ടൊറന്റോ: ടൊറന്റോയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു. ഇരുപത്താറുകാരിയായ പഞ്ചാബ് സ്വദേശി നവ്‌നീത് കൗർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടണിൽ താമസിക്കുന്ന ശരൺജീത് സിംഗ് (37) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ജൂലൈ 26-നാണ് സംഭവം നടന്നത്. ടൊറന്റോയിൽ വച്ച് യുവതിയും പ്രതിയും തമ്മിൽ സംസാരിക്കുകയും പിന്നാലെ ഇയാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ആദ്യഘട്ട വിചാരണ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള മുൻകാല ബന്ധങ്ങളെക്കുറിച്ചും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Punjab-origin woman shot dead in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






