Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇറാൻ യുദ്ധത്തിൽ കാനഡ പങ്കാളിയാവില്ല; നയം വ്യക്തമാക്കി മാർക്ക് കാർണി; വിമർശനങ്ങളുമായി പ്രതിപക്ഷം

Canada Varthakal by Canada Varthakal
March 10, 2026
in Canada
Reading Time: 1 min read
ഇറാൻ യുദ്ധത്തിൽ കാനഡ പങ്കാളിയാവില്ല; നയം വ്യക്തമാക്കി മാർക്ക് കാർണി; വിമർശനങ്ങളുമായി പ്രതിപക്ഷം

ഒട്ടാവ: ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിൽ നിലനിൽക്കുന്ന യുദ്ധത്തിൽ കാനഡയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി മാർക്ക് കാർണി. ഇറാൻ്റെ ആണവ പദ്ധതികളെയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെയും കാനഡ എതിർക്കുമ്പോഴും, നിലവിലെ സൈനിക നീക്കങ്ങളിൽ കാനഡ പങ്കാളിയാവില്ലെന്ന് അദ്ദേഹം പാർലമെൻ്റിൽ പ്രഖ്യാപിച്ചു.

ഹൗസ് ഓഫ് കോമൺസിൽ പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. യുഎസ്-ഇസ്രായേൽ സഖ്യം നടത്തുന്ന നീക്കങ്ങളിൽ കാനഡ ഒരിക്കലും ഭാഗമാകില്ലെന്ന് മാർക്ക് കാർണി ഉറപ്പിച്ചു പറഞ്ഞു. യുദ്ധത്തിൽ കാനഡയുടെ നിലപാട് വ്യക്തമാക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് അദ്ദേഹം ചൊവ്വാഴ്ച പാർലമെൻ്റിലെ ചോദ്യോത്തര വേളയിൽ പങ്കെടുത്തത്.

ADVERTISEMENT

ഇറാൻ്റെ ആണവ മോഹങ്ങളെ തടയേണ്ടത് അത്യാവശ്യമാണെന്നും എന്നാൽ അത് നേരിട്ടുള്ള യുദ്ധ പങ്കാളിത്തത്തിലൂടെയല്ലെന്നും അദ്ദേഹം ഫ്രഞ്ച് ഭാഷയിൽ നടത്തിയ മറുപടിയിൽ സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ പരിഹസിച്ച് ബ്ലോക്ക് ക്യൂബെക്കോയിസ് (Bloc Québécois) നേതാവ് യീവ്സ് ഫ്രാൻസ്വാ ബ്ലാഞ്ചെറ്റ് രംഗത്തെത്തി. പ്രധാനമന്ത്രി മാർക്കോ പോളോയെപ്പോലെ ലോകം ചുറ്റുകയാണെന്നും മിഡിൽ ഈസ്റ്റിലെ കാനഡയുടെ കൃത്യമായ കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ജി7 നേതാക്കളുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള പൊതുവായ നിലപാട് സ്വീകരിക്കുമെന്നും കാർണി മറുപടി നൽകി. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ചർച്ചയിൽ ഹോർമുസ് കടലിടുക്കിലെ സുരക്ഷയെക്കുറിച്ചും യുദ്ധം മൂലം വർദ്ധിക്കുന്ന ഇന്ധനവിലയെക്കുറിച്ചും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, പാർലമെൻ്റിൽ നടന്ന ചർച്ചകളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരും രൂക്ഷമായി. യുദ്ധത്തെക്കുറിച്ചുള്ള നിർണായക ചർച്ചകളിൽ നിന്നും ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്ന് കൺസർവേറ്റീവ് പാർട്ടി ആരോപിച്ചു. തിങ്കളാഴ്ച നടന്ന ചർച്ചയിൽ മാർക്ക് കാർണി പങ്കെടുക്കാതിരുന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.

റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനാണ് അദ്ദേഹം പാർലമെൻ്റിൽ എത്താതിരുന്നത് എന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചെങ്കിലും, ഉത്തരവാദിത്തങ്ങളിൽ നിന്ന് പ്രധാനമന്ത്രി വിട്ടുനിൽക്കുന്നു എന്ന വിമർശനത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. വരും ദിവസങ്ങളിലും കാനഡയുടെ വിദേശനയത്തെച്ചൊല്ലിയുള്ള ചർച്ചകൾ പാർലമെൻ്റിൽ സജീവമായി തുടരാനാണ് സാധ്യത.

canada-will-never-participate-in-iran-offensive-carney-says

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canada-will-never-participate-in-iran-offensive
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Trump tariffs affect AI chip prices
Canada

നിർമാണ മേഖലയെ തളർത്തി ട്രംപിന്റെ പ്രഖ്യാപനം: കാനഡ-അമേരിക്ക തർക്കത്തിൽ പ്രതിസന്ധിയിലായി സാങ്കേതിക വിപണി

by Canada Varthakal
August 25, 2026
Canada Counter Tariffs US Products
Canada

മേക്കപ്പ് പ്രോഡക്ട്സ് മുതൽ സ്മാർട്ട്ഫോൺ വരെ: യു.എസ് ഉൽപ്പന്നങ്ങൾക്ക് കൗണ്ടർ-താരിഫുമായി കാനഡ

by Canada Varthakal
August 25, 2026
CANADA LIQUOR
Saskatchewan

യുഎസ്-കാനഡ തീരുവ യുദ്ധം: അമേരിക്കൻ മദ്യം നിരോധിക്കണമെന്ന് ആവശ്യം, പ്രവിശ്യകളിൽ വ്യത്യസ്ത നിലപാട്

by Canada Varthakal
August 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.