ന്യൂ ബ്രൺസ്വിക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (New Brunswick Provincial Nominee Program – NB PNP) തങ്ങളുടെ ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പുറത്തുവിട്ടു. 2026 നവംബർ 13-നാണ് പ്രവശ്യ ഈ പുതിയ നറുക്കെടുപ്പ് നടത്തിയത്. ന്യൂ ബ്രൺസ്വിക്ക് ഗ്രാജുവേറ്റ്സ് (New Brunswick Graduates), ന്യൂ ബ്രൺസ്വിക്ക് എക്സ്പീരിയൻസ് (New Brunswick Experience) എന്നീ പാത്ത്വേകളിലൂടെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കാണ് ഈ നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചിരിക്കുന്നത്.
ഈ നറുക്കെടുപ്പിലൂടെ ആകെ 198 ITA (Invitations to Apply) ആണ് വിതരണം ചെയ്തിരിക്കുന്നത്. കൺസ്ട്രക്ഷൻ (Construction), എഡ്യൂക്കേഷൻ, സോഷ്യൽ ആൻഡ് കമ്മ്യൂണിറ്റി സർവീസസ് (Education, Social and Community Services), ഹെൽത്ത് കെയർ (Health Care), മാനുഫാക്ചറിങ് (Manufacturing), അദർ ട്രേഡ്സ് (Other Trades), പ്രൊഫഷണൽ ആൻഡ് ഐടി (Professional and IT), സെയിൽസ് ആൻഡ് സർവീസസ് (Sales and Services) എന്നീ വിഭാഗങ്ങളിലുള്ള ഉദ്യോഗാർത്ഥികളെയാണ് ഇതിനായി പരിഗണിച്ചത്.
Also Read: കുടുംബത്തിൽ ആർക്കെങ്കിലും കനേഡിയൻ പൗരത്വമുണ്ടോ? എങ്കിൽ പി.ആറിന് അപേക്ഷിക്കും മുമ്പ് ഇക്കാര്യം അറിയണം
ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. 2026 നവംബർ 10 രാത്രി 11:59 (AST) വരെ സമർപ്പിച്ച EOI പ്രൊഫൈലുകളാണ് ഇതിനായി പരിഗണിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ തുടർനടപടികളും അപേക്ഷാ പ്രക്രിയയും പൂർത്തിയാക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





