Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home INSIGHT

കാനഡ ഇമിഗ്രേഷൻ 2025; പോയ വർഷം നടന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്

Canada Varthakal by Canada Varthakal
December 31, 2025
in INSIGHT
Reading Time: 2 mins read
canada flag

കാനഡയിലേക്ക് കുടിയേറാൻ ആ​ഗ്രഹിക്കുന്നവർക്കും നിലവിൽ കാനഡയിലുള്ള പ്രവാസികൾക്കും വളരെ നിർണായമായ വർഷമായിരുന്നു കടന്നുപോയത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കുടിയേറ്റക്കാരെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്ന കാനഡ, 2025-ഓടെ തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങളിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ ഭവന പ്രതിസന്ധി, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ആരോഗ്യമേഖലയിലെ സമ്മർദ്ദം എന്നിവ കണക്കിലെടുത്താണ് ഫെഡറൽ സർക്കാർ ഈ കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടത്. ഏകദേശം എല്ലാമേഖലകളിലും നിയന്ത്രണങ്ങളും നിയമമാറ്റങ്ങളും വന്നതോടെ കുടിയേറ്റക്കാർക്കും വലിയ പ്രതിസന്ധിയായി. അത്തരത്തിൽ 2025ൽ കാനഡ കണ്ട് ചില ഇമി​ഗ്രേഷൻ നയങ്ങളിലെ മാറ്റങ്ങളും നിയന്ത്രണങ്ങളും പരിശോധിക്കാം.

  1. പി.ആർ (Permanent Residency) ലക്ഷ്യങ്ങളിൽ കുറവ്

ADVERTISEMENT

വർഷങ്ങളായി ഉയർത്തിക്കൊണ്ടിരുന്ന സ്ഥിരതാമസ (PR) ലക്ഷ്യം 2025-ൽ കാനഡ ആദ്യമായി വെട്ടിക്കുറച്ചു. നേരത്തെ 5 ലക്ഷം പേർക്ക് പി.ആർ നൽകാനായിരുന്നു പദ്ധതിയെങ്കിൽ, 2025-ൽ അത് 3,95,000 ആയി കുറച്ചു. വരും വർഷങ്ങളിൽ ഇത് ഇനിയും കുറയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം.

  1. താൽക്കാലിക താമസക്കാർക്ക് നിയന്ത്രണം (Temporary Residents Cap)

വിദേശ തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും കാനഡ ആദ്യമായി ഒരു പരിധി (Cap) നിശ്ചയിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 6.5 ശതമാനമായിരുന്ന താൽക്കാലിക താമസക്കാരെ 2026-ഓടെ 5 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.

3.അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കടുത്ത നിബന്ധനകൾ

വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട കാനഡയിലെ പഠനം ഇനി അത്ര എളുപ്പമാകില്ല. കാരണം പല തരത്തിലുള്ള നിയന്ത്രണങ്ങളാണ് വിദ്യാർഥികളുടെ കുടിയേറ്റത്തിലും ഉണ്ടായത്.

    സ്റ്റഡി പെർമിറ്റ് കുറച്ചു: പുതിയ സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ 10% കുറവ് വരുത്തി.

    പി.ജി.ഡബ്ല്യു.പി (PGWP) മാറ്റങ്ങൾ: പഠനം കഴിഞ്ഞാലുടൻ ലഭിച്ചിരുന്ന വർക്ക് പെർമിറ്റിന് ഇനി ഭാഷാ നൈപുണ്യവും (Language Proficiency) കാനഡയിലെ തൊഴിൽ വിപണിക്ക് ആവശ്യമുള്ള കോഴ്സുകളും നിർബന്ധമാക്കി.

    സ്പൗസ് വർക്ക് പെർമിറ്റ്: മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് എന്നിവ പഠിക്കുന്നവരുടെ പങ്കാളികൾക്ക് മാത്രമായി ഓപ്പൺ വർക്ക് പെർമിറ്റ് പരിമിതപ്പെടുത്തി.

    1. ഇൻ-കാനഡ ഫോക്കസ് (In-Canada Focus)

    പുറത്തുനിന്നുള്ളവരേക്കാൾ, നിലവിൽ കാനഡയിൽ വർക്ക് പെർമിറ്റിലോ സ്റ്റഡി പെർമിറ്റിലോ ഉള്ളവർക്ക് പി.ആർ നൽകുന്നതിനാണ് 2025-ൽ മുൻഗണന നൽകിയത്. 2025-ൽ പി.ആർ ലഭിച്ച 40 ശതമാനവും കാനഡയിൽ ഇപ്പോൾ തന്നെയുള്ളവരാണ്.

    1. തൊഴിൽ അധിഷ്ഠിത കുടിയേറ്റം (Category-based Selection)

    എക്സ്പ്രസ് എൻട്രി വഴി അപേക്ഷിക്കുന്നവരിൽ ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ (Trades), സ്റ്റെം (STEM), അഗ്രികൾച്ചർ എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവർക്കും ഫ്രഞ്ച് ഭാഷ അറിയാവുന്നവർക്കും മാത്രമായിരിക്കും കൂടുതൽ അവസരം ലഭിക്കുക.

    6.പൗരത്വ നിയമത്തിൽ ചരിത്രപരമായ മാറ്റം (Bill C-3)

    2025 ഡിസംബർ 15-ന് കാനഡയുടെ പൗരത്വ നിയമത്തിൽ (Citizenship Act) വലിയ മാറ്റം വരുത്തി. ഇതിനെ Bill C-3 എന്നാണ് വിളിക്കുന്നത്. വിദേശത്ത് ജനിച്ച കാനഡക്കാരുടെ രണ്ടാം തലമുറയിലോ അതിനു ശേഷമോ ഉള്ള കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ (First-generation limit) ഈ നിയമം നീക്കം ചെയ്തു. വിദേശത്ത് ജനിച്ച കനേഡിയൻ രക്ഷിതാവ് കുട്ടിയുടെ ജനനത്തിന് മുൻപ് കുറഞ്ഞത് 1,095 ദിവസങ്ങൾ കാനഡയിൽ താമസിച്ചിട്ടുണ്ടെങ്കിൽ ഇനി മുതൽ കുട്ടികൾക്ക് പൗരത്വം ലഭിക്കും.

    7.സ്റ്റാർട്ട്-അപ്പ് വിസയും ഇമിഗ്രേഷൻ ഫീസും

    2025 ഡിസംബർ 31-ഓടെ നിലവിലുള്ള സ്റ്റാർട്ട്-അപ്പ് വിസയിലെ പല വിഭാഗങ്ങളും നിർത്തലാക്കുകയും പകരം ‘Entrepreneur Pathway’ എന്ന പുതിയ രീതി 2026-ൽ അവതരിപ്പിക്കുകയും ചെയ്യും. 2025 ഡിസംബർ ഒന്നു മുതൽ ഇമിഗ്രേഷൻ അപേക്ഷാ ഫീസുകളിൽ സർക്കാർ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

    1. PGP അപേക്ഷകൾ താത്കാലികമായി നിർത്തുന്നു

    മാതാപിതാക്കളെയും മുത്തശ്ശീമുത്തച്ഛന്മാരെയും കാനഡയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ‘പേരന്റ്‌സ് ആൻഡ് ഗ്രാൻഡ്‌പേരന്റ്‌സ് പ്രോഗ്രാം’ (PGP) വഴി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് കാനഡ താൽക്കാലികമായി നിർത്തുന്നു. 2026 ജനുവരി 1 മുതൽ പേരന്റ്‌സ് ആൻഡ് ഗ്രാൻഡ്‌പേരന്റ്‌സ് പ്രോഗ്രാമിൽ പുതിയ സ്ഥിരതാമസ (PR) അപേക്ഷകൾ സ്വീകരിക്കില്ല. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും.

    1. ഹോം കെയർ വർക്കർ പൈലറ്റ് നിർത്തലാക്കി

    ഗാർഹിക പരിചരണ മേഖലയിലുള്ളവർക്കുള്ള ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം 2026 മാർച്ചിൽ വീണ്ടും തുറക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഇത് മേഖലയിൽ ജോലി ചെയ്യുന്ന ആളുകളെ വലിയ പ്രതിസന്ധിയിലാക്കി.

    കാനഡയിലെ ഇമിഗ്രേഷൻ നിയമങ്ങൾ ഇപ്പോൾ കൂടുതൽ കർക്കശമാണ്. വെറുതെയൊരു വിസയ്ക്ക് അപേക്ഷിക്കുന്നതിനേക്കാൾ, കാനഡയ്ക്ക് ആവശ്യമുള്ള തൊഴിൽ നൈപുണ്യവും ഭാഷാ പരിജ്ഞാനവും ഉള്ളവർക്ക് മാത്രമേ ഇനി എളുപ്പത്തിൽ കുടിയേറാൻ സാധിക്കൂ. “എല്ലാവർക്കും സ്വാഗതം” എന്ന നിലപാടിൽ നിന്നും “ആവശ്യമുള്ളവർക്ക് മാത്രം പ്രവേശനം” എന്ന രീതിയിലേക്ക് കാനഡ മാറിക്കഴിഞ്ഞു. അതിനാൽ, 2026-ൽ കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ കൃത്യമായ പ്ലാനിംഗോടും രാജ്യത്തിന് ആവശ്യമുള്ള തൊഴിൽ നൈപുണ്യത്തോടും കൂടി വേണം മുന്നോട്ട് നീങ്ങാൻ.

    ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

    കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

    Canada Immigration 2025; These are the major changes that took place last year
    Ad 1
    Ad 2
    Ad 3
    Ad 4
    Ad 5

    Related Posts

    മണലാരണ്യത്തിലെ യുദ്ധനിഴൽ; നിശ്ശബ്ദമാകുന്ന പ്രവാസി സ്വപ്നങ്ങളും പ്രതിസന്ധിയിലാകുന്ന കേരളവും
    INSIGHT

    മണലാരണ്യത്തിലെ യുദ്ധനിഴൽ; നിശ്ശബ്ദമാകുന്ന പ്രവാസി സ്വപ്നങ്ങളും പ്രതിസന്ധിയിലാകുന്ന കേരളവും

    by Canada Varthakal
    July 18, 2026
    അധികാരക്കൊതിയില്ലാത്ത ഭരണാധികാരി; ത്യാഗവും ദീർഘവീക്ഷണവും ഒത്തുചേർന്ന 18 വർഷങ്ങൾ, ആരായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി?
    INSIGHT

    അധികാരക്കൊതിയില്ലാത്ത ഭരണാധികാരി; ത്യാഗവും ദീർഘവീക്ഷണവും ഒത്തുചേർന്ന 18 വർഷങ്ങൾ, ആരായിരുന്നു ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി?

    by Canada Varthakal
    July 12, 2026
    പരാജയങ്ങളിൽ തളരാത്ത പടയാളി; 62-ന്റെ നിറവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ
    INSIGHT

    പരാജയങ്ങളിൽ തളരാത്ത പടയാളി; 62-ന്റെ നിറവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ

    by Canada Varthakal
    May 31, 2026

    Latest Videos

    Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
    Canada Varthakal
    കാനഡയിലെ മലയാളി ശബ്ദം!
    Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
    ADVERTISEMENT
    Stay Updated
    Get latest Malayalam news updates from Canada delivered straight to your inbox.
    © 2026 Canada Varthakal. All Rights Reserved.
    Home About Contact Privacy Policy Terms & Conditions
    No Result
    View All Result
    • Home
    • Canada
      • Politics
      • Climate
      • Health
    • Provincial
      • Niagara
      • Ontario
      • Alberta
      • British Columbia
      • New Brunswick
      • Saskatchewan
      • Prince Edward Island
      • Manitoba
      • Quebec
      • Newfoundland and Labrador
      • Nova Scotia
    • Immigration
    • India
      • Kerala
      • Election ’26
    • World
    • Sports
    • Entertainment
    • Insight
    • FIFA’26
    • Contact Us

    © 2025 Canada Varthakal. All Rights Reserved.