Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

സസ്‌കാച്വാനില്‍ പക്ഷിപ്പനി ഭീതി; ​കോഴി ഫാമുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും കടുത്ത നിയന്ത്രണം

Canada Varthakal by Canada Varthakal
November 16, 2026
in Saskatchewan
Reading Time: 1 min read
Worker collecting eggs at a poultry farm in Saskatchewan.

Saskatchewan tightens poultry movement restrictions amid bird flu concerns.

സസ്‌കാച്വാന്‍: പക്ഷിപ്പനി വ്യാപിക്കുന്ന ആശങ്കയ്ക്കിടെ സസ്‌കാച്വാനിലെ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കാനഡ ഫുഡ് ഇന്‍സ്പെക്ഷന്‍ ഏജന്‍സി (CFIA). വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ലൂണ്‍ ലേക്ക് മുനിസിപ്പാലിറ്റിയെ പക്ഷിപ്പനി നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ പ്രദേശത്തേക്ക് വളര്‍ത്തുപക്ഷികളെയും അവയുടെ ഉല്‍പ്പന്നങ്ങളും എത്തിക്കുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനും അനുമതി നിര്‍ബന്ധമാക്കി.

1 1 1

മൂസ് ജോവില്‍ ഈ മാസം ആദ്യം നടന്ന poultry show-ലും non-commercial poultry operations-ലും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. നവംബര്‍ ഏഴിന് നടന്ന പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വൈറസ് അതിവേഗം പടരാന്‍ സാധ്യതയുള്ള അതീവ രോഗകാരിയായ വിഭാഗത്തില്‍പ്പെട്ടതാണെന്ന് CFIA അറിയിച്ചു.

ADVERTISEMENT

സസ്‌കാച്വാനിലെ പ്രീസെവില്‍, ബെയ്ന്‍ മുനിസിപ്പാലിറ്റികളിലും നിലവില്‍ നിയന്ത്രണങ്ങളുണ്ട്. ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെ ചില മേഖലകളിലും ജൈവസുരക്ഷാ മുന്‍കരുതലുകള്‍ നടപ്പാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം നിയന്ത്രണവിധേയമായെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരും. അതേസമയം, വളര്‍ത്തുപക്ഷികളുടെയും വളര്‍ത്തുമൃഗങ്ങളായി സൂക്ഷിക്കുന്ന പക്ഷികളുടെയും നീക്കത്തിന് ചില ഇളവുകളുണ്ട്. മറ്റു വളര്‍ത്തുപക്ഷികളുമായോ വാണിജ്യ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളുമായോ സമ്പര്‍ക്കമില്ലെന്ന് ഉറപ്പാക്കിയാല്‍ ചെറിയ തോതിലുള്ള വാണിജ്യേതര ഫാമുകള്‍ക്കും വളര്‍ത്തുപക്ഷികള്‍ക്കും ഇളവ് ലഭിക്കാം.

ALSO READ: കനേഡിയൻ നാഷണൽ പൗൾട്രി ഷോയിൽ പക്ഷിപ്പനി വ്യാപനം; മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ച് CFIA

രണ്ടു മുതല്‍ 14 ദിവസം വരെയാണ് പക്ഷിപ്പനിയുടെ ഇന്‍ക്യുബേഷന്‍ കാലയളവ്. ക്ഷീണം, വിശപ്പില്ലായ്മ, കണ്ണുകള്‍ വീര്‍ക്കുക, ശ്വാസതടസ്സം, മുട്ടയിടുന്നതില്‍ കുറവ്, ചത്തുവീഴല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം സ്ഥിരീകരിച്ചാല്‍ രോഗബാധിതവും രോഗബാധ സംശയിക്കുന്നതുമായ പക്ഷികളെയും ഉല്‍പ്പന്നങ്ങളെയും കണ്ടെത്തി നശിപ്പിക്കേണ്ടിവരും. ഇത് കോഴിവളര്‍ത്തല്‍ മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

‘Bird Flu Restrictions Tightened in Saskatchewan’

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canadian National Poultry Show
Saskatchewan

കനേഡിയൻ നാഷണൽ പൗൾട്രി ഷോയിൽ പക്ഷിപ്പനി വ്യാപനം; മറ്റ് പ്രവിശ്യകളിലും രോഗബാധ സ്ഥിരീകരിച്ച് CFIA

by Canada Varthakal
November 15, 2026
Saskatchewan Birth Alerts case
Saskatchewan

ബർത്ത് അലർട്ട്’ കേസ്; സസ്കാച്വാൻ സർക്കാരിന്റെ അപ്പീൽ കോടതി തള്ളി

by Canada Varthakal
November 13, 2026
Saskatchewan Workers Compensation Act
Saskatchewan

സസ്കാച്വാനിൽ തൊഴിലാളി ക്ഷേമത്തിന് മുൻഗണന; ചികിത്സാ സമയത്തെ വേതനം പൂർണമായി നൽകാൻ പുതിയ നിയമം

by Canada Varthakal
November 11, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.