Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ജീവനക്കാർ എന്താ ഇങ്ങനെ? കാനഡയിലെ വിമാനത്താവളങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ളത് 6,989 ജീവനക്കാർക്ക്

Canada Varthakal by Canada Varthakal
November 25, 2026
in Canada
Reading Time: 1 min read
airport

Image credits: screen grab

ഓട്ടവ: കാനഡയിലെ വിമാനത്താവളങ്ങളിൽ സുരക്ഷാ നിയന്ത്രണങ്ങളുള്ള മേഖലകളിൽ ജോലി ചെയ്യാൻ ക്രിമിനൽ പശ്ചാത്തലമുള്ള ആയിരക്കണക്കിന് ജീവനക്കാർക്ക് അനുമതി ലഭിച്ചതായി റിപ്പോർട്ട്. 2021 മുതൽ 2026 വരെയുള്ള കാലയളവിൽ ക്രിമിനൽ റെക്കോർഡുള്ള 6,989 ജീവനക്കാർക്കാണ് ട്രാൻസ്പോർട്ട് കാനഡ സുരക്ഷാ ക്ലിയറൻസ് അനുവദിച്ചത്. വിമാനത്താവളങ്ങളിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

1 04 05 04 1 1 1

ഈ കാലയളവിൽ അംഗീകരിച്ച ആകെ സുരക്ഷാ അനുമതികളിൽ ഏകദേശം നാല് ശതമാനവും ക്രിമിനൽ റെക്കോർഡുള്ള ജീവനക്കാർക്കാണ് ലഭിച്ചത്. അതേസമയം, 276 അപേക്ഷകൾ മാത്രമാണ് സുരക്ഷാ കാരണങ്ങളാൽ നിരസിച്ചത്. 71 പേരുടെ സുരക്ഷാ അനുമതി പിന്നീട് റദ്ദാക്കുകയും ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ള ജീവനക്കാർക്ക് അനുമതി നൽകിയതിന്റെ കൃത്യമായ കാരണങ്ങളും അവരുടെ കുറ്റകൃത്യങ്ങളുടെ സ്വഭാവവും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

ADVERTISEMENT

സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നവരുടെ എത്ര അപേക്ഷകൾ നിരസിച്ചുവെന്ന കണക്കും ലഭ്യമല്ല. ഓരോ അപേക്ഷയും വ്യക്തിഗതമായി പരിശോധിച്ചാണ് അനുമതി നൽകുന്നതെന്നും ക്രിമിനൽ പശ്ചാത്തലം മാത്രമുള്ളത് സുരക്ഷാഭീഷണിയായി കണക്കാക്കാനാകില്ലെന്നും ഏജൻസി വ്യക്തമാക്കി.

വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെ യാത്രക്കാരുടെ ലഗേജ് ടാഗുകൾ മാറ്റി മയക്കുമരുന്ന് കടത്തുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവന്നത്. യാത്രക്കാരുടെ ബാഗിലെ ടാഗ് മാറ്റി മയക്കുമരുന്ന് നിറച്ച മറ്റൊരു ബാഗിൽ ഘടിപ്പിക്കുന്നതാണ് കടത്തുന്നരീതി. കാനഡയിൽ ഇത്തരത്തിലുള്ള രണ്ട് ഡസനിലധികം കേസുകൾ കണ്ടെത്തിയതായും ഭൂരിഭാഗവും ടൊറന്റോ പിയേഴ്സൺ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണെന്നും W5 റിപ്പോർട്ട് ചെയ്തിരുന്നു.

വിമാനങ്ങൾക്കും യാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനാണ് നിലവിൽ സുരക്ഷാ പരിശോധനയിൽ കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. എന്നാൽ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിൽ നിലവിലെ പരിശോധനാ രീതിക്ക് പരിമിതികളുണ്ടെന്നും ഏജൻസി വ്യക്തമാക്കി.

Also Read: CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ

അതേസമയം, വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കാൻ കാനഡ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാർക്ക് സുരക്ഷാ അനുമതി നൽകുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും നിലവിലെ പരിശോധനാ രീതി മാറ്റാനും പദ്ധതിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ജീവനക്കാർ ഏത് വിമാനത്താവളങ്ങളിലാണ് ജോലി ചെയ്യുന്നതെന്നോ അവർ ചെയ്ത കുറ്റകൃത്യങ്ങൾ എന്തൊക്കെയാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതിനാലാണ് ഈ കണക്കുകൾ വെളിപ്പെടുത്താത്തതെന്നാണ് ട്രാൻസ്പോർട്ട് കാനഡയുടെ വിശദീകരണം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Bank of Canada interest rate
Canada

അടുത്ത മാസവും പലിശനിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് കാനഡ; വായ്പക്കാർക്ക് തിരിച്ചടി

by Canada Varthakal
November 25, 2026
Icicles hanging from a Canada’s Capital Region sign.
Canada

ഓട്ടവയില്‍ Freezing Rain മുന്നറിയിപ്പ്; റോഡുകളില്‍ ഐസ് പാളിക്ക് സാധ്യത

by Canada Varthakal
November 25, 2026
Thick smoke billowing from a building as firefighters respond to a fire
Canada

ഓട്ടവയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; മിച്ച്ഓവൻസ് റോഡ് അടച്ചു

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.