Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Climate

Canada Weather Forecast: തിങ്കളാഴ്ച മുതൽ കാലാവസ്ഥ മാറും; കാനഡയിലെ ഈ പ്രദേശങ്ങളിൽ മഴക്കും കാറ്റിനും സാധ്യത

Canada Varthakal by Canada Varthakal
November 20, 2026
in Climate
Reading Time: 1 min read
Canada Weather Forecast

Image credits: screen grab

അമേരിക്കയുടെ തെക്കുകിഴക്കൻ തീരത്ത് രൂപംകൊണ്ട ന്യൂനമർദം തിങ്കളാഴ്ചയോടെ അറ്റ്ലാന്റിക് കാനഡയിൽ എത്താൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ, നോവ സ്കോഷ്യ, ന്യൂ ബ്രൺസ്‌വിക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് തുടങ്ങിയ കിഴക്കൻ പ്രവിശ്യകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 80 കിലോമീറ്ററിലധികം വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവചനം.

1 1 4

ഈ ആഴ്ച ആദ്യം ബഹാമാസിലും ക്യുബയിലും കനത്ത മഴക്ക് കാരണമായ ഈ കാലാവസ്ഥാ നിലവിൽ വടക്കോട്ട് നീങ്ങുകയാണ്. അന്തരീക്ഷത്തിലെ ഈർപ്പവും കടലിലെ ചൂടും കാരണം ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഹരിക്കെയ്ൻ സെന്റർ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച അവസാനത്തോടെ ഇത് ഒരു ചുഴലിക്കാറ്റായി മാറാൻ 60 ശതമാനം സാധ്യതയുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ.

ADVERTISEMENT

ചുഴലിക്കാറ്റായി മാറിയില്ലെങ്കിൽ പോലും വരും ദിവസങ്ങളിൽ അറ്റ്ലാന്റിക് തീരത്ത് ശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകാൻ സാധ്യതയുണ്ട്. നവംബർ 30-നാണ് അറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസൺ അവസാനിക്കുന്നതെങ്കിലും, കടലിലെ താപനില ഉയർന്നുനിൽക്കുന്നതിനാൽ ഈ സമയത്തും ഇത്തരം ന്യൂനമർദങ്ങൾ രൂപപ്പെടുന്നത് സാധാരണമാണ്. കാനഡയിലെത്തുന്ന ഈ ന്യൂനമർദം പ്രധാനമായും കരയിലൂടെ സഞ്ചരിക്കുന്നതിനാൽ മേഖലയിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വടക്കൻ ക്യുബെക്കിലും ലാബ്രഡോറിലും ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

Also Read: കുടുംബത്തിൽ കാനഡക്കാരുണ്ടോ? പൗരത്വ സാധ്യത പരിശോധിക്കാൻ പുതിയ ടൂൾ

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി മഴയുടെ അളവിൽ നിലവിൽ രണ്ട് വ്യത്യസ്ത പ്രവചനങ്ങളാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഒരു പ്രവചനമനുസരിച്ച് 20 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കുമ്പോൾ, മറ്റൊന്ന് ചില സ്ഥലങ്ങളിൽ 50 മുതൽ 75 മില്ലിമീറ്റർ വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുന്നത് മരങ്ങൾ കടപുഴകാനും വൈദ്യുതി ബന്ധം തടസ്സപ്പെടാനും കാരണമായേക്കാം. വീക്കെൻഡിൽ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് വടക്കോട്ട് നീങ്ങുന്നതോടെ അറ്റ്ലാന്റിക് കാനഡയിലെ മഴയുടെയും കാറ്റിന്റെയും തീവ്രത സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ സംവിധാനത്തിന്റെ സഞ്ചാരപാതയും ശക്തിയും വിലയിരുത്തിയശേഷം കൂടുതൽ പ്രവചനങ്ങളും മുന്നറിയിപ്പുകളും പുറത്തുവിടും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Toronto skyline featuring the CN Tower and Rogers Centre under a clear blue sky.
Climate

ടൊറന്റോയില്‍ നവംബറിലും അസാധാരണ ചൂട്; അടുത്തയാഴ്ച തണുപ്പും മഞ്ഞുവീഴ്ചയ്ക്കും സാധ്യത

by Canada Varthakal
November 19, 2026
earth
Climate

2026-27 കാലാവസ്ഥാ പ്രവചനം: കാനഡയിൽ എവിടെയൊക്കെ മഞ്ഞ് വീഴും? അറിയേണ്ടതെല്ലാം

by Canada Varthakal
November 19, 2026
Canada's climate
Climate

‘ക്ലൈമറ്റ് പ്രോഗ്രസ് ട്രാക്കർ’: കാനഡയുടെ കാലാവസ്ഥാ പുരോഗതി ഇനി ഒറ്റ സംവിധാനത്തിൽ

by Canada Varthakal
November 18, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.