ആൽബർട്ട: ആൽബർട്ടയിൽ വരാനിരിക്കുന്ന നിർണ്ണായക ജനഹിതപരിശോധനയ്ക്കായി പ്രീമിയർ ഡാനിയൽ സ്മിത്ത് 10 പ്രധാന ചോദ്യങ്ങൾ തിങ്കളാഴ്ച ജനങ്ങൾക്ക് മുന്നിൽ വെക്കുന്നു. കുടിയേറ്റ നിയന്ത്രണം, പ്രവിശ്യാ സേവനങ്ങൾ, ഭരണഘടനാ പരിഷ്കാരങ്ങൾ, കാനഡയിൽ നിന്നുള്ള വേർപിരിയൽ തുടങ്ങിയ കാര്യങ്ങളിലാണ് ജനങ്ങളുടെ അഭിപ്രായം തേടുന്നത്.
പ്രവിശ്യയിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയും പൊതുസേവനങ്ങളിലെ അമിതഭാരവും കുറയ്ക്കാനാണ് കുടിയേറ്റ നിയന്ത്രണങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ നാല് ചോദ്യങ്ങൾ കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കൽ, ആരോഗ്യ-വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് പൗരത്വ തെളിവ് നിർബന്ധമാക്കൽ, താൽക്കാലിക താമസക്കാർക്ക് ഫീസും 12 മാസത്തെ കാത്തിരിപ്പ് കാലാവധിയും ഏർപ്പെടുത്തൽ എന്നിവയെക്കുറിച്ചാണ്.
അഞ്ചാമത്തെ ചോദ്യം വോട്ടിംഗിന് പാസ്പോർട്ട് പോലെയുള്ള പൗരത്വ രേഖകൾ നിർബന്ധമാക്കുന്നതിനെ കുറിച്ചാണ്. തുടർന്നുള്ള ചോദ്യങ്ങളിൽ പ്രവിശ്യാ കോടതി ജഡ്ജിമാരുടെ നിയമനം, ഫെഡറൽ സെനറ്റ് നിർത്തലാക്കൽ, കേന്ദ്ര പദ്ധതികളിൽ നിന്ന് മാറിനിൽക്കാനുള്ള അവകാശം, നിയമതർക്കങ്ങളിൽ പ്രവിശ്യാ നിയമങ്ങൾക്ക് മുൻഗണന നൽകൽ എന്നീ ഭരണഘടനാ മാറ്റങ്ങളാണ് വിഷയം.
ALSO READ: ആൽബർട്ട റഫറണ്ടം: വോട്ടർമാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഏറ്റവും ഒടുവിലത്തെ ചോദ്യം ആൽബർട്ട കാനഡയുടെ ഭാഗമായി തുടരണമോ അതോ വേർപിരിയാനുള്ള നടപടികൾ തുടങ്ങണമോ എന്നതിനെ കുറിച്ചാണ്. കേന്ദ്ര സർക്കാരുമായുള്ള തർക്കങ്ങളിൽ ആൽബർട്ടയുടെ അവകാശങ്ങൾ സംരക്ഷിക്കാനും കൂടുതൽ സമ്മർദ്ദം ചെലുത്താനുമുള്ള നീക്കമായാണ് ഡാനിയൽ സ്മിത്ത് ഈ റെഫറണ്ടത്തെ കാണുന്നത്. എന്നാൽ ഇത് പ്രവിശ്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്നും പൊതുസേവനങ്ങളെ തടസ്സപ്പെടുത്തുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
Alberta Separation Referendum Oct.19: What Albertans Are Voting On
🍁 ആൽബർട്ട വാർത്തകൾക്കായി: https://chat.whatsapp.com/GYu7ZWtgUWhA72O0LMzaIv





