Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ്; അടിയന്തര അപേക്ഷകളില്‍ 99.3 ശതമാനത്തിനും അംഗീകാരം

Canada Varthakal by Canada Varthakal
October 23, 2026
in Canada
Reading Time: 1 min read
Canadian citizenship certificate with approved application stamp

Represented image

ഓട്ടവ: ബില്‍ C-3 പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ എട്ട് മാസത്തിനിടെ കനേഡിയന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി ലഭിക്കാനായി 6,726 അപേക്ഷകള്‍ ലഭിച്ചതായി ഇമിഗ്രേഷന്‍, അഭയാര്‍ഥി, പൗരത്വ വകുപ്പ് (IRCC). 2025 ഡിസംബര്‍ 15 മുതല്‍ 2026 ഓഗസ്റ്റ് 14 വരെയുള്ള വകുപ്പിന്റെ ആഭ്യന്തര കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ CIC News ആണ് പുറത്തുവിട്ടത്.

CT CLIENT WEB ADS doc X 45 3

ഈ കാലയളവില്‍ അടിയന്തര പരിഗണന ആവശ്യപ്പെട്ട 5,845 അപേക്ഷകളാണ് വകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ 5,804 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. അതായത്, പരിഗണിച്ച അപേക്ഷകളില്‍ 99.3 ശതമാനത്തിനും അനുമതി ലഭിച്ചു. 17 അപേക്ഷകള്‍ നിരസിച്ചപ്പോള്‍ 23 എണ്ണം അപേക്ഷകര്‍ പിന്‍വലിച്ചു. ഒരു അപേക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിലായി.

ADVERTISEMENT

പ്രതിമാസം ശരാശരി 730 അടിയന്തര അപേക്ഷകളിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മാര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്; 1,362 എണ്ണം. തുടര്‍ന്ന് അപേക്ഷകളുടെ എണ്ണം കുറഞ്ഞു. സാധാരണയായി പൗരത്വ സര്‍ട്ടിഫിക്കറ്റിനുള്ള പുതിയ അപേക്ഷകള്‍ പരിഗണിക്കാന്‍ 34 മാസം വരെ വേണ്ടിവരുന്നുണ്ടെന്നാണ് ഒക്ടോബര്‍ 9-ലെ കണക്ക്. ഏകദേശം 1,30,700 അപേക്ഷകര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ അടിയന്തര പരിഗണനയിലൂടെ നടപടികള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും.

ALSO READ: ‘കനേഡിയൻ പൗരത്വം; അപേക്ഷ മടങ്ങി വരാറുണ്ടോ? കാരണം ഈ രേഖകളിലെ പിഴവാകാം!

കാനഡയ്ക്ക് പുറത്തു ജനിച്ച കനേഡിയന്‍ പൗരന്മാര്‍ക്ക് വിദേശത്ത് ജനിക്കുന്ന മക്കള്‍ക്ക് പൗരത്വം കൈമാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഫസ്റ്റ് ജനറേഷന്‍ ലിമിറ്റ് ബില്‍ C-3 നീക്കം ചെയ്തു. 2025 ഡിസംബര്‍ 15-നാണ് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നത്. ഇതോടെ പൗരത്വ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളുടെ എണ്ണം വര്‍ധിച്ചു. എന്നാല്‍ ജൂണില്‍ അടിയന്തര അപേക്ഷകള്‍ക്കുള്ള അംഗീകാരങ്ങള്‍ 716-ല്‍ നിന്ന് 317 ആയി കുറഞ്ഞു. പൗരത്വ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ജൂണ്‍ 13-ന് ചില സര്‍ട്ടിഫിക്കറ്റ് ഉടമകളോട് രേഖകള്‍ തിരികെ നല്‍കാന്‍ IRCC ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചില പുതിയ അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജൂണ്‍ 30-ന് പരിശോധന അവസാനിച്ചതോടെ ജൂലൈയില്‍ അംഗീകാരങ്ങള്‍ 646 ആയി ഉയര്‍ന്നു.

ജോലി നേടുന്നതിനോ നിലവിലെ ജോലി നിലനിര്‍ത്തുന്നതിനോ പഠനത്തിനോ സാമൂഹിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനോ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി ആവശ്യമുള്ളവര്‍ക്ക് ഈ പരിഗണന തേടാം. കുടുംബാംഗത്തിന്റെ മരണമോ ഗുരുതര രോഗമോ കാരണം യാത്ര ചെയ്യേണ്ട സാഹചര്യം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കാനഡയിലേക്ക് കൊണ്ടുവരേണ്ട ആവശ്യം, പൗരത്വമില്ലാത്ത അവസ്ഥ പരിഹരിക്കല്‍ തുടങ്ങിയ കാരണങ്ങളും പരിഗണിക്കാം. എന്നാല്‍ അടിയന്തര പരിഗണന ആവശ്യപ്പെട്ട എല്ലാ അപേക്ഷകളുടെയും ഫലം ഈ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. അടിയന്തര പരിഗണനയ്ക്ക് അര്‍ഹതയില്ലെന്ന് തീരുമാനിച്ച അപേക്ഷകള്‍ സാധാരണ നടപടിക്രമത്തിലൂടെ തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Canada Emergency Citizenship Applications; 99.3% Approval’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

influenza in Canada
Canada

മുൻവർഷത്തെ അപേക്ഷിച്ച് കാനഡയിൽ ഇൻഫ്ലുവൻസ പനി പടരുന്നു: വാക്സിൻ നേരത്തെ എടുക്കാൻ മുന്നറിയിപ്പ്

by Canada Varthakal
November 6, 2026
Air Creebec data breach
Canada

ഹാക്കർമാരുടെ കണ്ണിൽ വിമാനക്കമ്പനികളും; കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്തു; എയർ ക്രീബെകിൽ വൻ വിവരച്ചോർച്ച!

by Canada Varthakal
November 6, 2026
telecom scam
Canada

ആപ്പ് ഡൗൺലോഡ് ചെയ്താൽ ‘പണി കിട്ടും’; 24 കോടിയുടെ ഓൺലൈൻ തട്ടിപ്പ് പൊളിച്ചടുക്കി ടൊറന്റോ പോലീസ്!

by Canada Varthakal
November 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.