്പെട്ട ആത്മാഭിമാനം

ADVERTISEMENT

കേന്ദ്ര ഏജൻസികളുടെ ‘ഏജൻസി ഭീകരത’ പുതിയൊരു തലത്തിലെത്തിയിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സി.ജെ. റോയിയുടെ ആത്മഹത്യയെന്ന് കുടുംബവും സഹപ്രവർത്തകരും ആരോപിക്കുന്നു. കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ബംഗളൂരുവിൽ വന്ന് മൂന്ന് ദിവസത്തോളം നടത്തിയ അവിരാമമായ ചോദ്യം ചെയ്യലും മാനസിക പീഡനവുമാണ് റോയിയുടെ ജീവനെടുത്തതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സി.ജെ. ബാബു വെളിപ്പെടുത്തി.

അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ക്രൂരമായ സമീപനം ഇതിന് പിന്നിലുണ്ടെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. ഒരാൾ തങ്ങളുടെ കൺമുന്നിൽ ജീവനൊടുക്കിയിട്ടും റെയ്ഡ് നിർത്താൻ തയ്യാറാകാത്ത ഉദ്യോഗസ്ഥ വൃന്ദം, ആർക്കോ വേണ്ടി ‘ക്വാട്ട’ പൂർത്തിയാക്കാനുള്ള തിരക്കിലായിരുന്നുവോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ശക്തമാണ്.

എഡിറ്റോറിയൽ ഇന്റർവ്യൂവും ഇ.ഡി ഭീഷണിയും

യുഎഇ ആസ്ഥാനമായുള്ള മാധ്യമത്തിന് നൽകിയ അഭിമുഖം ഇ.ഡി റെയ്ഡ് ഭയന്ന് നീക്കം ചെയ്യാൻ റോയ് ആവശ്യപ്പെട്ടിരുന്നു. “ഇ.ഡി റെയ്ഡ് നടക്കുകയാണ്, വെറുതേ ഈ സമയത്ത് അത് കൊടുക്കേണ്ട” എന്നായിരുന്നു റോയ് അഭിമുഖം നടത്തിയ ചീഫ് എഡിറ്റർ അരുൺ രാഘവനോട് അവസാനമായി പറഞ്ഞത്. ഒരു വ്യവസായിയെ സംബന്ധിച്ചിടത്തോളം തന്റെ ‘വിശ്വാസ്യത’ ആണ് ഏറ്റവും വലിയ മൂലധനം. അത് തകർക്കുന്ന തരത്തിലുള്ള അന്വേഷണ ഏജൻസികളുടെ നീക്കങ്ങളും വ്യാജ പ്രചാരണങ്ങളും റോയിയെ മാനസികമായി തളർത്തിയിരിക്കാം. ഇക്കാര്യങ്ങളെല്ലാം വെച്ച് റോയിയുടെ മരണ ശേഷം അരുൺ ഫെയ്സ്ബുക്കിലിട്ട കുറിപ്പും ഇപ്പോൾ ചർച്ചയാവുകയാണ്. ‌

വീഴാത്ത ആത്മാഭിമാനം, തോൽക്കാത്ത നിലപാടുകൾ

അധികാരത്തിന് മുന്നിൽ മുട്ടുമടക്കി ബിസിനസ്സ് സംരക്ഷിക്കുന്നതിനേക്കാൾ വലിയതായിരുന്നു ഡോ. സി.ജെ. റോയിക്ക് തന്റെ സ്വത്വവും ആത്മാഭിമാനവും. ഭരണകൂടത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ‘വിധേയത്വ’ ഓഫറുകൾക്കും വഴങ്ങാൻ അദ്ദേഹം തയ്യാറായിരുന്നില്ല എന്നതാണ് അദ്ദേഹത്തെ ഏജൻസികളുടെ കണ്ണിലെ ശത്രുവാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. തന്റെ ബിസിനസ് സാമ്രാജ്യത്തെ രക്ഷിക്കാൻ ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്നതിനേക്കാൾ, മരണമാണ് നല്ലതെന്ന് ആ വിട്ടുവീഴ്ചയില്ലാത്ത സംരംഭകൻ കരുതിയിരിക്കാമെന്നാണ് പല കോണുകളിൽ നിന്നും വരുന്ന വാദം.

ചോദ്യം ചെയ്യപ്പെടേണ്ട വ്യവസ്ഥിതി

2006-ൽ ആരംഭിച്ച് റിയൽ എസ്റ്റേറ്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച, 200-ഓളം ആഡംബര കാറുകളുടെ ഉടമയായ ഒരു മനുഷ്യൻ എന്തിന് സ്വയം നിറയൊഴിച്ചു എന്നത് നമ്മുടെ ഭരണകൂടങ്ങൾക്കും കോടതികൾക്കും മുന്നിലുള്ള ചോദ്യമാണ്. സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെങ്കിൽ അത് നിയമപരമായി നേരിടണം, അല്ലാതെ ഒരു വ്യക്തിയെയും അയാളുടെ കുടുംബത്തെയും മാനസികമായി തകർത്ത് ഇല്ലാതാക്കുകയല്ല വേണ്ടത്.

ഭരണകൂടം നടപ്പിലാക്കുന്ന ഈ ‘ഭയത്തിന്റെ രാഷ്ട്രീയം’ ഇനിയും എത്ര സംരംഭകരെ ബലികൊടുക്കുമെന്നാണ് സോഷ്യൽ മീഡിയയിലടക്കമുള്ള ചോദ്യം. അന്വേഷണ ഏജൻസികൾക്ക് വ്യക്തമായ ചട്ടക്കൂടുകൾ ഇല്ലാത്തതും കോടതികളുടെ മൗനവും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന സംരംഭകർ ഭയത്തോടെ മാത്രം ജീവിക്കേണ്ടി വരുന്ന ഒരു സാഹചര്യം ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

A victim of poaching? Dr. C.J. Roy’s death is a finger-pointing at the system! Discussion on social media

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മണലാരണ്യത്തിലെ യുദ്ധനിഴൽ; നിശ്ശബ്ദമാകുന്ന പ്രവാസി സ്വപ്നങ്ങളും പ്രതിസന്ധിയിലാകുന്ന കേരളവും
INSIGHT

മണലാരണ്യത്തിലെ യുദ്ധനിഴൽ; നിശ്ശബ്ദമാകുന്ന പ്രവാസി സ്വപ്നങ്ങളും പ്രതിസന്ധിയിലാകുന്ന കേരളവും

by Canada Varthakal
July 18, 2026
അധികാരക്കൊതിയില്ലാത്ത ഭരണാധികാരി; ത്യാഗവും ദീർഘവീക്ഷണവും ഒത്തുചേർന്ന 18 വർഷങ്ങൾ, ആരായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി?
INSIGHT

അധികാരക്കൊതിയില്ലാത്ത ഭരണാധികാരി; ത്യാഗവും ദീർഘവീക്ഷണവും ഒത്തുചേർന്ന 18 വർഷങ്ങൾ, ആരായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി?

by Canada Varthakal
July 12, 2026
പരാജയങ്ങളിൽ തളരാത്ത പടയാളി; 62-ന്റെ നിറവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ
INSIGHT

പരാജയങ്ങളിൽ തളരാത്ത പടയാളി; 62-ന്റെ നിറവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

by Canada Varthakal
May 31, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.