ടൊറന്റോ: നവംബര്‍ പകുതിയിലും അസാധാരണമായ ചൂട് അനുഭവപ്പെടുന്ന ടൊറന്റോയില്‍ അടുത്തയാഴ്ചയോടെ താപനില കുത്തനെ താഴ്ന്നേക്കും. തണുപ്പിനൊപ്പം മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് Environment Canada-യുടെ കാലാവസ്ഥാ പ്രവചനം.

വാരാന്ത്യം വരെ തെളിഞ്ഞ ആകാശവും വെയിലും തുടരുമെന്നാണ് പ്രവചനം. വ്യാഴാഴ്ച ടൊറന്റോയില്‍ താപനില 15 ഡിഗ്രി സെല്‍ഷ്യസിലെത്തും. വെള്ളി, ശനി ദിവസങ്ങളില്‍ 14 ഡിഗ്രിയും ഞായറാഴ്ച 11 ഡിഗ്രിയുമായിരിക്കും ഉയര്‍ന്ന താപനില. നവംബര്‍ 19-ലെ ടൊറന്റോയിലെ ചരിത്രപരമായ ശരാശരി ഉയര്‍ന്ന താപനില 7.5 ഡിഗ്രി സെല്‍ഷ്യസാണ്.
ALSO READ: 2026-27 കാലാവസ്ഥാ പ്രവചനം: കാനഡയിൽ എവിടെയൊക്കെ മഞ്ഞ് വീഴും? അറിയേണ്ടതെല്ലാം
ഞായറാഴ്ച വൈകുന്നേരത്തോടെ മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച താപനില -4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നേക്കും. അന്ന് നേരിയ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് Environment Canada-യുടെ മുന്നറിയിപ്പ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Warm November Days Followed by Cold and Snow’




