Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ചൈനയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?; എങ്കിൽ കാനഡയുടെ ഈ ജാഗ്രതാ നിർദ്ദേശം നിർബന്ധമായും അറിയുക

Canada Varthakal by Canada Varthakal
November 19, 2025
in Canada
Reading Time: 1 min read
ചൈനയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?; എങ്കിൽ കാനഡയുടെ ഈ ജാഗ്രതാ നിർദ്ദേശം നിർബന്ധമായും അറിയുക

ചിക്കുൻഗുനിയ രോഗബാധയ്ക്കുള്ള സാധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ചൈനയിലേക്കുള്ള യാത്രാ നിർദ്ദേശങ്ങൾ (Travel Advisory) പുതുക്കി കാനഡയിലെ ഫെഡറൽ സർക്കാർ. കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ചൈനയിലെ ഗ്വാങ്‌ഡോംഗ് (Guangdong) പ്രവിശ്യയിലെ ചിക്കുൻഗുനിയ വ്യാപന സാധ്യത ‘ലെവൽ 2’ ആയി തരംതിരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാർ ആരോഗ്യ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. പനി, കഠിനമായ സന്ധി വേദന, പേശി വേദന, തലവേദന, ഛർദ്ദി, ശരീരത്തിൽ തിണർപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
രോഗ ലക്ഷണങ്ങൾ പലപ്പോഴും മറ്റ് അണുബാധകൾക്ക് സമാനമായതിനാൽ ലാബ് പരിശോധനകളിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.

രോഗം പരത്തുന്ന കൊതുകുകൾ പകലും രാത്രിയിലും കടിക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ എപ്പോഴും കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി ഇൻസെക്റ്റ് റിപ്പല്ലന്റുകൾ (Insect repellent) ഉപയോഗിക്കുക, ശരീരം മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, താമസസ്ഥലങ്ങളിൽ കൊതുകുവലകൾ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. കാനഡയിൽ ചിക്കുൻഗുനിയയ്ക്കുള്ള വാക്സിൻ അംഗീകരിച്ചിട്ടുണ്ടെന്നും യാത്രയ്ക്ക് മുൻപ്, പ്രത്യേകിച്ച് ഗർഭിണികളും 65 വയസ്സിനു മുകളിലുള്ളവരും, വാക്സിനേഷനെക്കുറിച്ച് ഡോക്ടറുടെ ഉപദേശം തേടണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നവർ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ് എന്നും മുന്നറിയിപ്പിൽ പറയുന്നു.

ADVERTISEMENT

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊതുകജന്യ രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. സമീപകാലത്ത് ക്യൂബയിൽ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പടർന്നു പിടിച്ചിരുന്നു. കൂടാതെ, കാനഡയിലെ വിൻഡ്‌സർ-എസെക്സ്, ഹാമിൽട്ടൺ, ഒട്ടാവ എന്നിവിടങ്ങളിൽ വേനൽക്കാലത്ത് വെസ്റ്റ് നൈൽ വൈറസ് ബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പുതിയ രോഗവ്യാപനം നടക്കുന്ന പശ്ചാത്തലത്തിൽ, രണ്ട് പതിറ്റാണ്ട് മുൻപ് ഉണ്ടായതുപോലൊരു മഹാമാരി ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ജൂലൈയിൽ ലോകാരോഗ്യ സംഘടന (WHO) ആവശ്യപ്പെട്ടിരുന്നു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Gurvinder Nath,
Canada

മിസിസ്സാഗയിലെ ഇന്ത്യൻ യുവാവിന്റെ കൊലപാതകം: രണ്ടാമത്തെ പ്രതിയും അറസ്റ്റിൽ, പിടിയിലായത് മൂന്ന് വർഷത്തിന് ശേഷം

by Canada Varthakal
July 26, 2026
Navneet Kaur
Canada

ടൊറന്റോയിൽ ഇന്ത്യൻ യുവതി വെടിയേറ്റ് മരിച്ചു; ആസൂത്രിത കൊലപാതകമെന്ന് പൊലീസ്

by Canada Varthakal
July 26, 2026
Medical paper argues for dialogue on ‘death by organ donation,’ but experts raise moral concerns
Canada

ദയാവധത്തിന് മുൻപ് അവയവങ്ങൾ മാറ്റിവെക്കാം; പുതിയ നിർദ്ദേശത്തിൽ എതിർപ്പുമായി കാനഡയിലെ വിദഗ്ധർ

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.