Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ കുറഞ്ഞ വേതന LMIA അപേക്ഷകൾക്ക് വിലക്ക്: 30 നഗരങ്ങളിൽ നിയന്ത്രണം പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
October 9, 2026
in Immigration
Reading Time: 1 min read
LMIA

LMIA

ഓട്ടവ: തൊഴില്ലായ്മ നിരക്ക് വർദ്ധിച്ചതിനെത്തുടർന്ന് കാനഡയിലെ 30 പ്രധാന നഗരങ്ങളിൽ കുറഞ്ഞ വേതനമുള്ള LMIA അപേക്ഷകളുടെ പ്രൊസസിംഗ് നിർത്തിവച്ചു. പ്രവിശ്യയിലെ ശരാശരി വേതനത്തേക്കാൾ കുറഞ്ഞ വേതനവും, തൊഴിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ 6 ശതമാനമോ അതിൽ കൂടുതലോ തൊഴില്ലായ്മ നിരക്കുമുള്ള അപേക്ഷകളാണ് ഈ Refusal-to-Process നിബന്ധന പ്രകാരം തടയുന്നത്. എംപ്ലോയ്മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് കാനഡ (ESDC) വ്യക്തമാക്കിയ ഈ പുതിയ നിർദ്ദേശങ്ങൾ 2026 ഒക്ടോബർ 9 മുതൽ 2027 ജനുവരി 7 വരെയുള്ള അപേക്ഷകൾക്കാണ് ബാധകമാകുന്നത്. തൊഴില്ലായ്മ നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് രാജ്യത്തെ 41 പ്രധാന സെൻസസ് മെട്രോപൊളിറ്റൻ ഏരിയകളിൽ (CMA) 30 ഇടങ്ങളിലും ഇനി കുറഞ്ഞ വേതന LMIA അപേക്ഷകൾ പ്രൊസസ് ചെയ്യില്ല.

CT CLIENT WEB ADS eHouse 6

കാനഡയിൽ നിലവിലുള്ള Refusal-to-Process നിബന്ധനയനുസരിച്ച് ഒരു തസ്തികയ്ക്ക് ഓഫർ ചെയ്യുന്ന വേതനം പ്രവിശ്യയിലെ മീഡിയൻ hourly വേതന പരിധിയേക്കാൾ കുറവായിരിക്കുകയും, തൊഴിൽ സ്ഥലം ഒരു CMA പരിധിയിൽ വരികയും, അവിടെയുള്ള തൊഴില്ലായ്മ നിരക്ക് 6 ശതമാനമോ അതിൽ കൂടുതലോ ആയിരിക്കുകയും ചെയ്താൽ ആ അപേക്ഷകൾ പ്രൊസസ് ചെയ്യപ്പെടില്ല. എന്നാൽ CMA പരിധിക്ക് പുറത്തുള്ള സ്ഥലങ്ങൾക്കും ഹൈ-വേജ് സ്ട്രീമിലുള്ള ജോലികൾക്കും ഈ വിലക്ക് ബാധകമല്ല.

ADVERTISEMENT

ഈ സാമ്പത്തിക പാദത്തിൽ പുതിയതായി ആറ് നഗരങ്ങൾക്കൂടി തൊഴില്ലായ്മ നിരക്ക് 6 ശതമാന കടമ്പ കടന്നതോടെ വിലക്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹാലിഫാക്സ് (6.1%), ഫ്രെഡറിക്ടൺ (6.2%), കിംഗ്സ്റ്റൺ (6.3%), സെന്റ് കാതറിൻസ് – നയാഗ്ര (6.5%), റിജീന (6.7%), ലെത്ബ്രിഡ്ജ് (6.0%) എന്നിവയാണ് ആ പുതിയ പ്രദേശങ്ങൾ. അതേസമയം ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്സ് (3.6%), ചില്ലിവാക്ക് (5.6%) എന്നീ നഗരങ്ങളിൽ തൊഴില്ലായ്മ നിരക്ക് വൻതോതിൽ കുറഞ്ഞതിനാൽ അവിടെ കുറഞ്ഞ വേതന LMIA അപേക്ഷകൾ സ്വീകരിക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്. ഇതിനകം വിലക്കുള്ള വലിയ നഗരങ്ങളായ ഒഷാവ (9.8%), ലണ്ടൻ (9.1%), കെലോണ (8.6%), ഒട്ടാവ-ഗാറ്റിനോ (7.9%), എഡ്മണ്ടൻ (7.6%), ടൊറന്റോ (7.5%), മോൺട്രിയൽ (7.2%), കാൽഗറി (6.4%) എന്നിവിടങ്ങളിൽ നിരക്കുകൾ മുൻ പാദത്തേക്കാൾ ഉയരുകയോ ഉയർന്ന നിലയിൽ തുടരുകയോ ചെയ്യുകയാണ്.

Also Read: ഹീറ്റിംഗ് ചെലവുകൾ ഇനി കുറയും: 10 ലക്ഷം വീടുകളിൽ 2 ബില്യൺ ഡോളറിന്റെ നിക്ഷേപവുമായി ഫെഡറൽ സർക്കാർ

തൊഴില്ലായ്മ നിരക്ക് ഉയർന്ന പ്രദേശങ്ങളിലാണെങ്കിലും കാർഷിക മേഖല, കൺസ്ട്രക്ഷൻ (NAICS 23), ഭക്ഷ്യ സംസ്കരണം (NAICS 311), ഹോസ്പിറ്റലുകൾ (NAICS 622), നഴ്സിംഗ്-റെസിഡൻഷ്യൽ കെയർ (NAICS 623), വീട്ടുജോലികളിലുള്ള കെയർഗിവർമാർ, പെർമനന്റ് റെസിഡൻസി പ്രൊസസിംഗിന് മാത്രമുള്ള LMIAകൾ, 120 ദിവസത്തിൽ കുറവുള്ള ഹ്രസ്വകാല താൽക്കാലിക ജോലികൾ എന്നിവയ്ക്ക് ഈ നിരോധനത്തിൽ നിന്നും ഇളവുണ്ട്.നിലവിൽ കാനഡയിൽ സാധുതയുള്ള വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ ഈ മാറ്റങ്ങൾ ബാധിക്കില്ല. എന്നാൽ പുതിയ വർക്ക് പെർമിറ്റ് അപേക്ഷിക്കുന്നവർക്കും നിലവിലെ പെർമിറ്റുകൾ പുതുക്കാൻ പുതിയ LMIA ആവശ്യമായി വരുന്നവർക്കും ഈ പുതിയ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ അടുത്ത ഔദ്യോഗിക കണക്കുകൾ അടിസ്ഥാനമാക്കി 2027 ജനുവരി 7-നായിരിക്കും ഇതിന്റെ അടുത്ത റിവിഷൻ പുറത്തിറങ്ങുക.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: Canada Immigrationcanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Immigration Minister Lena
Immigration

കുടിയേറ്റ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുമോ? കാനഡയുടെ പുതിയ ഇമിഗ്രേഷൻ പ്ലാൻ വ്യാഴാഴ്ച ബജറ്റിൽ പുറത്തുവിടും

by Canada Varthakal
November 3, 2026
canada-immigration-plan-student-worker
Immigration

കാനഡ എക്സ്പ്രസ് എൻട്രി 2026: വരുന്നു പുതിയ പരിഷ്കാരങ്ങൾ; CRS സ്കോറുകൾ ഉയർന്നേക്കും

by Canada Varthakal
November 3, 2026
Canada Immigration
Immigration

തണ്ടർ ബേ ഇമി​ഗ്രേഷൻ ക്വാട്ട വെട്ടിച്ചുരുക്കി

by Canada Varthakal
November 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.