Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

താല്ക്കാലിക വിദേശ തൊഴിലാളി നിയമങ്ങളിൽ ഇളവുമായി കാനഡ; മാറ്റങ്ങൾ അറിയാം

Canada Varthakal by Canada Varthakal
November 9, 2026
in Immigration
Reading Time: 1 min read
carney

Image credits: screen grab

ഓട്ടവ: കാനഡയിൽ കുറഞ്ഞ വേതനത്തിൽ താല്ക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കാലാവധി പരിധി ഫെഡറൽ സർക്കാർ ഒരു വർഷത്തിൽ നിന്ന് രണ്ട് വർഷമായി ഉയർത്തി. രാജ്യത്തെ വിവിധ മേഖലകളിലെ കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭരണകൂടം ഈ മാറ്റം വരുത്തിയത്. പ്രാദേശികമായ ആവശ്യങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്താൻ പ്രവിശ്യകൾക്കും കൂടുതൽ അധികാരം നൽകുന്ന തരം പരിഷ്കാരങ്ങളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.

IMG 20261109 140157 851 1 1

ആറ് ശതമാനത്തിൽ കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള നഗരങ്ങളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള മുൻ നിയന്ത്രണം തുടരുമെങ്കിലും ചില പ്രധാന മേഖലകൾക്ക് ഇളവ് നൽകിയിട്ടുണ്ട്. നിലവിലുള്ള ആരോഗ്യ സംരക്ഷണം, നിർമ്മാണം, ഫുഡ് പ്രോസസ്സിംഗ് എന്നിവയ്ക്ക് പുറമേ അധ്യാപകരെക്കൂടി ഇളവുകളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി. പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തൊഴിലുകളുടെ പട്ടികയിൽ മാറ്റം വരുത്താൻ സാധിക്കും.

ADVERTISEMENT

2027 മാർച്ച് 1 മുതൽ കുറഞ്ഞ ശമ്പളത്തിലുള്ള ജോലി അപേക്ഷകൾക്കായി കനേഡിയൻ സർക്കാർ പുതിയ ചില നിയമങ്ങൾ നടപ്പിലാക്കുന്നുണ്ട്. ഇതനുസരിച്ച്, കമ്പനികളിൽ ജോലി ചെയ്യുന്ന താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താൻ പ്രവിശ്യകൾക്ക് അനുവാദം ലഭിക്കും. എന്നാൽ, ഇത് നടപ്പിലാക്കണമണോ വേണ്ടയോ എന്ന് അതത് പ്രദേശങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ വിലയിരുത്തി പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനിക്കാം.

ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ‘റൂറൽ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പൈലറ്റ്’ പദ്ധതി ഇനി സ്ഥിരമായി തുടരുമെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന ഡയബ് അറിയിച്ചു. കാനഡയിലെ 14 ഗ്രാമങ്ങളിലെ തൊഴിലുടമകൾക്ക് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ കണ്ടെത്താൻ ഈ പദ്ധതി വലിയ സഹായമാണ്. ഭാവിയിൽ കൂടുതൽ ഗ്രാമങ്ങളിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കാനും, അതുവഴി വരുന്നവർക്ക് സ്ഥിരമായി കാനഡയിൽ താമസിക്കാനുള്ള അവസരം ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നു.

Also Read: ഇനി ഇഞ്ചക്ഷൻ വേണ്ട, സ്പ്രേ മതി; അലർജിക്കാർക്കായി ഇതാ കാനഡയിൽ പുതിയ നേസൽ സ്പ്രേ

പുതിയ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും കനേഡിയൻ പൗരന്മാർക്ക് തൊഴിൽ മുൻഗണന നൽകുമെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്. എന്നാൽ രാജ്യത്ത് ചില മേഖലകളിൽ പ്രാദേശികമായി ആളെ ലഭിക്കാത്ത സാഹചര്യമുള്ളതിനാലാണ് വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത്. ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ ദേശീയ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമാണ്. തൊഴിലില്ലായ്മ ഉയർന്ന നിരക്കിലുള്ള പ്രദേശങ്ങളിൽ പദ്ധതി പരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാക്കളും ഉന്നയിക്കുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Canada Immigration
YFA Ad 3
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

canada immigration
Immigration

Canada Rural Immigration Program കാനഡയിലെ ​ഗ്രാമങ്ങളിൽ ചെന്ന് കുടിയേറാം!: RCIP ഇനി പെർമനെന്റ് ഇമ്മിഗ്രേഷൻ പ്രോഗ്രാം

by Canada Varthakal
November 9, 2026
Lena Metlege Diab
Immigration

Canada Rural Immigration കാനഡയിൽ റൂറൽ മേഖലയിലെ കുടിയേറ്റക്കാർക്കായി പുതിയ പ്രഖ്യാപനം: ഇമിഗ്രേഷൻ മന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന്

by Canada Varthakal
November 9, 2026
Canadian citizenship
Immigration

Canada Citizenship ജനന സർട്ടിഫിക്കറ്റില്ലെങ്കിൽ വേണ്ട, ഈ രേഖകൾ മതി; കനേഡിയൻ പൗരത്വത്തിലേക്ക് വഴിതുറന്ന് പുതിയ നിയമങ്ങൾ

by Canada Varthakal
November 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.