ഓട്ടവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ രാജ്യത്ത് താൽക്കാലികമായി കഴിയുന്നവർക്കും നിർണ്ണായകമായ ഒരു മാസമാണ് 2026 നവംബർ. ഇമിഗ്രേഷൻ നയങ്ങൾ, എക്സ്പ്രസ് എൻട്രി സ്കോറിംഗ് സിസ്റ്റം, അതിർത്തി സുരക്ഷാ നിയമങ്ങൾ, തട്ടിപ്പുകൾ തടയുന്നതിനുള്ള പിഴകൾ എന്നിവയിൽ സമഗ്രമായ മാറ്റങ്ങളാണ് കനേഡിയൻ സർക്കാർ വരുത്തുന്നത്. നവംബറിൽ പ്രാബല്യത്തിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട 7 മാറ്റങ്ങൾ വിശദമായി പരിശോധിക്കാം
- പുതിയ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ (2027–2029)
2027 മുതൽ 2029 വരെയുള്ള വർഷങ്ങളിലേക്കുള്ള പുതിയ 3-വർഷ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ നവംബർ ആദ്യവാരം പാർലമെന്റിൽ അവതരിപ്പിക്കും. 2029-ലേക്കുള്ള സ്ഥിരതാമസ (PR) ലക്ഷ്യങ്ങൾ, താൽക്കാലിക തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും നിയന്ത്രണങ്ങൾ, എക്സ്പ്രസ് എൻട്രി, നോമിനി പ്രോഗ്രാമുകൾ (PNP) എന്നിവയുടെ വിഹിതം എന്നിവ ഇതിലൂടെ പ്രഖ്യാപിക്കും.
- സിആർഎസ് (CRS) പുനർനിർണ്ണയവും എക്സ്പ്രസ് എൻട്രി സസ്‌പെൻഷനും
നവംബർ 3 മുതൽ എക്സ്പ്രസ് എൻട്രി സ്കോറിംഗ് സിസ്റ്റത്തിൽ ‘ലേബർ മാർക്കറ്റ് ഇന്റഗ്രേഷൻ ഫാക്ടർ’ ഉൾപ്പെടുത്തും. സിസ്റ്റത്തിലെ എല്ലാ അപേക്ഷകരുടെയും സിആർഎസ് (CRS) സ്കോറുകൾ പുതുക്കുന്നതിനായി പൂളിൽ നിന്നുള്ള ഡ്രോകൾ (Invitations) 2 ആഴ്ചത്തേക്ക് താത്കാലികമായി നിർത്തിവെക്കും. ഉയർന്ന വേതനമുള്ള തൊഴിൽ പരിചയത്തിനും ജോബ് ഓഫറുകൾക്കും 50 മുതൽ 150 വരെ അധിക പോയിന്റുകൾ ലഭിക്കും. കൂടാതെ, സിആർഎസ് പോയിന്റുകൾക്കായി എൽഎംഐഎ (LMIA) നിർബന്ധമല്ല.
- വ്യാജ ഏജന്റുമാർക്ക് 1.5 മില്യൺ ഡോളർ വരെ പിഴ
കുടിയേറ്റ തട്ടിപ്പുകളും അനധികൃത ഏജന്റുമാരുടെ ഇടപെടലുകളും തടയാൻ കർശന നിയമനടപടികൾ വരുന്നു. അംഗീകാരമില്ലാത്ത പ്രതിനിധികൾക്ക് അഞ്ച് ലക്ഷം മുതൽ ( $5,000 ) തുടങ്ങുന്ന പിഴകൾ ചുമത്തും. ആവർത്തിച്ചുള്ള വ്യാജ രേഖകളും തട്ടിപ്പുകളും നടത്തുന്ന ഏജൻസികൾക്ക് 1.5 മില്യൺ കനേഡിയൻ ഡോളർ വരെ അഡ്മിനിസ്ട്രേറ്റീവ് പിഴ ഈടാക്കും.
- 26 അതിർത്തികളിൽ സമയമാറ്റം
നവംബർ 1 മുതൽ ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ എന്നീ പ്രവിശ്യകളിലെ 26 ലാൻഡ് ബോർഡർ ക്രോസിംഗുകളിൽ സിബിഎസ്എ (CBSA) പ്രവർത്തന സമയം പരിഷ്കരിച്ചു. ഡേലൈറ്റ് സേവിംഗ് സമയം അനുസരിച്ചാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്.
- ആർഎബിസി (RABC) പെർമിറ്റുകൾ റദ്ദാകുന്നു
ഒന്റാരിയോ, മാനിറ്റോബ അതിർത്തി പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് നൽകിയിരുന്ന ‘റിമോട്ട് ഏരിയ ബോർഡർ ക്രോസിംഗ്’ (RABC) പെർമിറ്റുകളുടെ കാലാവധി നവംബർ 30 അർദ്ധരാത്രിയോടെ അവസാനിക്കും. ഡിസംബർ 1 മുതൽ ഇത്തരം പ്രദേശങ്ങൾ വഴി എത്തുന്നവർ അതിർത്തി കേന്ദ്രങ്ങളിലോ ടെലിഫോൺ സംവിധാനം വഴിയോ നേരിട്ട് റിപ്പോർട്ട് ചെയ്യണം.
- എൽഎംഐഎ വർക്ക് പെർമിറ്റുകളിലെ 90 ദിവസത്തെ പരിധി നീക്കി
നിലവിലുള്ള വർക്ക് പെർമിറ്റ് തീരുന്നതിന് തൊട്ടുമുമ്പ് പുതിയ എൽഎംഐഎ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന വിദേശ തൊഴിലാളികളുടെ അപേക്ഷകൾ മുൻപ് 90 ദിവസം വരെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനിമുമ്പ് തൊഴിൽ മന്ത്രാലയം (ESDC) തീരുമാനമെടുക്കുന്നതുവരെ എത്ര ദിവസ വേണമെങ്കിലും അപേക്ഷകൾ ഹോൾഡ് ചെയ്തു വെക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സാധിക്കും.
- ചില രാജ്യങ്ങൾക്കുള്ള താൽക്കാലിക വിലക്ക് അവസാനിക്കുന്നു
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ നവംബർ 27-ന് അവസാനിക്കാൻ സാധ്യതയുണ്ട്.
കൂടുതൽ ഇമിഗ്രേഷൻ വാർത്തകൾക്കായി: https://chat.whatsapp.com/FPKIxDWK4Sq59rSaUB2Jr8?s=cl&p=a&ilr=4





