ടൊറന്റോ: യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയത്തിന് പിന്നാലെ നയാഗ്ര വെള്ളച്ചാട്ടം നീല വെളിച്ചത്തിൽ പ്രകാശിപ്പിച്ചെന്ന സോഷ്യൽ മീഡിയ പ്രചാരണം വ്യാജമാണെന്ന് AFP ഫാക്ട് ചെക്ക് . നവംബർ 3-ന് രാത്രിയിൽ വെള്ളച്ചാട്ടത്തിൽ നടത്തിയ ദീപാലങ്കാരം അൽഷിമേഴ്സ് ബോധവൽക്കരണ മാസത്തിന്റെ ഭാഗമായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഡെമോക്രാറ്റുകളുടെ വിജയത്തിൽ കാനഡയും ആഘോഷത്തിൽ പങ്കുചേർന്നെന്ന അവകാശവാദത്തോടെയാണ് നീല വെളിച്ചത്തിലുള്ള നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ നവംബർ 4 മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ‘നന്ദി കാനഡ, ഡെമോക്രാറ്റുകളും നീല തരംഗവും ഇവിടെയെത്തി’ തുടങ്ങിയ ക്യാപ്ഷനുകളോടെയാണ് വീഡിയോകൾ പങ്കുവെച്ചത്. വിവിധ ഭാഷകളിൽ പ്രചരിച്ച ദൃശ്യങ്ങൾക്ക് വലിയ തോതിൽ പ്രതികരണവും ലഭിച്ചു.
ALSO READ: നയാഗ്ര നിവാസികൾക്ക് 10 വിനോദകേന്ദ്രങ്ങൾ സന്ദർശിക്കാം; വണ്ടർഫാൾസ് പാസ് വിതരണം നാളെ മുതൽ
എന്നാൽ, വെള്ളച്ചാട്ടത്തിലെ ദീപാലങ്കാരത്തിന് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധമില്ലെന്ന് നയാഗ്ര പാർക്സ് അധികൃതർ വ്യക്തമാക്കി. വെള്ളച്ചാട്ടത്തിലെ ലൈറ്റിങ് നിയന്ത്രിക്കുന്ന ബോർഡിന്റെ ചട്ടപ്രകാരം രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾക്ക് അനുമതിയില്ലെന്ന് പബ്ലിക് അഫയേഴ്സ് സീനിയർ മാനേജർ കാറ്റി വാസനാർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





