ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിൽ സ്ഥാപിച്ച വ്യാജ ബോർഡ് വിവാദമാകുന്നു. വിക്ടോറിയയിലെ പ്രശസ്തമായ ‘ഗാലപ്പിംഗ് ഗൂസ് ട്രെയിലി’ന് സമീപമുള്ള പൊതുശൗചാലയത്തിന് മുകളിലാണ് “ഡൊണാൾഡ് ജെ. ട്രംപ് മെമ്മോറിയൽ” എന്നെഴുതിയ മരത്തിന്റെ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ലേബർ ഡേ വാരാന്ത്യത്തിൽ ആരോ രഹസ്യമായി സ്ഥാപിച്ച ബോർഡ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിറ്റി അധികൃതർ ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ ഇത് അഴിച്ചുമാറ്റി. പ്രദേശത്ത് സുരക്ഷാ ക്യാമറകൾ ഇല്ലാത്തതിനാൽ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്ന് വിക്ടോറിയ സിറ്റി വക്താവ് വ്യക്തമാക്കി.
വ്യാപാര തർക്കങ്ങൾ രൂക്ഷമായതോടെ കാനഡയിലെ വാങ്കൂവർ ദ്വീപിൽ ട്രംപിനെതിരെ നടക്കുന്ന അപഹാസ്യമായ പ്രതിഷേധങ്ങളിൽ ഒടുവിലത്തേതാണ് ഇത്. ഈ വേനൽക്കാലത്ത് ഒരു പ്രാദേശിക കലാകാരി കുതിരച്ചാണകം ഉപയോഗിച്ച് വരച്ച ട്രംപിന്റെ ഛായാചിത്രം 1,800 ഡോളറിന് വിറ്റഴിഞ്ഞത് വലിയ വാർത്തയായിരുന്നു.
ALSO READ: കാനഡയിലേക്ക് പോകാൻ പ്ലാനുണ്ടോ? വിസ പ്രോസസ്സിംഗിൽ വലിയ മാറ്റങ്ങൾ, പുതിയ സമയപരിധി ഇങ്ങനെ
തർക്കം തുടരുന്നതിനിടെ, കാനഡ ഒരിക്കലും യു.എസ് സംസ്ഥാനമാകില്ല എന്നെഴുതിയ ഔദ്യോഗിക ബോർഡുകൾ യു.എസ് അതിർത്തി ക്രോസിംഗുകളിൽ സ്ഥാപിക്കുമെന്ന് ബി.സി പ്രീമിയർ ഡേവിഡ് എബി അറിയിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









