Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അമേരിക്കയിൽ അറസ്റ്റ് ചെയ്യപ്പെടുന്ന കാനഡക്കാരുടെ എണ്ണം കൂടി; കണക്കുകൾ പുറത്ത്

Canada Varthakal by Canada Varthakal
October 28, 2026
in Canada
Reading Time: 1 min read

ഒട്ടാവ: അമേരിക്കയിൽ അറസ്റ്റിലാകുകയോ തടങ്കലിലാകുകയോ ചെയ്ത കാനഡക്കാരുടെ എണ്ണം ഒരു വർഷത്തിനിടെ 60 ശതമാനം വർധിച്ചു. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 577 കാനഡക്കാരാണ് ഇത്തരത്തിൽ നടപടികൾ നേരിട്ടത്. തൊട്ടുമുൻപത്തെ വർഷം ഇത് 361 ആയിരുന്നു. അതേസമയം, അമേരിക്കയിലേക്കുള്ള കാനഡക്കാരുടെ യാത്ര 25 ശതമാനം കുറഞ്ഞു. കാനഡയുടെ ഗ്ലോബൽ അഫയേഴ്സ് വിഭാഗം വ്യാഴാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.

4 3

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് 2025 ജനുവരിയിൽ വീണ്ടും അധികാരത്തിൽ എത്തിയതിനു പിന്നാലെ കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തമാക്കിയിരുന്നു. ഇതോടെ അമേരിക്കയിൽ വർഷങ്ങളായി താമസിക്കുന്ന കാനഡക്കാർക്കിടയിലും ആശങ്ക വർധിച്ചതായി വാഷിങ്ടണിൽ പ്രവർത്തിക്കുന്ന കുടിയേറ്റ നിയമവിദഗ്ധൻ ലെൻ സോണ്ടേഴ്സ് പറഞ്ഞു. ഗ്രീൻ കാർഡുള്ളവരും അമേരിക്കൻ പൗരന്മാരായ ജീവിതപങ്കാളികളും മക്കളുമുള്ളവരും നടപടികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അറസ്റ്റുകളും തടങ്കലുകളും വർധിച്ചതിന്റെ കൃത്യമായ കാരണം റിപ്പോർട്ടിൽ പറയുന്നില്ല.

ADVERTISEMENT

പഴയകാല കുറ്റകൃത്യങ്ങളിലെ ശിക്ഷകളും വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുന്നതും ചിലരെ നാടുകടത്തൽ നടപടികളിലേക്ക് നയിക്കാമെന്ന് സോണ്ടേഴ്സ് പറഞ്ഞു. ആക്രമണം, മയക്കുമരുന്ന് കൈവശംവയ്ക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങളിലെ മുൻകാല ശിക്ഷകൾ ഇതിന് കാരണമാകാം. അമേരിക്കയിൽ നിയമപരമായി വോട്ട് ചെയ്യാൻ അർഹതയില്ലാത്ത ചില കാനഡക്കാർ മുൻകാലങ്ങളിൽ വോട്ട് ചെയ്തതും ഇപ്പോൾ പ്രശ്നമാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാടുകടത്തൽ നടപടികൾ നേരിടുന്ന ആറുപേർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തന്നെ സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയ്ക്കു പുറമേ മറ്റു രാജ്യങ്ങളിലും കാനഡക്കാരുടെ അറസ്റ്റ്, തടങ്കൽ കേസുകൾ വർധിച്ചു. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ ലോകമെമ്പാടുമായി 1,981 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 20 ശതമാനവും രണ്ടുവർഷം മുമ്പത്തെ കണക്കിനെക്കാൾ 43 ശതമാനവും വർധനയാണിത്. തായ്‌ലൻഡിൽ ഇത്തരം കേസുകൾ മൂന്നിരട്ടിയായി. കുട്ടികളുടെ സംരക്ഷണാവകാശ തർക്കങ്ങൾ, നിർബന്ധിത വിവാഹം, വാടകഗർഭധാരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കോൺസുലർ കേസുകൾ മൂന്ന് വർഷത്തിനിടെ 25 ശതമാനം വർധിച്ച് 804 ആയി. അമേരിക്ക, ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തത്.

ALSO READ: ഹീറ്റിംഗ് ചെലവുകൾ ഇനി കുറയും: 10 ലക്ഷം വീടുകളിൽ 2 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി ഫെഡറൽ സർക്കാർ

വിദേശത്തുള്ള കാനഡക്കാർക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഒരു വർഷത്തിനിടെ കൈകാര്യം ചെയ്തത് 7,436 കോൺസുലർ കേസുകളാണ്. രണ്ടു വർഷം മുമ്പത്തെ അപേക്ഷിച്ച് ഏഴു ശതമാനമാണ് വർധന. ക്യൂബയിലെ ഊർജപ്രതിസന്ധിയെ തുടർന്ന് വിമാനസർവീസുകൾ കുറഞ്ഞപ്പോൾ 28,000 പേരെ കാനഡയിലേക്ക് തിരിച്ചെത്തിക്കാൻ സർക്കാർ ഇടപെട്ടു. മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ടയിലുണ്ടായ കാർട്ടൽ അക്രമവും ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധത്തെ തുടർന്നുള്ള ഒഴിപ്പിക്കലുകളും കോൺസുലർ സേവനങ്ങളുടെ ആവശ്യം വർധിപ്പിച്ചു. വിദേശയാത്രയ്ക്കിടെ സഹായം ലഭിക്കുന്നതിനായി സർക്കാരിന്റെ യാത്രാ രജിസ്ട്രേഷൻ സംവിധാനത്തിൽ പേര് ചേർത്ത കാനഡക്കാരുടെ എണ്ണവും 27 ശതമാനം വർധിച്ച് 5,74,338 ആയി.

Canadian Arrests Rise 60% in US as Travel Falls 25%

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada newsDonald Trumpworld news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Cold weather clothing guide
Canada

തണുപ്പ് കാലത്ത് നിങ്ങളുടെ വസ്ത്രരീതി തെറ്റോ ?ലെയറിങ് മുതൽ വിന്റർ ബൂട്ട്സ് വരെ

by Canada Varthakal
November 25, 2026
airport
Canada

ജീവനക്കാർ എന്താ ഇങ്ങനെ? കാനഡയിലെ വിമാനത്താവളങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ളത് 6,989 ജീവനക്കാർക്ക്

by Canada Varthakal
November 25, 2026
AI shopping Canada
Canada

ഷോപ്പിംഗിൽ മികച്ച ഓഫറുകൾ കണ്ടെത്താൻ എ.ഐ ചാറ്റ്ബോട്ടുകൾ സഹായിക്കുമോ? വ്യാപാര മേഖലയിലും മാറ്റങ്ങൾ

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.