ഹാലിഫാക്സ്: കാനഡ സർക്കാരിന്റെ പുതിയ പൗരത്വ നിയമമായ ‘ബിൽ C-3’ നടപ്പിലാക്കുന്നത് കാരണം കുടുംബങ്ങൾ തമ്മൽ മാസങ്ങളായി അകന്നു കഴിയേണ്ട അവസ്ഥയിൽ. കനേഡിയൻ പൗരനായ മിഷേൽ പോട്ടിയറും അദ്ദേഹത്തിന്റെ അമേരിക്കക്കാരിയായ ഭാര്യ ലിൻഡ്സേ ജേഡ് ഹിഗ്ഗിൻസും നേരിടുന്ന പ്രതിസന്ധിയാണ് ഈ വിഷയം വീണ്ടും ചർച്ചയാക്കുന്നത്.
അമേരിക്കയിലെ മേയ്നിലുള്ള ജോലി അവസാനിപ്പിച്ച് സ്വന്തം നാടായ ഹാലിഫാക്സിലേക്ക് മടങ്ങാൻ തീരുമാനിച്ച പോട്ടിയർ, ഭാര്യയ്ക്കായി സ്ഥിരതാമസത്തിന് (Permanent Residence) 2025 സെപ്റ്റംബറിലാണ് അപേക്ഷ നൽകിയത്. എന്നാൽ, ഭാര്യയുടെ മുത്തശ്ശി കനേഡിയൻ വംശജയാണെന്ന് തിരിച്ചറിഞ്ഞതോടെ, പുതിയ നിയമപ്രകാരം പൗരത്വത്തിനുള്ള അപേക്ഷയും ഇവർ ഒക്ടോബറിൽ സമർപ്പിച്ചു.
പൗരത്വ അപേക്ഷ നൽകി എന്ന കാരണം പറഞ്ഞ് ഇമിഗ്രേഷൻ വിഭാഗം ഇവരുടെ സ്ഥിരതാമസത്തിനുള്ള നടപടികൾ 2026 സെപ്റ്റംബറിൽ നിർത്തിവെക്കുകയായിരുന്നു. ഒരാൾക്ക് ഒരേസമയം പൗരത്വവും സ്ഥിരതാമസ പദവിയും നൽകാനാകില്ലെന്ന സാങ്കേതിക തടസ്സമാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
Also Read: എക്സ്പ്രസ് എൻട്രിയിൽ നിർണ്ണായക മാറ്റം: LMIA ഒഴിവാക്കി; പകരം പുതിയ സംവിധാനം
സ്ഥിരതാമസ അനുമതി ലഭിക്കാൻ 18 മാസം മതിയെന്നിരിക്കെ, പൗരത്വ സർട്ടിഫിക്കറ്റ് കിട്ടാൻ നിലവിൽ 34 മാസത്തോളം, അതായത് ഏകദേശം മൂന്ന് വർഷത്തിനടുത്ത് കാത്തിരിക്കണം. ഇതോടെ നിയമപരമായി അപേക്ഷ നൽകിയ സാധാരണക്കാർ വലിയ ദുരിതത്തിലായി. പൗരത്വത്തിന് അപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഭാര്യക്ക് ഇതിനകം വിസ ലഭിക്കുമായിരുന്നുവെന്ന് പോട്ടിയർ നിരാശയോടെ പറയുന്നു.
നിയമം പ്രാബല്യത്തിൽ വന്ന 2025 ഡിസംബർ 15 മുതൽ പതിനായിരക്കണക്കിന് ആളുകളാണ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടുള്ളത്. ഇതോടെ അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കുന്നതിൽ വലിയ കാലതാമസമാണ് ഉണ്ടാകുന്നത്. വ്യക്തമായ നിർദ്ദേശങ്ങൾ നൽകാൻ ഇമിഗ്രേഷൻ വകുപ്പ് തയ്യാറാകാത്തതിനാൽ നിരവധി കുടുംബങ്ങളാണ് ഇപ്പോൾ കാനഡയിൽ അനിശ്ചിതത്വത്തിൽ കഴിയുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





