മിസിസ്സാഗ: മിസിസ്സാഗയിൽ 2023-ൽ ഫുഡ് ഡെലിവറി ഡ്രൈവറായ പഞ്ചാബ് സ്വദേശി ഗുരുവിന്ദർ നാഥ് (24) കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാമത്തെ പ്രതിയെയും കാനഡ പൊലീസ് അറസ്റ്റ് ചെയ്തു. കലേടോൺ സ്വദേശിയായ ദേവോന്റെ തോംപ്സൺ (26) ആണ് ടൊറന്റോയിൽ പിടിയിലായത്. ജൂലൈ 16-നാണ് ഇയാളെ പീൽ റീജിയണൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നവാബ്‌ഷഹർ ജില്ലക്കാരനായ ഗുരുവിന്ദർ നാഥ്, ടൊറന്റോയിലെ ലോയലിസ്റ്റ് കോളേജിൽ ബിസിനസ്സ് വിദ്യാർത്ഥിയായിരുന്നു. 2023 ജൂലൈ 9-ന് ഒരു ഡെലിവറിക്കിടെ വാഹനം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗുരുവിന്ദറിന് ക്രൂരമർദ്ദനമേറ്റത്. കാറുമായി കടന്നുകളഞ്ഞ അക്രമികൾ ഗുരുവിന്ദറിനെ ഗുരുതര പരിക്കുകളോടെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ജൂലൈ 14-ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി. ഈ കേസിൽ ഒന്നാം പ്രതിയായ ജസൈൻ കെറിനെ (23) 2024 ഫെബ്രുവരിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Second suspect held in 2023 murder of Punjab-origin youth in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






