ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാന്‍ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പോര്‍ച്ചുഗീസ് ഫുട്ബോളിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് നീക്കം. മുന്‍ ക്ലബ്ബുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തി മറ്റൊരു വിടവാങ്ങല്‍ മത്സരവും സംഘടിപ്പിക്കാന്‍ റൊണാള്‍ഡോ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

വിടവാങ്ങല്‍ മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. അതേസമയം, കരിയറില്‍ 1,000 ഗോളുകള്‍ തികയ്ക്കുകയെന്ന ലക്ഷ്യവുമായി റൊണാള്‍ഡോ മുന്നോട്ടുപോകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റയല്‍ മഡ്രിഡ് ഉള്‍പ്പെടെയുള്ള മുന്‍ ക്ലബ്ബുകളിലെ താരങ്ങളെ പങ്കെടുപ്പിച്ചായിരിക്കും സ്വന്തം വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കാനുള്ള ആലോചന.
പരിശീലകന് യോര്‍ഗെ ജെസ്യൂസുമായുള്ള ഭിന്നതയാണ് റൊണാള്‍ഡോയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലകനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് താരം ദേശീയ ടീം ക്യാമ്പ് വിട്ടിരുന്നു. തുടര്‍ന്ന് സസ്പെന്‍ഷനും നേരിട്ടു. പ്രശ്നം പരിഹരിക്കാന്‍ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് വിവരം.
ALSO READ: മെസ്സി വീണ്ടും അര്‍ജന്റീനയിലേക്ക്; സ്വന്തം മണ്ണില്‍ പന്തുതട്ടാനൊരുങ്ങി മിശിഹാ!
സസ്പെന്ഷന് കാലാവധി അവസാനിച്ചതോടെ നവംബറിലെ മത്സരങ്ങള്‍ക്കുള്ള ടീമില്‍ റൊണാള്‍ഡോ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സ്ക്വാഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചു. പരിശീലകന് യോര്‍ഗെ ജെസ്യൂസിനെ അറിയിക്കാതെയാണ് തീരുമാനം എടുത്തതെന്നും ഫെഡറേഷന് പ്രസിഡന്റ് പെഡ്രോ പ്രോന്സയെയാണ് ഇക്കാര്യം അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Cristiano Ronaldo Set for Portugal Farewell Match’




