ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ വിജയത്തോടെ തുടങ്ങി ബംഗ്ലാദേശ് എയും ശ്രീലങ്ക എയും. ബംഗ്ലാദേശ് എ എട്ടു വിക്കറ്റിന് ഹോങ്കോങ്ങിനെയും ശ്രീലങ്ക എ ആറു വിക്കറ്റിന് അഫ്ഗാനിസ്ഥാന് എയെയും തോല്‍പ്പിച്ചു. ഇന്ത്യ എ വെള്ളിയാഴ്ച നേപ്പാളിനെതിരേ ആദ്യ മത്സരത്തിനിറങ്ങും. പാകിസ്താന് എയും യുഎഇയും വെള്ളിയാഴ്ച ഏറ്റുമുട്ടും.

ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഹോങ്കോങ്, നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. അന്‍ഷുമാന്‍ റാത്ത് (77), ഐസാസ് ഖാന് (67) എന്നിവരാണ് ഹോങ്കോങിനായി തിളങ്ങിയത്. ബംഗ്ലാദേശിനായി ഇഖ്ബാല്‍ ഹൊസ്സൈന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എ 35.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ സെയ്ഫ് ഹസ്സന് (86), യാസിര്‍ അലി (71) എന്നിവര്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി.
മറ്റൊരു മത്സരത്തില്‍ അഫ്ഗാനിസ്ഥാന് എയെ 139 റണ്‍സിന് പുറത്താക്കിയ ശ്രീലങ്ക എ ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ദര്‍വിഷ് റസൂലി (80) മാത്രമാണ് അഫ്ഗാന് നിരയില്‍ മികച്ച പ്രകടനം നടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക എ 21.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ലസിത് 40 റണ്‍സുമായി ടോപ് സ്കോററായി.
ALSO READ: വൈഭവ്-അഭിഷേക്-തിലക് ത്രയം ഒരുമിക്കുന്നു; റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തിന് നാളെ തുടക്കം!
വെള്ളിയാഴ്ച നേപ്പാളിനെതിരേയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. പാകിസ്താന് എയും യുഎഇയും ഇതേ ദിവസമാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ എയും പാകിസ്താന് എയും ഉള്‍പ്പെട്ടിരിക്കുന്നത്. വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും ഇന്ത്യന്‍ ടീമിലുണ്ട്. തിലക് വര്‍മയാണ് ഇന്ത്യ എയുടെ നായകന്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Asia Cup Rising Stars: Bangladesh A and Sri Lanka A Win’




