Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ വിസിറ്റർ വിസ നിയമങ്ങൾ കടുപ്പിക്കുന്നു: നാൽപ്പതിലധികം പുതിയ മാനദണ്ഡങ്ങളുമായി ​IRCC

Canada Varthakal by Canada Varthakal
September 22, 2026
in Immigration
Reading Time: 1 min read
Canada Visitor Visa

Canada Visitor Visa

ഓട്ടവ: കാനഡ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കുള്ള വിസിറ്റർ വിസ മാനദണ്ഡങ്ങൾ ഇമിഗ്രേഷൻ വകുപ്പ് കൂടുതൽ കർശനമാക്കി. രാജ്യത്തിന്റെ ഇമിഗ്രേഷൻ നയങ്ങൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി വിസ പോളിസി ഫ്രെയിംവർക്കിൽ 40-ലധികം പുതിയ നിബന്ധനകളും മാനദണ്ഡങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാനഡയിലേക്ക് എത്തുന്ന വിസിറ്റിം​ഗ് വിസയിലുള്ളവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. 2026-ൽ മാത്രം ഏകദേശം 5.8 മില്യൺ ആളുകൾ സന്ദർശക വിസയ്ക്കായി അപേക്ഷിക്കുമെന്നാണ് കനേഡിയൻ ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.

EHOUSE AD 3

40-ലധികം മാനദണ്ഡങ്ങൾ ഓരോ രാജ്യത്തെയും പൗരന്മാർക്ക് വിസ വേണമണോ അതോ വിസ ഒഴിവാക്കി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ അനുവദിക്കണമോ എന്ന് തീരുമാനിക്കുന്ന നയതന്ത്ര തലത്തിലുള്ളവയാണ്. അപേക്ഷകരുടെ രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ, പാസ്‌പോർട്ട് വിശ്വസനീയത, അനധികൃത കുടിയേറ്റ പ്രവണതകൾ, അഭയാർത്ഥി അപേക്ഷകൾ തുടങ്ങിയവ പരിശോധിച്ചാണ് ഈ പോളിസി തീരുമാനിക്കുന്നത്.

ADVERTISEMENT

നയതന്ത്ര തലത്തിലെ ഈ പോളിസി തീരുമാനങ്ങൾക്ക് പുറമെ, വിസയ്ക്കായി അപേക്ഷിക്കുന്ന വ്യക്തികളെ പ്രത്യേകം തന്നെയാണ് ഐആർസിസി വിലയിരുത്തുന്നത്. അപേക്ഷകന്റെ യാത്രാ ചരിത്രം, സാമ്പത്തിക ശേഷി, ജോലി വിവരങ്ങൾ, സ്വന്തം രാജ്യത്തേക്കുള്ള കുടുംബ ബന്ധങ്ങൾ, സന്ദർശന ലക്ഷ്യം എന്നിവ വിസ ഓഫീസർമാർ കൃത്യമായി പരിശോധിക്കും.

ഒരു വിസിറ്റർ വിസ അപേക്ഷകൻ സന്ദർശന കാലയളവിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുമെന്ന് തെളിയിക്കേണ്ടതുണ്ട്. കൂടാതെ കാനഡയിലെ താമസത്തിനും യാത്രാ ചെലവുകൾക്കും ആവശ്യമായ കൃത്യമായ ബാങ്ക് ബാലൻസും സാമ്പത്തിക സഹായ രേഖകളും നൽകണം. അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ സന്ദർഭങ്ങളിൽ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ്, ബോർഡർ സർവീസ് ഏജൻസി എന്നിവ വഴി വിശദ പരിശോധന നടത്തുകയും ചെയ്യും.

Also Read: സെപ്റ്റംബർ 23 മുതൽ 29 വരെ! കാനഡയിലെ 10 പ്രധാന ആനുകൂല്യങ്ങൾ ഉടൻ അക്കൗണ്ടുകളിലേക്ക്

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടെമ്പററി റെസിഡന്റ് വിസ ആവശ്യമാണ്. ഇതിനായി 100 കനേഡിയൻ ഡോളർ വിസ ഫീസും 85 കനേഡിയൻ ഡോളർ ബയോമെട്രിക്സ് ഫീസും നൽകി രേഖകളുടെ വിശദമായ മാനുവൽ പരിശോധന നേരിടേണ്ടി വരും. എന്നാൽ യുകെ, ഫ്രാൻസ് തുടങ്ങിയ വിസ ഒഴിവാക്കപ്പെട്ട രാജ്യങ്ങളിലെ പൗരന്മാർക്ക് 7 കനേഡിയൻ ഡോളർ ഫീസിൽ പൂർണ്ണമായും ഡിജിറ്റലായി eTA സൗകര്യം ലഭ്യമാണ്. കാനഡ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ വ്യാജ വാഗ്ദാനങ്ങളിൽ വീഴാതെ കൃത്യമായ രേഖകൾ സമർപ്പിച്ച് ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadaCanada Immigrationcanada malayalam newscanada news
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026
വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം
Immigration

തൊഴിൽ മാറിയാൽ 90 ദിവസത്തിനകം അറിയിക്കണം; അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ മാറ്റം അറിഞ്ഞോ?

by Canada Varthakal
September 21, 2026
Canada Proof of Citizenship
Immigration

കനേഡിയൻ പൗരത്വം നഷ്ടപ്പെടുമോ? ‘ബിൽ C-3’ റദ്ദാക്കാനാകുമോ? നിയമവിദഗ്ധർ പറയുന്നത് ഇതാണ്

by Canada Varthakal
September 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.